Month: September 2024

  • Culture

    പ്രേമലേഖനം എഴുതാം, പ്രായപരിധിയില്ലാതെ! 3000 രൂപ വരെ സമ്മാനവും!

    കൊച്ചി: ആയ കാലത്ത് പ്രേമലേഖനം എഴുതി കൈയക്ഷരം നന്നായവര്‍ക്കും ഫലമുണ്ടായവര്‍ക്കും തകര്‍ന്നുപോയവര്‍ക്കും വീണ്ടും കഴിവ് തെളിയിക്കാന്‍ അവസരം. രമണന്റെയും ചന്ദ്രികയുടെയും പ്രണയകാവ്യം മലയാളികള്‍ക്ക് സമ്മാനിച്ച, പ്രണയത്തിന് നിത്യവസന്തം പകര്‍ന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 114 -ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമാണ് പ്രണയലേഖനമെഴുത്ത് മത്സരം. ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയാണ് സംഘാടകര്‍. ആര്‍ക്കും പങ്കെടുക്കാം. പ്രായപരിധിയില്ല. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ സമ്മാനം ലഭിക്കും. മൊബൈല്‍ മെസേജുകളില്‍ പ്രണയം പൂക്കുന്ന കാലത്ത്, പ്രണയാക്ഷരങ്ങള്‍ യുവാക്കളില്‍ നിന്ന് അന്യമാകുന്നുവെന്ന് ചിന്തിപ്പിക്കുന്നതാണ് മത്സരത്തോടുള്ള പ്രതികരണം. അന്വേഷണങ്ങള്‍ക്കും രജിസ്ട്രേഷനും കുറവില്ലെങ്കിലും ബഹുഭൂരിഭാഗവും 50 കഴിഞ്ഞവരാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്തവരില്‍ രണ്ടു പേര്‍ മാത്രമാണ് 30ല്‍ താഴെ പ്രായമുള്ളവര്‍. കൗമാരക്കാര്‍ ആരുമില്ല. പെണ്‍കുട്ടികളും കുറവാണ്. പ്രേമം വിഷയമായി വീഡിയോ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഈ മത്സരത്തിനും നല്ല പ്രതികരണമാണ്. ഏതാനും വീഡിയോകള്‍ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു. അക്ഷരശ്ളോകം, കാവ്യകേളി മത്സരങ്ങള്‍ സെപ്തംബര്‍ 29ന് നടക്കും. വിവരങ്ങള്‍ക്ക് :…

    Read More »
  • India

    ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; മുംബൈ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു

    മുംബൈ: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മുംബൈ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. സ്വന്തം അധികാര മേഖലയിലെ സുരക്ഷാ കാര്യങ്ങള്‍ നിരന്തരം അവലോകനം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. സംശയകരമായ കാര്യങ്ങളുണ്ടെങ്കില്‍ അറിയിക്കാന്‍ ജനങ്ങളോടും അഭ്യര്‍ഥിച്ചു. ആഘോഷ കാലമായതിനാലാണ് സുരക്ഷ വര്‍ധിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നവംബറില്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം പരിഗണിച്ചും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ 16 ാം വാര്‍ഷികം നവംബര്‍ 26 നാണ്. രാത്രി 9.30 ഓടെ ആരംഭിച്ച ഭീകരാക്രമണം 60 മണിക്കൂറോളം നീണ്ടു. ആക്രമണ പരമ്പരയില്‍ 22 വിദേശികളടക്കം 166 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എ.കെ 47 തോക്കുകളും ഗ്രനേഡും സ്ഫോടക വസ്തുക്കളുമായി നുഴഞ്ഞുകയറിയ പത്ത് ലഷ്‌കര്‍ ഇ ത്വയ്ബ…

    Read More »
  • Kerala

    കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ആകാശപ്പാത; സുരേഷ് ഗോപിയെ ക്ഷ ണിച്ചില്ലെന്ന് ബിജെപി

    തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഫണ്ട് ഉപയോഗിച്ച് തൃശൂരില്‍ നിര്‍മിച്ച ആകാശപ്പാതയുടെ ഉദ്ഘാടനത്തെച്ചൊല്ലി വിവാദം. ശക്തന്‍നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിനു തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്നും ഇതു സിപിഎമ്മിന്റെ രാഷട്രീയപാപ്പരത്തം മൂലമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്‌കുമാര്‍ ആരോപിച്ചു. പ്രോട്ടോകോള്‍പ്രകാരം സംസ്ഥാനമന്ത്രിയെക്കാള്‍ മുകളിലാണ് കേന്ദ്രമന്ത്രിയുടെ സ്ഥാനം. പക്ഷേ, പ്രോട്ടോകോള്‍ ലംഘിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി സംസ്ഥാന മന്ത്രി എംബി രാജേഷിനെക്കൊണ്ടാണ് ഉദ്ഘാടനം ചെയ്യിപ്പിച്ചത്. സുരേഷ് ഗോപിയുടെ സൗകര്യംപോലും ചോദിക്കാതെ മുഖ്യാതിഥിയായി നോട്ടീസില്‍ ഉള്‍പ്പെടുത്തിയതു ജനങ്ങളെ കബളിപ്പിക്കാനാണെന്നും ബിജെപി ആരോപിച്ചു. 11 കോടി ചെലവിട്ടാണ് തൃശൂരില്‍ ആകാശപ്പാത നിര്‍മിച്ചത്. നാടമുറിച്ച് മന്ത്രി എം.ബി. രാജേഷ് ശീതീകരിച്ച ആകാശപ്പാതയിലേക്ക് ജനങ്ങളെ ക്ഷണിച്ചു. മന്ത്രി കെ. രാജന്‍ ലിഫ്റ്റ് ശൃംഖലയുടെയും ആകാശപ്പാതയുടെ സൗരോര്‍ജപാനലിന്റെയും പ്രവര്‍ത്തനോദ്ഘാടനം നടത്തി. പി. ബാലചന്ദ്രന്‍ എം.എല്‍.എ. സി.സി.ടി.വി.യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആകാശപ്പാതയില്‍ ആദ്യം കയറാനും സെല്‍ഫിയെടുക്കാനും വലിയ തിരക്കായിരുന്നു.  

    Read More »
  • Crime

    മകന് വധുവിനെ തിരഞ്ഞ് മാട്രിമോണിയല്‍ സൈറ്റിലെത്തി; ഒറ്റപ്പാലം സ്വദേശിക്ക് ഓണ്‍ലൈന്‍ തട്ടിപ്പില്‍ 8.35 ലക്ഷം നഷ്ടം

    പാലക്കാട്: വൈവാഹിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്ത ഒറ്റപ്പാലം സ്വദേശിക്ക് ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍പ്പെട്ട് നഷ്ടമായത് 8.35 ലക്ഷം രൂപ. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍നിന്നാണ് ഈ മാസം വിവിധ ഘട്ടങ്ങളിലായി ലാഭം വാഗ്ദാനംചെയ്ത് പണം തട്ടിയത്. മകനുവേണ്ടി വധുവിനെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് ഇദ്ദേഹം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ദുബായില്‍ ഫാഷന്‍ഡിസൈനറെന്ന് അവകാശപ്പെട്ട് ഇതില്‍ ഒരു പ്രൊഫൈലില്‍നിന്ന് വിവാഹത്തെക്കുറിച്ച് ആശയവിനിമയം നടത്തി. പെണ്‍കുട്ടിയെന്ന് പരിചയപ്പെടുത്തി വാട്ട്‌സാപ്പ് ചാറ്റ് വഴി പരിചയപ്പെട്ടതിന് പിന്നാലെ ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ വിഷയം എടുത്തിട്ടു. ഗ്ലോബല്‍ട്രേഡര്‍ എന്ന ട്രേഡിങ് ആപ്പില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഈ മാസം രണ്ടിന് 40,000 രൂപ നിക്ഷേപിച്ചപ്പോള്‍ അന്നുതന്നെ 6,000 രൂപ ലാഭവിഹിതമായി അക്കൗണ്ടിലെത്തി. തുടര്‍ന്ന് 95,000 രൂപയടക്കം 14വരെയുള്ള തീയതികളിലാണ് 8.35 ലക്ഷം രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കയച്ചത്. പിന്നീട് ലാഭം കിട്ടാതായതോടെ പണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 75,885 യു.എസ്. ഡോളര്‍ ലാഭവിഹിതമായി ആപ്പില്‍ കിടക്കുന്നുണ്ടെന്ന് അറിയിച്ചു. ഇത് ലഭിക്കാന്‍ ലാഭവിഹിതത്തിന്റെ 30 ശതമാനം…

    Read More »
  • Kerala

    കോടിയേരിയോട് കാട്ടിയത് അനാദരമോ? സിപിഎം സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും

    കണ്ണൂര്‍: മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന് മരണാനന്തരം അര്‍ഹമായ ആദരം നല്‍കിയോയെന്ന ചോദ്യം സിപിഎം സമ്മേളന ചര്‍ച്ചകളിലേക്ക്. കോടിയേരിയുടെ വേര്‍പാടിനു ശേഷം നടക്കുന്ന ആദ്യ സമ്മേളനങ്ങളില്‍ ഇതു ചര്‍ച്ചയാകണമെന്നു ലക്ഷ്യമിട്ടാണ് പി.വി.അന്‍വര്‍ എംഎല്‍എ വിഷയം എടുത്തിട്ടതെന്നാണു വിലയിരുത്തല്‍. കോടിയേരിയുടെ രണ്ടാം ചരമവാര്‍ഷികദിനം അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കെ, ഈ ചര്‍ച്ചകള്‍ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണു സിപിഎം നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും വിദേശ പര്യടനത്തിനു പോകാനുള്ളതിനാല്‍ കോടിയേരിക്ക് അര്‍ഹമായ വിധത്തിലുള്ള വിലാപയാത്ര ഒഴിവാക്കി സംസ്‌കാരം ധൃതിപ്പെട്ടു നടത്തിയെന്ന വികാരം സിപിഎമ്മിലുണ്ടെന്നാണ് അന്‍വര്‍ വെളിപ്പെടുത്തിയത്. ഈ അഭിപ്രായം കോടിയേരി അന്തരിച്ച സമയത്ത് ഉയര്‍ന്നിരുന്നെങ്കിലും കാര്യമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നില്ല. ആഭ്യന്തര വകുപ്പിനെതിരെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും അതുവഴി മുഖ്യമന്ത്രിക്കെതിരെയും ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കു മൂര്‍ച്ച കൂട്ടാനാണ് അന്‍വറിന്റെ ശ്രമം. 2022 ഒക്ടോബര്‍ ഒന്നിനു ചെന്നൈ ആശുപത്രിയില്‍ അന്തരിച്ച കോടിയേരിയുടെ മൃതദേഹം കണ്ണൂര്‍ വിമാനത്താവളം വഴി തലശ്ശേരിയിലും കോടിയേരിയുടെ വീട്ടിലും തുടര്‍ന്ന് കണ്ണൂരിലുമെത്തിച്ചു സംസ്‌കരിക്കുകയായിരുന്നു. മൃതദേഹം…

    Read More »
  • Kerala

    സ്കൂട്ടർ യാത്രികയായ ഡോക്ടർ ടിപ്പർ ലോറി കയറി മരിച്ചു; സംഭവം കൊച്ചി മരടിൽ

        കൊച്ചി: മരട് കാളാത്ര ജംങ്ഷനിൽ സ്കൂട്ടർ യാത്രികയായ ആയുർവേദ ഡോക്ടർ ടിപ്പർ ലോറിക്ക് അടിയിൽ പെട്ട് മരിച്ചു. മരട് വിടിജെ എൻക്ലേവ് – അഞ്ചുതൈക്കൽ ബണ്ട് റോഡ് തെക്കേടത്ത് ഡോ. വിൻസി പി. വർഗീസാണ് (42) മരിച്ചത്. ഡ്രൈവർ ഇടുക്കി അടിമാലി തേക്കിൻകാട്ടിൽ അഷറഫ് മീരാനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. പൂണിത്തുറ ഗാന്ധിസ്ക്വയറിലെ ആര്യ വൈദ്യ ഫാർമസി ക്ലിനിക്കിലേക്കു പോകവേ രാവിലെ ആയിരുന്നു അപകടം. ഇരു വാഹനങ്ങളും ഒരേ ദിശയിലായിരുന്നു. ലോറിയുടെ ഇടതു വശത്തുകൂടി പോകുമ്പോൾ റോഡിലെ കുഴിയും വഴിയോരത്തെ ബോർഡും കണ്ടു വെട്ടിച്ച സ്കൂട്ടർ ലോറിയിൽ തട്ടി വീണതാകാം എന്നാണു നിഗമനം. പിൻ ചക്രത്തിന് അടിയിൽ പെട്ട വിൻസി തൽക്ഷണം മരിച്ചു. സംസ്കാരം പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഇന്ന് രാവിലെ 10ന് നടന്നു. പാലാരിവട്ടം ഗീതാഞ്ജലി റോഡ് ബഥേൽ വർഗീസിന്റെയും (റിട്ട. എസ്ഐ) ലീലാമ്മയുടെയും (റിട്ട. ഗവ. നഴ്സ്) മകളാണ് വിൻസി. ഭർത്താവ്…

    Read More »
  • Kerala

    അങ്കമാലിയില്‍ വീടിന് തീവെച്ച്‌ ഗൃഹനാഥൻ ജീവനൊടുക്കി, ഭാര്യയും വെന്തുമരിച്ചു; 2 കുട്ടികൾ  ഗുരുതരാവസ്ഥയിൽ 

        എറണാകുളം അങ്കമാലിയിൽ വീടിനു തീ കൊളുത്തി ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ 2 കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുളിയനം സ്വദേശി എച്ച്‌.ശശിയാണ് ജീവനൊടുക്കിയത്. ഇയാളെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ സുമി സനലാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച്‌ തീ കൊളുത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പൊള്ളലേറ്റ രണ്ട് കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്.

    Read More »
  • Kerala

    അർജുൻ പ്രിയപ്പെട്ടവരുടെ അരികിലേക്ക്  മടങ്ങി വന്നു; ചേതനയറ്റ നിലയിൽ: പൊതു ദർശനത്തിനു ശേഷം ഉച്ചയ്ക്ക് വീട്ടുവളപ്പിൽ സംസ്കാരം

        കണ്ണാടിക്കലെ അർജുൻ്റെ വീട് കദനംകൊണ്ടും കണ്ണീരുകൊണ്ടും വിറുങ്ങലിച്ചു നിൽക്കുകയാണ്.  രണ്ടര മാസത്തിനു ശേഷം അർജുൻ ചേതനയറ്റ നിലയിൽ അല്പം മുമ്പ് സ്വന്തം വീട്ടിൽ മടങ്ങിയെത്തി. കാത്തുകാത്തിരുന്ന് കണ്ണീർ വറ്റിയ കുടുംബാംഗങ്ങൾക്ക് അരികിലേക്ക്.  അന്ത്യാഞ്ജലിയർപ്പിക്കാൻ ജനസാഗരമാണ് ഇവിടെ തിങ്ങി നിറഞ്ഞിരിക്കുന്നത്. പൊതുദർശനത്തിനു ശേഷം അർജുന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത അർജുന്റെ മൃതദേഹം ഡി.എൻ.എ പരിശോധനാ നടപടികൾക്ക് ശേഷം ഇന്നലെ തന്നെ ബന്ധുക്കൾക്ക് കൈമാറി. സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാംപിളുമായി പ്രാഥമിക പരിശോധനയിൽത്തന്നെ സാമ്യം കണ്ടെത്തി. സന്ധ്യയ്ക്ക് 6.30ന് അഭിജിത്തും അർജുന്റെ സഹോദരീ ഭർത്താവ് ജിതിനും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹവും വഹിച്ചുള്ള ആംബുലൻസിനെ കർണാടക പൊലീസ് അനുഗമിച്ചിരുന്നു. മരത്തടികൾ കയറ്റിയ ലോറിയുമായി അർജുൻ പോയ അതേവഴിയിലൂടെ തന്നെയാണ് അന്ത്യയാത്രയും. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലെത്തിയിട്ടുണ്ട്. അർജുന്റെ 2 ഫോണുകൾ, മകന്റെ കുഞ്ഞുകളിപ്പാട്ടം, ബാ​ഗ്,…

    Read More »
  • Crime

    ക്രൂരം: 6 വയസുകാരനായ വിദ്യാർത്ഥിയെ ബലിയര്‍പ്പിച്ചു,  അധ്യാപകർ ഉള്‍പ്പെടെ 5 പേർ അറസ്റ്റില്‍

        ഉത്തര്‍പ്രദേശിലെ ഹാത്രാസിലുള്ള ഡി.എല്‍ പബ്ലിക് സ്‌കൂളില്‍ ഞെട്ടിക്കുന്ന ഒരു സംഭവം അരങ്ങേറി. സ്‌കൂളിന്റെ അഭിവൃദ്ധിക്കു വേണ്ടി എന്ന പേരിൽ രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെ ബലിയര്‍പ്പിച്ചു. സെപ്റ്റംബര്‍ 22 ന് നടന്ന സംഭവത്തിൽ സ്കൂൾ ഡയറക്ടർ ദിനേശ് ഭാഗേൽ, അയാളുടെ അച്ഛൻ ജശോധരൻ സിങ്, അധ്യാപകരായ ലക്ഷ്മൺ സിങ്, വേർപാൽ സിങ്, രാംപ്രകാശ് സോളങ്കി എന്നിവരുൾപ്പെടെ 5പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നതനുസരിച്ച്, സ്‌കൂള്‍ ഡയറക്ടറുടെ പിതാവായ ദിനേശ് ബാഘേല്‍ എന്നയാളാണ് ഈ ക്രൂര കൃത്യത്തിന് പിന്നിലെ പ്രേരക ശക്തി. ദിനേശ് ബാഘേല്‍ ദുര്‍മന്ത്രവാദത്തില്‍ ദൃഢമായി വിശ്വസിക്കുന്ന വ്യക്തിയാണ്. സ്‌കൂളിന്റെ അഭിവൃദ്ധിക്കായി ഒരു കുട്ടിയെ ബലിയര്‍പ്പിക്കണമെന്ന് അദ്ദേഹം മകനോടും സ്‌കൂളിലെ അധ്യാപകരോടും ശഠിച്ചു. കുട്ടിയെ സ്കൂളിന് പുറത്തുള്ള കുഴൽക്കിണറിനു സമീപത്തുവച്ച് കൊല്ലാനാണ് പ്രതികൾ പ്ലാൻ ചെയ്തത്. എന്നാൽ ഹോസ്റ്റൽ മുറിയിൽനിന്നു കുട്ടിയെ പുറത്തേക്കു പിടിച്ചു കൊണ്ടുവരുന്നതിനിടയിൽ കുട്ടി നിലവിളിക്കാൻ തുടങ്ങിയതോടെ പ്രതികൾ കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു…

    Read More »
  • India

    പ്രതിദിനം 18 ലക്ഷം രൂപ ശമ്പളം! ഇത്ര ഭീമമായ തുക ശമ്പളം ലഭിക്കുന്ന ഇൻഫോസിസ് മേധാവി സലിൽ പരേഖിനെ കുറിച്ച് അറിയൂ

         പ്രതിദിനം 18 ലക്ഷം രൂപ ശമ്പളം…! അവിശ്വസിനീയം എന്നു തോന്നാം. പക്ഷേ ഇൻഫോസിസിന്റെ മേധാവി  സലിൽ പരേഖിനു ലഭിക്കുന്ന ശമ്പളമാണിത്. ഗൂഗിളിനെ നയിക്കുന്ന സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല എന്നിവർക്കൊപ്പം ഇൻഫോസിസിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സലിൽ പരേഖും ഐടി രംഗത്തെ വൻ താരമായി വളർന്നു കഴിഞ്ഞു.  ഇന്ത്യൻ ഐടി മേഖലയിലെ പ്രമുഖ വ്യക്തിത്വമാണ് ഇന്ന് സലിൽ പരേഖ്. ഐടി മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ രണ്ടാമത്തെ സിഇഒയാണ് പരേഖ്. അടുത്തിടെ ഇൻഫോസിസിൽ നിന്ന് ലഭിച്ച 66.25 കോടി രൂപയുടെ നഷ്ടപരിഹാരം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഇൻഫോസിസിന്റെ വളർച്ചയിലും വിജയത്തിലും നിർണായക പങ്ക് വഹിച്ചിട്ടുള്ള സലിൽ പരേഖ്, ഇന്ത്യൻ ഐടി മേഖലയിലെ ഒരു പ്രതീകമായി മാറിയിരിക്കുന്നു. സലിൽ പരേഖ് 2023- ’24 സാമ്പത്തിക വർഷത്തിൽ 66.25 കോടി രൂപ ശമ്പളമായി നേടിയിട്ടുണ്ട്, അതായത് ദിവസം ശരാശരി 18 ലക്ഷം രൂപ. ഈ വർഷം,…

    Read More »
Back to top button
error: