Month: November 2024

  • Social Media

    ”പെട്ടെന്ന് ആ കൈകള്‍ എന്റെ ടീഷര്‍ട്ടിനുള്ളിലേക്ക് കയറി, പിറകിലേക്ക് നോക്കിയപ്പോള്‍ കണ്ടത്…”

    തമിഴ്, മലയാളം, ഹിന്ദി സിനിമകളില്‍ സാന്നിദ്ധ്യം അറിയിച്ച താരമാണ് ആന്‍ഡ്രിയ ജെറിമിയ. പിന്നണി ഗായികയായി എത്തിയ ആന്‍ഡ്രിയ പിന്നീട് അഭിനേത്രിയായി മാറി. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത പച്ചക്കിളി മുത്തുചരം എന്ന ചിത്രത്തിലെ നായികയായാണ് തമിഴ് സിനിമയിലെ അരങ്ങേറ്റം. അന്നയും റസൂലും സിനിമയിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായത്. ലോഹം, ലണ്ടന്‍്ര്ര ബിഡ്ജ്, തോപ്പില്‍ ജോപ്പന്‍ എന്നീ മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. താന്‍ അപൂര്‍വ രോഗത്തിന്റെ പിടിയിലെന്ന് ആന്‍ഡ്രിയ ജെറീമിയ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ചര്‍മ്മത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടിഷന്‍ പിടിപെട്ടതായാണ് ആന്‍ഡ്രിയ പറഞ്ഞത്. അതേസമയം, ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, താന്‍ കുട്ടിക്കാലത്ത് ലൈംഗികമായും ശാരീരികമായും ഉപദ്രവിക്കപ്പെട്ടതായി ആന്‍ഡ്രിയ മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലത്ത് ബസില്‍ വച്ചാണ് ലൈംഗിക അതിക്രമം നേരിട്ടതെന്നാണ് ആന്‍ഡ്രിയ പറഞ്ഞത്. ”ഇതുവരെ രണ്ടുതവണ മാത്രമേ ഞാന്‍ ബസില്‍ യാത്ര ചെയ്തിട്ടുള്ളൂ. കുട്ടിക്കാലത്ത് ഞങ്ങള്‍ നാഗപട്ടണത്തെ വേളാങ്കണ്ണിയില്‍ പോയിരുന്നു. അന്ന് എനിക്ക് 11 വയസ്സായിരുന്നു. അച്ഛന്‍…

    Read More »
  • Crime

    പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ സൗഹൃദം പുതുക്കി; വിവാഹമെന്നറിഞ്ഞതോടെ വെറളിപിടിച്ചു; കാമുകന്റെ വീട്ടിലെത്തി വീട്ടമ്മ കെട്ടിത്തൂങ്ങി

    തിരുവനന്തപുരം: ഭര്‍തൃമതിയായ യുവതിയെ കാമുകന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂന്തുറ കല്ലുംമൂട് സ്വദേശി പുതുവല്‍ പുത്തന്‍വീട്ടില്‍ സുനിലിന്റെ ഭാര്യ സന്ധ്യ (38) ആണ് മരിച്ചത്. സുഹൃത്തായ മുട്ടത്തറ വടുവത്ത് സ്വദേശി അരുണിന്റെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. കാമുകന്‍ അരുണിന് വിവാഹം ആയെന്ന് അറിഞ്ഞതോടെ, സന്ധ്യ കത്തിയുമായെത്തി അരുണിനെ ആക്രമിക്കാന്‍ ശ്രമിച്ചു. അരുണ്‍ ഓടിച്ചിരുന്ന കാറിന് നാശനഷ്ടം വരുത്തുകയും ചെയ്തു. സന്ധ്യയുടെ ആക്രമണത്തില്‍ അരുണിന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. പിറ്റേന്ന് വെള്ളിയാഴ്ച അരുണ്‍ കാര്‍ നന്നാക്കാന്‍ പുറത്ത് പോയ സമയത്താണ് സന്ധ്യ അരുണിന്റെ വീട്ടില്‍ എത്തിയത്. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. ഈ സമയം അരുണിന്റെ അമ്മയുടെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ സന്ധ്യ ഇവരെ തള്ളി മാറ്റിയതിന് ശേഷം അരുണിന്റെ മുറിയില്‍ കയറി വാതില്‍ അടച്ച് തൂങ്ങി മരിക്കുകയായിരുന്നു. വീട്ടിലേക്കും ഇവര്‍ കത്തിയുമായാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. സന്ധ്യയുടെ സഹോദരന്റെ മൊഴി പ്രകാരം കേസ്…

    Read More »
  • Kerala

    ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വിട്ടുവീഴ്ചയ്ക്കില്ല; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

    തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് ഉച്ചയ്ക്കാണ് യോഗം. ധനമന്ത്രി ഉള്‍പ്പെടെയുളളവര്‍ യോഗത്തില്‍ പങ്കെടുക്കും. ക്ഷേമപെന്‍ഷന്‍ അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയാന്‍ കാര്യക്ഷമമായ നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ നീക്കം. ബാങ്ക് അക്കൗണ്ട് വഴി പെന്‍ഷന്‍ ലഭിക്കുന്നവരുടെ അര്‍ഹത നിശ്ചിത ഇടവേളകളില്‍ പരിശോധിക്കും. ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ അനര്‍ഹരെ കണ്ടെത്താന്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഒറ്റപ്പെട്ട സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പരിശോധന നടത്തിയ ശേഷം വേണമെങ്കില്‍ ക്രിമിനല്‍ കേസെടുക്കും. കോട്ടക്കലിലെ പെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ വ്യക്തത വരണമെന്നും അതിനാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. അതിനിടെ, കോട്ടക്കല്‍ നഗരസഭയില്‍ മാത്രമാണ് പെന്‍ഷന്‍ ക്രമക്കേട് നടന്നത് എന്ന വാദം ശരിയല്ലെന്ന് മുന്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ നാസര്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ. കെ നാസര്‍ ആവശ്യപെട്ടു. ബിജെപി കൗണ്‍സിലറും ഉദ്യോഗസ്ഥരും ഒത്തുകളിച്ചാണ് ഏഴാം വാര്‍ഡില്‍ അനര്‍ഹരായവര്‍ക്ക് ക്ഷേമപെന്‍ഷന്‍ അനുവദിച്ചതെന്ന…

    Read More »
  • Kerala

    ആറ്റില്‍ മുങ്ങിത്താഴുന്നതുകണ്ട് പേടിച്ചു, പുറത്തുപറയാതെ സുഹൃത്തുക്കള്‍; വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത് ആറ് ദിവസത്തിന് ശേഷം

    കൊല്ലം: കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ തുണ്ടുവിളവീട്ടില്‍ രവി-അംബിക ദമ്പതികളുടെ മകന്‍ അച്ചു (17) ആണ് മരിച്ചത്. അച്ചു ആറ്റില്‍ മുങ്ങിത്താഴുന്നത് സുഹൃത്തുക്കള്‍ കണ്ടെങ്കിലും പേടിച്ച് അത് പുറത്തു പറയാതിരിക്കുകയായിരുന്നു. ആറ് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 23-ാം തീയതിയാണ് അച്ചുവിനെ കാണാതാവുന്നത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു അച്ചു. കുട്ടി തിരിച്ചെത്താതിരുന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സുഹൃത്തുക്കളോട് പൊലീസ് ചോദിച്ചെങ്കിലും തങ്ങള്‍ക്കൊപ്പം അച്ചു കുളിക്കാന്‍ വന്നിട്ടില്ലെന്നായിരുന്നു മറുപടി. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും കൂട്ടുകാരുടെ മൊബൈല്‍ ഫോണ്‍കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. രണ്ടാമതും പൊലീസ് കൂട്ടുകാരെ ചോദ്യം ചെയ്തതോടെയാണ് അച്ചു ആറ്റില്‍ മുങ്ങിത്താണ വിവരം ഇവര്‍ പുറത്തുപറഞ്ഞത്. മൂന്ന് കൂട്ടുകാരുമൊത്ത് അടുതല ആറ്റില്‍ മണ്ണയംകടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. പേടിച്ചിട്ടാണ് ആരോടും പറയാതിരുന്നത് എന്നും കൂട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച്ച അഗ്‌നിരക്ഷാസേന സ്‌കൂബ സംഘം നടത്തിയ തെരച്ചിലില്‍ ഇത്തിക്കരയാറ്റില്‍ മണ്ണയം പാലത്തിന് സമീപത്ത് നിന്നും…

    Read More »
  • NEWS

    ട്രംപ് ചുമതലയേല്‍ക്കും മുമ്പ് യുഎസിലേക്ക് തിരികെ വരൂ; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

    ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് യുഎസിലേക്ക് തിരികെ എത്തണമെന്ന് വിദേശ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട് യുഎസിലെ സര്‍വകലാശാലകള്‍. ജനുവരി 20 ന് മുമ്പ് തിരികെ എത്തണമെന്നാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. അധികാരമേറുന്ന ആദ്യ ദിവസം തന്നെ യാത്രാവിലക്ക് ഉള്‍പ്പടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സര്‍വകലാശാലകളുടെ ഈ നീക്കം. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ജനുവരി 20 ന് തന്നെ സാമ്പത്തിക പ്രശ്നങ്ങള്‍, കുടിയേറ്റം എന്നിവ സംബന്ധിച്ച നിരവധി ഉത്തരവുകളില്‍ ഒപ്പുമെക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം ട്രംപ് ഭരണകൂട കാലത്ത് തന്നെ കുടിയേറ്റ വിഷയത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇത് വിദേശ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വലിയ വെല്ലുവിളിയാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ട്രംപ് വീണ്ടും അധികാരത്തെലെത്തുന്നതിന് മുമ്പ് വിദ്യാര്‍ഥികളുടെ യാത്രാ പ്രതിസന്ധികള്‍ ഇല്ലാതാക്കാനായി സര്‍വകലാശാലകള്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. യുഎസിന് പുറത്ത് യാത്ര ചെയ്യുന്ന വിദേശ വിദ്യാര്‍ഥികളോടും ജീവനക്കാരോടും എത്രയും വേഗം തിരികെ എത്താനാണ് നിര്‍ദേശം. യുഎസിലെ…

    Read More »
  • LIFE

    ”മദ്യപാനം മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടായി, നിര്‍ത്താന്‍ കാരണം ജയസൂര്യയുടെ കഥാപാത്രം”

    ജയസൂര്യ നായകനായെത്തിയ ‘വെള്ളം’ സിനിമ കണ്ടതോടു കൂടി ജീവിതത്തില്‍ വന്നെത്തിയ മാറ്റത്തെ കുറിച്ച് പറഞ്ഞ് നടന്‍ അജു വര്‍ഗീസ്. ഒരു തമാശയ്ക്ക് തുടങ്ങിയ മദ്യപാനം ഒഴിവാക്കാന്‍ കഴിയാത്തൊരു സാഹചര്യത്തിലേക്ക് വരെ എത്തിയിരുന്നെന്നുമാണ് അജു പറയുന്നത്. വെള്ളം സിനിമ കണ്ടതോടെയാണ് ഇതിനൊക്കെ മാറ്റം വന്നതെന്നാണ് നടന്റെ വെളിപ്പെടുത്തല്‍. സിനിമ തന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്. മദ്യപാനം ഒരിക്കലും ശീലമായിരുന്നില്ലെന്നും എങ്ങനെയൊക്കെയോ വന്നു തുടങ്ങിയതാണെന്നുമാണ് അജു വര്‍ഗീസ് പറയുന്നത്. മാനസിക സമ്മര്‍ദവും പിരിമുറുക്കവും വരുമ്പോഴാണ് ഇതുപോലുള്ള ശീലങ്ങള്‍ കണ്ടെത്തി തുടങ്ങിയിരുന്നത്. പിന്നീട് മദ്യപാനം ഒരു പരിധി കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകാന്‍ തുടങ്ങി. ഇതു മൂലം തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് പോലും പ്രയാസമുണ്ടാകാന്‍ തുടങ്ങിയെന്നാണ് അജു പറയുന്നത്. ആ സമയത്താണ് താന്‍ വെള്ളം സിനിമ കണ്ടതെന്നും താന്‍ അതില്‍ ജയസൂര്യ അവതരിപ്പിച്ച മുരളിയുടെ കഥാപാത്രത്തിലേക്ക് അധികം വൈകാതെ എത്തുമെന്ന് ഒരു തോന്നലുണ്ടാക്കി. അത് തന്നില്‍ ഒരു ഷോക്കിങ് ഉണ്ടാക്കിയെന്നുമാണ് നടന്റെ…

    Read More »
  • Kerala

    കരുനാഗപ്പള്ളി സിപിഎമ്മിലെ വിഭാഗീയത; ഇടപെടാനൊരുങ്ങി സംസ്ഥാന നേതൃത്വം

    കൊല്ലം: കരുനാഗപ്പള്ളിയിലെ വിഭാഗീയതയില്‍ സിപിഎം സംസ്ഥാന നേതൃത്വം ഇടപ്പെടുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നാളെ കൊല്ലത്തെത്തും. ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരും. പ്രതിഷേധവുമായി രംഗത്തെത്തിയ വിമതരുമായി ചര്‍ച്ച നടത്തിയേക്കും. സംസ്ഥാന സമ്മേളനം വരെ നടപടി ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന. സേവ് സിപിഎം എന്ന പ്ലക്കാര്‍ഡുകളും ഏന്തി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍. നേരത്തെ നേതൃത്വത്തിനെതിരെ ‘സേവ് സിപിഎം’ എന്ന പോസ്റ്റര്‍ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിന് പുറത്തടക്കം പതിച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗം പി.ആര്‍ വസന്തനെതിരെയും ആരോപണമുണ്ട്. കരുനാഗപ്പള്ളിയിലെ സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍ കയ്യാങ്കളിയില്‍ കലാശിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന കുലശേഖരപുരം നോര്‍ത്ത് സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ പൂട്ടിയിട്ടു. ഏകപക്ഷീയമായി ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെ ഉള്ളവരെ തീരുമാനിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം.  

    Read More »
  • Kerala

    കോട്ടയം നഗരത്തിലെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചുനീക്കണം; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

    കോട്ടയം: ബലക്ഷയത്തെ തുടര്‍ന്ന് നഗരത്തിലെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്. തുരുമ്പെടുത്ത പൈപ്പുകള്‍ വേഗം നീക്കം ചെയ്യണമെന്നും പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച് സെന്റര്‍ എന്നിവര്‍ നടത്തിയ ബലപരിശോധനാ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ബലപരിശോധന നടത്തിയത്. ബലക്ഷയത്തെ തുടര്‍ന്ന് അടിസ്ഥാന തൂണുകള്‍ ഒഴികെ മേല്‍ക്കൂര മുഴുവന്‍ നീക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആകാശപ്പാതയെ കൊല്ലാന്‍ ഒരു കാരണം കണ്ടെത്തിയതാണെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015 ഡിസംബര്‍ 22ന് ആണ് ആകാശപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്. പദ്ധതിക്ക് 5.18 കോടി രൂപ അനുവദിച്ചു. നിര്‍മാണം അടുത്ത ഘട്ടത്തിലേക്കു കടന്നപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തുടര്‍ന്നു കിറ്റ്കോയ്ക്കുള്ള ഫണ്ട് കുടിശികയായി. അതോടെ പണി സ്തംഭിക്കുകയായിരുന്നു. തൃശൂരില്‍ ഉള്‍പ്പെടെ ആകാശപ്പാത വന്നു. ഇവിടെ സാങ്കേതികവും നയപരവുമായ കാരണങ്ങള്‍ പറയുകയാണ്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായിട്ടും ആകാശപ്പാത പൊളിക്കുമെന്നു നിയമസഭയില്‍ ഒരു മന്ത്രിയെക്കൊണ്ട്…

    Read More »
  • Kerala

    എസ്.ഡി.പി.ഐ. പരിപാടിയില്‍ ലീഗ് പ്രവര്‍ത്തക സമിതിയംഗം; പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍

    കോഴിക്കോട്: എസ്.ഡി.പി.ഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗം എം.സി. വടകര. എസ്.ഡി.പി.ഐ. വടകര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വഖഫ്-മദ്രസ സംരക്ഷണ സമിതി സെമിനാറിലാണ് ലീഗ് നേതാവായ എം.സി. ഇബ്രാഹീം (എം.സി. വടകര) പങ്കെടുത്തത്. പാര്‍ട്ടിയുടെ ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന ഒരാള്‍ എസ്.ഡി.പി.ഐയുടെ വേദിയില്‍ എത്തിയത് കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ എം.സി. വടകരയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ലീഗ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറിലാണ് ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പങ്കെടുത്തത്. പരിപാടിയില്‍ പ്രത്യേക ക്ഷണിതാവായാണ് അദ്ദേഹം പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Read More »
  • Kerala

    വെണ്ണലയില്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 3 പേര്‍ക്ക് പരുക്ക്

    കൊച്ചി: വെണ്ണല ചക്കരപ്പറമ്പില്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ദേശീയ പാതയിലുണ്ടായ അപകടത്തില്‍ 3 പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കോളജ് വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. കോയമ്പത്തൂരില്‍ നിന്ന് വര്‍ക്കലയിലേക്ക് പോയ ബസാണ് മറിഞ്ഞത്. ബസില്‍ 30 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലര മണിയോടെ പൊലീസും അഗ്‌നിരക്ഷാ സേനയും എത്തിയാണ് ബസ് ഉയര്‍ത്തി മാറ്റിയത്.

    Read More »
Back to top button
error: