Month: October 2024
-
India
ജഡ്ജിയെ വളഞ്ഞ് അഭിഭാഷകര്‍, കോടതിമുറിക്കുള്ളില്‍ ലാത്തിച്ചാര്‍ജും സംഘര്‍ഷവും; നാടകീയരംഗങ്ങള്‍
ലഖ്‌നൗ: കോടതിമുറിക്കുള്ളില്‍ ജഡ്ജിയും അഭിഭാഷകരും തമ്മിലുണ്ടായ വാക്കേറ്റവും കൈയാങ്കളിയും ലാത്തിച്ചാര്‍ജിലും സംഘര്‍ഷത്തിലും കലാശിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അഭിഭാഷകര്‍ ജഡ്ജിയെ വളഞ്ഞതോടെയാണ് കോടതിമുറിക്കുള്ളില്‍ പോലീസ് ലാത്തിവീശിയത്. സംഭവത്തിന്റെ വിവിധ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ബാര്‍ അസോസിയേഷന്‍ ഭാരവാഹിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയില്‍ തര്‍ക്കം ഉടലെടുത്തതെന്നാണ് പ്രാഥമികവിവരം. ഇതോടെ കൂടുതല്‍ അഭിഭാഷകര്‍ കോടതിമുറിക്കുള്ളിലെത്തി ജഡ്ജിയുടെ ചേംബര്‍ വളഞ്ഞു. തുടര്‍ന്ന് ജഡ്ജി വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുകയും അഭിഭാഷകരെ പിരിച്ചുവിടാന്‍ ലാത്തിവീശുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. കോടതിമുറിക്കുള്ളില്‍ അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളടക്കം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ലാത്തിവീശിയും കോടതിമുറിയിലെ കസേരകള്‍ കൊണ്ടും പോലീസ് അഭിഭാഷകരെ നേരിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം, പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ കോടതിക്ക് പുറത്തും പ്രതിഷേധം സംഘടിപ്പിച്ചു. കോടതിവളപ്പിലെ പോലീസ് ഔട്ട്പോസ്റ്റും അഭിഭാഷകര്‍ അടിച്ചുതകര്‍ത്തു. പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ അഭിഭാഷകരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് കോടതിയിലെ ജഡ്ജിമാരെല്ലാം ചൊവ്വാഴ്ച ജോലിയില്‍നിന്ന് വിട്ടുനിന്നു. സംഭവം ചര്‍ച്ചചെയ്യാന്‍…
Read More » -
Kerala
”ദിവ്യയുടെ പ്രസംഗം ആസൂത്രിതം; ജാമ്യം നല്‍കിയാല്‍ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കും”
കണ്ണൂര്‍: ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകുമെന്ന് വ്യക്തമാക്കിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി സെഷന്‍സ് കോടതി തള്ളിയത്. 38 പേജുള്ള വിധിയാണ് കോടതിയുടേത്. ദിവ്യയുടെ പ്രസംഗം ആസൂത്രിതമെന്ന് വ്യക്തമാക്കിയ കോടതി, ജാമ്യം നല്‍കിയാല്‍ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കി. ദിവ്യയുടെ പ്രസംഗത്തോടെ പ്രവര്‍ത്തകരുടെ മുന്നില്‍ എഡിഎം നവീന്‍ ബാബു അപമാനിതനായെന്നും കോടതി നിരീക്ഷിച്ചു. യാത്രയയപ്പ് യോഗത്തില്‍ പി.പി.ദിവ്യ പരസ്യ വിമര്‍ശനം നടത്തിയതില്‍ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു. സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീന്‍ ബാബുവിന് കലക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പിലായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ദിവ്യയുടെ വിമര്‍ശനം. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു.
Read More » -
Crime
മാ നിഷാദാ! പരോളിലിറങ്ങിയ ബലാത്സംഗ കേസ് പ്രതി 11-കാരിയായ മകളേയും 12 കാരി മരുമകളേയും ബലാത്സംഗംചെയ്തു
റായ്പുര്‍: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പരോളിലിറങ്ങിയ പ്രതി മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു. വടക്കന്‍ ഛത്തീസ്ഗഢിലെ കൊരിയ ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. 11-കാരിയായ മകളേയും 12-കാരിയായ മരുമകളേയുമാണ് 36-കാരനായ പ്രതി ബലാത്സംഗം ചെയ്തത്. ഒക്ടോബര്‍ 19-ന് വീട്ടില്‍ വെച്ചാണ് പ്രതി തന്നെ ബലാത്സംഗം ചെയ്തതെന്ന് മകള്‍ പോലീസിന് മൊഴിനല്‍കി. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പോലീസിനോട് പറഞ്ഞു. ഒക്ടോബര്‍ 21-നാണ് പ്രതി മരുമകളെ ബലാത്സംഗം ചെയ്തതെന്ന് കൊരിയ എസ്.പി. സുരാജ് സിങ് പരിഹര്‍ പറഞ്ഞു. വിറക് ശേഖരിക്കാനെന്ന വ്യാജേനെ കാട്ടിലേക്ക് കൊണ്ടുപോയ ശേഷമാണ് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും മരുമകളേയും പ്രതി ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതി സീരിയല്‍ റേപ്പിസ്റ്റാണെന്നും പോലീസ് വ്യക്തമാക്കി. ബലാത്സംഗത്തിനുശേഷമുണ്ടായ മാനസികാഘാതത്തെ തുടര്‍ന്ന് സംഭവം ആരോടും പറയാന്‍ കുട്ടികള്‍ തയ്യാറായിരുന്നില്ല. പിന്നീട് ഇരുവരും തങ്ങളുടെ ദുരനുഭവം പരസ്പരം പങ്കുവെക്കുകയായിരുന്നു. ഇതിന് ശേഷം ധൈര്യം സംഭരിച്ച് ഇരുവരും ശനിയാഴ്ച നേരിട്ട് പോലീസിനെ സമീപിക്കുകയായിരുന്നു.…
Read More » -
Kerala
15 ദിവസത്തെ ഒളിവുജീവിതത്തിനൊടുവില്‍ ദിവ്യ കസ്റ്റഡിയില്‍
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി ദിവ്യ പോലീസ് കസ്റ്റഡിയില്‍. കണ്ണപുരം പോലീസ് ആണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ പിടിയിലായത്. എ.ഡി.എം മരിച്ച് പതിനാലാം ദിവസമാണ് ദിവ്യ കസ്റ്റഡിയിലാവുന്നത്. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ദിവ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ യോഗം ചേരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ദിവ്യയെ കസ്റ്റഡിയിലെടുത്തതായി ജില്ലാ പോലീസ് മേധാവി സ്ഥിരീകരിച്ചു. ചോദ്യംചെയ്യലിന് ശേഷം തുടര്‍നടപടികളെടുക്കുമെന്നും പോലീസ് മേധാവി പറഞ്ഞു. ദിവ്യയ്‌ക്കെതിരായ നടപടി പോലീസ് നീട്ടിക്കൊണ്ടുപോവുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ദിവ്യയ്ക്ക് കോടതി ജാമ്യം നിഷേധിച്ചതോടെ അറസ്റ്റു ചെയ്യുക മാത്രമായിരുന്നു പോലീസിന്റെ മുന്നിലെ മാര്‍ഗം. കോടതിവിധിക്ക് പിന്നാലെ ഇവരുടെ വീട്ടില്‍ പോലീസ് എത്തിയിരുന്നുവെങ്കിലും…
Read More » -
Kerala
ചെലവ് 72 ലക്ഷത്തില്‍ നിന്നു 3024 രൂപയായി ചുരുങ്ങും; എസ്എംഎ മരുന്ന് വില കുറച്ച് നിര്‍മിക്കാമെന്ന് സത്യവാങ്മൂലം
കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിക്കുള്ള (എസ്എംഎ) മരുന്ന് തദ്ദേശീയമായി ഉത്പാദിപ്പിച്ചാല്‍ 3024 രൂപ മാത്രമായി ചെലവ് ചുരുക്കാമെന്നു ഹൈക്കോടതിയില്‍ സത്യവാങ്മൂലം. നലവില്‍ മരുന്നിനു ഒരു വര്‍ഷം ചെലവ് 72 ലക്ഷം രൂപയാണ്. എന്നാല്‍ ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിച്ചാല്‍ ചെലവു ചുരുക്കാമെന്നാണ് തദ്ദേശീയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടി ഇതുമായി ബന്ധപ്പെട്ട് ഹര്‍ജി നല്‍കിയ രോഗി തന്നെ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഈ വിഷയങ്ങളില്‍ കൃത്യമായി മറുപടിയില്ലെന്നും ഹര്‍ജിക്കാരി. താനുള്‍പ്പെടെയുള്ള എസ്എംഎ രോഗികള്‍ക്കു ചെലവു കുറഞ്ഞ ചികിത്സ നിഷേധിക്കുന്നത് മൗലിവാകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി യുവതി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. പേറ്റന്റ് സംരക്ഷണത്തിന്റെ പേരിലാണ് എസ്എംഎ ചികിത്സയ്ക്കുള്ള റിസ്ഡിപ്ലാമിനു വന്‍ വില വരുന്നത്. കേന്ദ്ര സര്‍ക്കാര്‍ പേറ്റന്റ് നിയമപ്രകാരം നടപടിയെടുത്താല്‍ വളരെ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ റിസ്ഡിപ്ലാം ഉത്പാദിപ്പിക്കാമെന്നു അഡ്വ. മൈത്രോയി എസ് ഹെഗ്‌ഡെ വഴി നല്‍കിയ ഹര്‍ജിയിലെ മറുപടി സത്യവാങ്മൂലത്തില്‍ ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ യുഎസിലെ യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ.…
Read More » -
Kerala
‘മൂവ് ഔട്ട് ..’; ആംബുലന്‍സ് യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി
തൃശ്ശൂര്‍: പൂരനഗരിയിലെത്തിയത് ആംബുലന്‍സിലല്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി സുരേഷ് ഗോപി. തൃശ്ശൂരില്‍ ഒരു ചടങ്ങിനെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കേയാണ് താന്‍ പൂരനഗരിയില്‍ വന്നത് ആംബുലന്‍സിലല്ലെന്നും കണ്ടെങ്കില്‍ അത് മായക്കാഴ്ചയായിരിക്കുമെന്നും സുരേഷ് ഗോപി എം.പി പറഞ്ഞത്. ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനിലാണ് സുരേഷ് ഗോപി ഇതു പറഞ്ഞത്. ബി.ജെ.പി. ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് താന്‍ യാത്രചെയ്തത്. ആംബുലന്‍സില്‍വന്നത് കണ്ടുവെങ്കില്‍ അത് മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നറിയാന്‍ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ പോരാ, സി.ബി.ഐ. വരണം. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്. സിനിമയിലെ ഡയലോഗ് ആയി കണ്ടാല്‍മതി, ഒറ്റത്തന്തക്കു പിറന്നതാണെങ്കില്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ആംബുലന്‍സിലല്ല ഏതുവാഹനത്തില്‍ വേണമെങ്കിലും സുരേഷ് ഗോപിക്ക് വന്നിറങ്ങാമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വേദിയില്‍വെച്ച് പറഞ്ഞിരുന്നു. അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ടുതന്നെയാണ് സുരേഷ് ഗോപി സുരേന്ദ്രനെ തിരുത്തിയത്. സുരേഷ് ഗോപി പുലര്‍ച്ചെ ആംബുലന്‍സില്‍…
Read More » -
Crime
സ്റ്റോറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറി; ഒരു ചാക്ക് ഏലയ്ക്ക അടിച്ചുമാറ്റി; ഇടുക്കിയില്‍ ഏലയ്ക്ക മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
ഇടുക്കി: രാജാക്കാട് ഏലയ്ക്ക മോഷണ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഏലം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഒരു ചാക്ക് ഏലയ്ക്കയാണ് അടിച്ചുമാറ്റിയത്. കേസില്‍ രണ്ടു പേരെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ മല്ലിംഗാപുരം കര്‍ണരാജ, മാവടി ചന്ദനപ്പാറ മുത്തുക്കറുപ്പന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 19നാണ് മുന്നൂറേക്കര്‍ ഓമ്പളായില്‍ എസ്റ്റേറ്റിന്റെ സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന 52 കിലോ തൂക്കം വരുന്ന ഒരു ചാക്ക് ഏലയ്ക്കയാണ് പ്രതികള്‍ ചേര്‍ന്ന് അടിച്ചുമാറ്റിയത്. സ്റ്റോറിന്റെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം നടന്നത്. മോഷ്ടിച്ച ഏലയ്ക്ക രണ്ടാം പ്രതി മുത്തുക്കറുപ്പന്റെ വാഹനത്തില്‍ കയറ്റി പുത്തടിയിലെ മലഞ്ചരക്ക് കടയില്‍ എത്തിച്ച് കടയില്‍ വിറ്റു. തുടര്‍ന്ന് ഒന്നാം പ്രതിയായ കര്‍ണരാജയെ മല്ലിംഗാപുരത്ത് കൊണ്ടു വിട്ട ശേഷം മുത്തുക്കറുപ്പന്‍ മടങ്ങി വന്നു. മുത്തുക്കറുപ്പന്റെ ഭാര്യാവീട് മല്ലിംഗാപുരത്താണ്. എസ്റ്റേറ്റിലെ മുന്‍ ജീവനക്കാരനായിരുന്ന തമിഴ്‌നാട് മല്ലിംഗാപുരം സ്വദേശി രാജേഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രതികള്‍ മോഷണം നടത്തിയത്. സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അതിന്റെ അടിസ്ഥാനത്തിലായിരുന്നു…
Read More » -
Kerala
ജീവനൊടുക്കിയ മലയാളി അദ്ധ്യാപികയുടെ അമ്മായിയമ്മയും മരിച്ചു; അന്ത്യം വിഷം കഴിച്ച് ചികിത്സയിലിരിക്കെ
നാഗര്‍കോവില്‍: ആത്മഹത്യ ചെയ്ത മലയാളി അദ്ധ്യാപികയുടെ ഭര്‍തൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ചെമ്പകവല്ലിയാണ് മരിച്ചത്. ആത്മഹത്യാ ശ്രമത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചെമ്പകവല്ലി കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതി അവസാന സന്ദേശത്തില്‍ പറഞ്ഞത്. കോയമ്പത്തൂര്‍ കോവില്‍പാളയത്ത് സ്ഥിരതാമസക്കാരായ, തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരന്‍ കൊല്ലം പിടവൂര്‍ സ്വദേശി ബാബുവിന്റെയും സതീദേവിയുടെയും മകളാണ് ശ്രുതി. ശുചീന്ദ്രം തെര്‍ക്മണിലുള്ള ഭര്‍ത്തൃവീട്ടിലെ കിടപ്പുമുറിയില്‍ 21ന് രാവിലെ 7.30ന് ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആറ് മാസം മുന്‍പാണ് തമിഴ്‌നാട് വൈദ്യുതി ബോര്‍ഡില്‍ ക്ലാര്‍ക്കും ശുചീന്ദ്രം തെര്‍ക്മണ്‍ സ്വദേശിയുമായ കാര്‍ത്തികുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ഇംഗ്ലീഷില്‍ എം.എ ബിരുദധാരിയായ ശ്രുതി കോയമ്പത്തൂര്‍ എസ്.എന്‍ കോളേജില്‍ അസി. പ്രൊഫസറായിരുന്നു. വിവാഹശേഷം ഭര്‍ത്തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച് ജോലി രാജിവയ്പ്പിച്ചതാണ്. മരിക്കുന്നതിന് മുന്‍പ് ശ്രുതി തന്റെ അമ്മയുടെ വാട്‌സാപ്പില്‍ ഭര്‍ത്തൃവീട്ടിലെ പീഡനങ്ങള്‍ സംബന്ധിച്ച ശബ്ദസന്ദേശം അയച്ചിരുന്നു. ഉടന്‍ വീട്ടുകാര്‍…
Read More » -
Kerala
ദിവ്യ ഇന്ന് കീഴടങ്ങും? കണ്ണൂരില്‍ തന്നെയെന്ന് സൂചന, അമിത രക്തസമ്മര്‍ദ്ദത്തിന് ചികിത്സ തേടി
കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും എന്ന് റിപ്പോര്‍ട്ട്. മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് കീഴടങ്ങാന്‍ സാധ്യത ഉയര്‍ന്നത്. സിപിഎം നേതൃത്വവും ഇക്കാര്യം അവരെ അറിയിച്ചതായാണ് സൂചന. കണ്ണൂരില്‍ തന്നെ ദിവ്യ ഉണ്ടെന്നാണ് വിവരം. അതിനിടെ ദിവ്യ അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയ്ക്ക് ജാമ്യമില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദാണ് വിധി പ്രസ്താവിച്ചത്. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരുന്നത്. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ ആസൂത്രിതമായി എത്തി വ്യക്തിഹത്യ നടത്തി. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്കെതിരായ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് നടന്നത്. നവീന്‍ ബാബുവിനെ…
Read More » -
Crime
ക്ലാസ് കഴിഞ്ഞുമടങ്ങവേ ബന്ധുവുമായി സംസാരിച്ച വിദ്യാര്‍ഥിനിക്ക് നേരേ സദാചാര ഗുണ്ടായിസം, മര്‍ദനം
കോഴിക്കോട്: ബാലുശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസമെന്ന് പരാതി. ബന്ധുവുമായി സംസാരിക്കുന്നത് ചോദ്യംചെയ്തെത്തിയ സംഘം മര്‍ദ്ദിച്ചെന്ന് കാണിച്ച് പെണ്‍കുട്ടി ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കി. കോക്കല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സദാചാര ഗുണ്ടായിസത്തിന് ഇരയായത്. തിങ്കളാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് നടന്നു പോകുന്നതിനിടെ വഴിയില്‍വെച്ച് കുട്ടി ബന്ധുവിനെ കാണുകയും സംസാരിക്കുകയുമായിരുന്നു. ഇതിനിടെയാണ് യുവാക്കള്‍ എത്തി ഇവരെ ചോദ്യം ചെയ്യുകയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. മര്‍ദ്ദന മേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സഹോദരനാണ് എന്ന് പറഞ്ഞിട്ടും മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്. കോക്കല്ലൂര്‍ സ്വദേശികളായ രതീഷ് വിപിന്‍ ലാല്‍, കണ്ടാലറിയാവുന്ന ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അടക്കം ഏഴ് പേര്‍ക്കെതിരെ ബാലുശ്ശേരി പോലീസ് കേസ് എടുത്തിട്ടുണ്ട്. ബിഎന്‍എസ് 74, 190, 351 (2) തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
Read More »