ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിന്നുള്ള ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറും ആര്‍ജെയുമായ യുവതിയെ ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സമൂഹമാധ്യമത്തില്‍ 7 ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന സിമ്രന്‍ സിങ്ങാണ് (25) മരിച്ചത്. ആര്‍ജെ സിമ്രാന്‍ എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ വലിയ ആരാധകരുള്ള യുവതിയുടെ മരണത്തില്‍ ഹരിയാന പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
‘ജമ്മുവിന്റെ ഹൃദയസ്പന്ദനം’ എന്ന പേരിലാണ് യുവതി ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. അതേസമയം, യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നുണ്ട്. സമൂഹമാധ്യമത്തില്‍ വളരെ സജീവമായിരുന്ന സിമ്രന്റെ അവസാന പോസ്റ്റ് ഡിസംബര്‍ 13നായിരുന്നു. സിമ്രന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.