CrimeNEWS

ലിന്‍ജുവിന്റെ മൂന്നാം വിവാഹം, രണ്ടാം ഭാര്യയെ ജോജുവിന് കടുത്ത സംശയം; വിവാഹം കഴിഞ്ഞതു മുതല്‍ പ്രശ്നങ്ങള്‍

തൃശൂര്‍: പുതുക്കാട് തലോരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു. ചെറുവത്തക്കാരന്‍ വീട്ടില്‍ ജോജുവാണ് (50), ഭാര്യ ലിന്‍ജുവിനെ (36) കൊലപ്പെടുത്തിയശേഷം വീട്ടില്‍ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. ജോജുവിന്റെ രണ്ടാം വിവാഹവും, ലിന്‍ജുവിന്റെ മൂന്നാം വിവാഹവുമാണ്.

വെട്ടേറ്റ ലിന്‍ജുവിന്റെ അലര്‍ച്ച കേട്ട അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരും മരിച്ച നിലയിലായിരുന്നു. ഇരുവരും തമ്മില്‍ വഴക്കും പൊലീസില്‍ പരാതിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് രണ്ടു പേരെയും വിളിച്ച് രമ്യതയിലാക്കുകയും കൗണ്‍സലിംഗിന് അയയ്ക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു.

Signature-ad

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇരുവര്‍ക്കും മുന്‍ വിവാഹ ബന്ധങ്ങളില്‍ മക്കളുണ്ട്. ജോജുവിന്റെ ആദ്യ വിവാഹത്തിലെ കുട്ടി ആദ്യ ഭാര്യയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ലിന്‍ജുവിന്റെ രണ്ട് മക്കളാണ് ഇവര്‍ക്കൊപ്പം കഴിയുന്നത്. ഇടുക്കി സ്വദേശിയായ ലിന്‍ജു ഒന്നര വര്‍ഷം മുന്‍പാണ് ജോജുവിനെ വിവാഹം കഴിക്കുന്നത്.

പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും മൊഴിയെടുത്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

 

Back to top button
error: