KeralaNEWS

സ്കൂട്ടർ യാത്രികയായ ഡോക്ടർ ടിപ്പർ ലോറി കയറി മരിച്ചു; സംഭവം കൊച്ചി മരടിൽ

    കൊച്ചി: മരട് കാളാത്ര ജംങ്ഷനിൽ സ്കൂട്ടർ യാത്രികയായ ആയുർവേദ ഡോക്ടർ ടിപ്പർ ലോറിക്ക് അടിയിൽ പെട്ട് മരിച്ചു. മരട് വിടിജെ എൻക്ലേവ് – അഞ്ചുതൈക്കൽ ബണ്ട് റോഡ് തെക്കേടത്ത് ഡോ. വിൻസി പി. വർഗീസാണ് (42) മരിച്ചത്. ഡ്രൈവർ ഇടുക്കി അടിമാലി തേക്കിൻകാട്ടിൽ അഷറഫ് മീരാനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

പൂണിത്തുറ ഗാന്ധിസ്ക്വയറിലെ ആര്യ വൈദ്യ ഫാർമസി ക്ലിനിക്കിലേക്കു പോകവേ രാവിലെ ആയിരുന്നു അപകടം. ഇരു വാഹനങ്ങളും ഒരേ ദിശയിലായിരുന്നു. ലോറിയുടെ ഇടതു വശത്തുകൂടി പോകുമ്പോൾ റോഡിലെ കുഴിയും വഴിയോരത്തെ ബോർഡും കണ്ടു വെട്ടിച്ച സ്കൂട്ടർ ലോറിയിൽ തട്ടി വീണതാകാം എന്നാണു നിഗമനം. പിൻ ചക്രത്തിന് അടിയിൽ പെട്ട വിൻസി തൽക്ഷണം മരിച്ചു. സംസ്കാരം പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഇന്ന് രാവിലെ 10ന് നടന്നു.

Signature-ad

പാലാരിവട്ടം ഗീതാഞ്ജലി റോഡ് ബഥേൽ വർഗീസിന്റെയും (റിട്ട. എസ്ഐ) ലീലാമ്മയുടെയും (റിട്ട. ഗവ. നഴ്സ്) മകളാണ് വിൻസി. ഭർത്താവ് രഞ്ജൻ വർഗീസ് കൊച്ചിൻ ഷിപ്‌യാഡ് ഷിപ്പ് റിപ്പയർ വിഭാഗം സീനിയർ മാനേജരാണ്. മകൾ: അഹാന കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂൾ 7–ാം ക്ലാസ് വിദ്യാർഥി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: