ഒന്നല്ല, നൂറ് റിയാസ് വന്ന് മുഖ്യമന്ത്രിയെ ന്യായീകരിച്ചിട്ടും കാര്യമില്ല; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് അന്‍വര്‍

മലപ്പുറം: അഭിമുഖത്തിലെ പരാമര്‍ശം പിആര്‍ ഏജന്‍സി ഒപ്പിച്ച പണിയാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം പച്ച കള്ളമെന്ന് പിവി അന്‍വര്‍. പത്രം തെറ്റായിട്ടാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെങ്കില്‍ അച്ചടിച്ച് വന്ന ദിവസം തന്നെ മുഖ്യമന്ത്രിയും ഓഫീസും ഇടപെടേണ്ടതായിരുന്നു. എന്നാല്‍, 32 മണിക്കൂര്‍ കഴിഞ്ഞ് വിവാദവും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു നാടകം കളിച്ചതെന്നും അന്‍വര്‍ ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് നല്ലത്. ഒരു റിയാസല്ല, നൂറ് റിയാസ് വന്ന് ന്യായീകരിച്ചാലും കേരളത്തിലെ ജനങ്ങള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറത്തെക്കുറിച്ച് പറഞ്ഞ, പത്രത്തില്‍ … Continue reading ഒന്നല്ല, നൂറ് റിയാസ് വന്ന് മുഖ്യമന്ത്രിയെ ന്യായീകരിച്ചിട്ടും കാര്യമില്ല; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് അന്‍വര്‍