CrimeNEWS

കൊല്ലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കൊല്ലം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കുന്നിക്കോട് സ്വദേശി ഹൈമവതിയാണ് ആക്രമണത്തിനിരയായത്. മോഷ്ടാവിന്റെ ആക്രമണത്തില്‍ ഇവരുടെ ചെവിക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. കുന്നിക്കോട് പച്ചില വളവില്‍ ഉള്ള വീട്ടില്‍ ഒറ്റയ്ക്കാണ് 85 വയസുള്ള ഹൈമാവതിയുടെ താമസം. വീട്ടിനുള്ളില്‍ കയറിയ മോഷ്ടാവ് വയോധികയെ മര്‍ദ്ദിച്ച് അവശയാക്കി കാതിലും കഴുത്തിലും ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.

Signature-ad

വീടിന്റെ മേല്‍ക്കൂരയിലുള്ള ആസ്ബറ്റോസ് ഷീറ്റ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. ശബ്ദം കെട്ട് ഉണര്‍ന്ന ഹൈമവതിയുടെ മുഖത്ത് കൈക്കൊണ്ട് പൊത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി. മോഷ്ടാവ് ആദ്യം ഹൈമവതിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്തു. തുടര്‍ന്ന് കാതിലുള്ള കമ്മല്‍ വലിച്ചെടുത്തു. ഇതില്‍ വയോധികയുടെ ഇടത് കാത് കീറിമുറിഞ്ഞു.

ഇതിന് ശേഷം ഹൈമവതിയുടെ സ്മാര്‍ട്ട് ഫോണും കവര്‍ന്ന മോഷ്ടാവ് വാതില്‍ തുറന്ന് കടന്ന് കളയുകയായിരുന്നു. ഹൈമവതിയുടെ പക്കലുള്ള മറ്റൊരു ഫോണില്‍ മക്കളെ വിളിച്ചു. മക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഓടിക്കൂടിയ അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് ഹൈമവതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. കാതിന് നാല് തുന്നിക്കെട്ടലുകളുണ്ട്. കുന്നിക്കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

Back to top button
error: