KeralaNEWS

”അന്‍വറിന്റെ പാര്‍ട്ടിയിലേക്കില്ല; കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാര്‍ട്ടിയേയോ തള്ളിപറയില്ല”

കോഴിക്കോട്: പി.വി. അന്‍വര്‍ രൂപികരിക്കുന്ന പുതിയ പാര്‍ട്ടിയിലേക്കില്ലെന്ന് കെ.ടി. ജലീല്‍. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകുമെന്നും ജലീല്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ഇടതുപക്ഷത്തെ ബി.ജെ.പി. അനുകൂലികളാക്കാന്‍ ആണ് ശ്രമം നടക്കുന്നത്. പാര്‍ട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാര്‍ട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാല്‍ ഒരു വിഭാഗം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടും. അത് കേരളത്തെ വലിയ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടായെന്നും ജലീല്‍ പറഞ്ഞു.

Signature-ad

എ.ഡി.ജി.പിയെ പൂര്‍ണ്ണമായി തന്നെ മാറ്റണമെന്നും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സുജിത്ദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു, അതാണ് നടപടി എടുത്തത്. എ.ഡി.ജി.പി., ആര്‍.എസ്.എസ്. നേതാവിനെ കാണാന്‍ പാടില്ല. അതിനെ ആരും ന്യായീകരിക്കുന്നില്ല. ഉടന്‍ നടപടി ഉണ്ടാവും. അഭിപ്രായവും വിമര്‍ശനവും പറയും, എന്നാല്‍ അന്‍വറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ല. അന്വേഷണം ശരിയായ ദിശയില്‍ പോകുന്നുവെന്നാണ് എന്റെ ബോധ്യം. ആ ബോധ്യം അന്‍വറിന് ഉണ്ടാവണമെന്നില്ലെന്നും ജലീല്‍ കൂട്ടിചേര്‍ത്തു.

സിപിഎമ്മിനോട് ഇനി പ്രതിബദ്ധതയില്ല; സഹയാത്രികനായി തുടരുമെന്ന് ജലീല്‍

തനിക്കൊന്നും വേണ്ട. ഒരു പദവിയും വേണ്ട. പാര്‍ട്ടിയില്‍ നിന്നും ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. എഴുത്ത്, യാത്ര, പഠനങ്ങള്‍ തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും ജലീല്‍ വ്യക്തമാക്കി. മീസാന്‍ കല്ലില്‍ പേരെഴുതുംവരെ അല്ലെങ്കില്‍ പാര്‍ലമെന്റില്‍ കിടന്ന് മരിക്കണം, നിയമസഭയില്‍ കിടന്ന് മരിക്കണമെന്ന് ചിന്തിക്കുന്നവര്‍ ഈ പാര്‍ട്ടിയില്‍ ഇല്ല. മത്സരിച്ച് മത്സരിച്ച് ഈ പഹയന്‍ ഒന്ന് ചത്ത് കിട്ടിയാല്‍ മതി എന്ന് കരുതുന്നവര്‍ മറ്റ് പാര്‍ട്ടിയില്‍ ഉണ്ടെന്ന് ജലീല്‍ പരിഹസിച്ചു.

ഒന്നല്ല, നൂറ് റിയാസ് വന്ന് മുഖ്യമന്ത്രിയെ ന്യായീകരിച്ചിട്ടും കാര്യമില്ല; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് അന്‍വര്‍

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: