CrimeNEWS

സ്റ്റോറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറി; ഒരു ചാക്ക് ഏലയ്ക്ക അടിച്ചുമാറ്റി; ഇടുക്കിയില്‍ ഏലയ്ക്ക മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ഇടുക്കി: രാജാക്കാട് ഏലയ്ക്ക മോഷണ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഏലം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഒരു ചാക്ക് ഏലയ്ക്കയാണ് അടിച്ചുമാറ്റിയത്. കേസില്‍ രണ്ടു പേരെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ മല്ലിംഗാപുരം കര്‍ണരാജ, മാവടി ചന്ദനപ്പാറ മുത്തുക്കറുപ്പന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 19നാണ് മുന്നൂറേക്കര്‍ ഓമ്പളായില്‍ എസ്റ്റേറ്റിന്റെ സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന 52 കിലോ തൂക്കം വരുന്ന ഒരു ചാക്ക് ഏലയ്ക്കയാണ് പ്രതികള്‍ ചേര്‍ന്ന് അടിച്ചുമാറ്റിയത്.

Signature-ad

സ്റ്റോറിന്റെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം നടന്നത്. മോഷ്ടിച്ച ഏലയ്ക്ക രണ്ടാം പ്രതി മുത്തുക്കറുപ്പന്റെ വാഹനത്തില്‍ കയറ്റി പുത്തടിയിലെ മലഞ്ചരക്ക് കടയില്‍ എത്തിച്ച് കടയില്‍ വിറ്റു. തുടര്‍ന്ന് ഒന്നാം പ്രതിയായ കര്‍ണരാജയെ മല്ലിംഗാപുരത്ത് കൊണ്ടു വിട്ട ശേഷം മുത്തുക്കറുപ്പന്‍ മടങ്ങി വന്നു. മുത്തുക്കറുപ്പന്റെ ഭാര്യാവീട് മല്ലിംഗാപുരത്താണ്.

എസ്റ്റേറ്റിലെ മുന്‍ ജീവനക്കാരനായിരുന്ന തമിഴ്‌നാട് മല്ലിംഗാപുരം സ്വദേശി രാജേഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രതികള്‍ മോഷണം നടത്തിയത്. സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികള്‍ അറസ്റ്റ് ചെയ്തത്.

Back to top button
error: