Month: September 2024

  • Fiction

    തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ദാനം, അതിൽപ്പരം ആഹ്ലാദം വേറെന്തുണ്ട്…?

    വെളിച്ചം     യാത്രാമധ്യേ നദീതീരത്ത് നിന്ന് ആ സ്ത്രീക്ക് തിളങ്ങുന്ന ഒരു കല്ല് കിട്ടി. അവര്‍ അതെടുത്ത് തന്റെ ബാഗിലിട്ടു. യാത്ര തുടരുന്നതിനിടെ ഒരാള്‍ അവരോട് കഴിക്കാന്‍ എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു. കൈവശമുള്ള ഭക്ഷണം പങ്കുവെയ്ക്കാനായി അവര്‍ ബാഗ് തുറന്നപ്പോള്‍ അയാള്‍ തിളക്കമുളള ആ കല്ല് കണ്ടു. അത് വളരെ മൂല്യമുളളതാണെന്ന് തിരിച്ചറിഞ്ഞ അയാള്‍ ഈ കല്ല് തനിക്ക് തന്നേക്കാമോ എന്ന് ചോദിച്ചു. ഒരു നിമിഷം പോലും മടിക്കാതെ അവര്‍ ആ കല്ല് അയാളെ ഏല്‍പ്പിച്ചു.  ആ കല്ലിന്റെ ബലത്തില്‍ പടുത്തുയര്‍ത്താവുന്ന സമൃദ്ധമായ ജീവിതം സ്വപ്നംകണ്ട് അയാള്‍ സ്ഥലം വിട്ടു. ഏതാനും ദിവസം കഴിഞ്ഞ് അയാള്‍ ആ സ്ത്രീയെ കാണാനെത്തി.  അയാള്‍ പറഞ്ഞു: “ആ കല്ല് തിരിച്ചു തരാനാണ് ഞാന്‍ വന്നത്…” “എന്തിനാണത് തിരിച്ചുതരുന്നത്.    വളരെ സന്തോഷത്തോടെയാണ് ഞാന്‍ താങ്കള്‍ക്കത് നല്‍കിയത്,  വളരെ വിലപിടിപ്പുളളതാണത്…” അവര്‍ പറഞ്ഞു. “ഉവ്വ്… അതിന്റെ മൂല്യം എനിക്കറിയാം.  എന്നാലും എനിക്കത് തിരിച്ചു തരണം.  ഇതിനേക്കാള്‍ മൂല്യമുളള…

    Read More »
  • Kerala

    എൻ്റെ ‘പൊന്നേ’ ഇതെങ്ങോട്ടാ ഈ പോക്ക്…? സ്വര്‍ണവില പവന്  56800 രൂപ…!

        സംസ്ഥാനത്ത് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റി സ്വര്‍ണവിലയില്‍  വന്‍ വര്‍ധനവ്.  ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിരക്കില്‍ എത്തി നിൽക്കുകയാണ് വില. ഇന്ന് (വെള്ളി) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഗ്രാമിന് 7100 രൂപയിലും പവന് 56800 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഗ്രാമിന് 5870 രൂപയിലും പവന് 46960 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വ്യാപാരം നടന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ (വ്യാഴം) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7060 രൂപയിലും പവന് 56480 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5840 രൂപയിലും പവന് 46720 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, വെള്ളിനിരക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക്…

    Read More »
  • India

    ഈ മരുന്നുകള്‍ വാങ്ങല്ലേയെന്ന് സി.ഡി.എസ്.സി.ഒ! ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത് പാരസെറ്റമോളടക്കം 53 മരുന്നുകള്‍

    ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന 53ലേറെ മരുന്നുകളെ ഗുണനിലവാരമില്ലാത്തതായി പ്രഖ്യാപിച്ച് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍.53 മരുന്നുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി ഇല്ല (നോട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി- എന്‍എസ്‌ക്യു) എന്ന് കേന്ദ്ര ഡ്രേഗ്സ് സ്റ്റാന്‍ഡേര്‍ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(സിഡിഎസ് സിഒ) ഏറ്റവും പുതിയഡ്രഗ് അലേര്‍ട്ട് ലിസ്റ്റില്‍ പറയുന്നു.പാരസെറ്റമോള്‍ മുതല്‍ പ്രമേഹത്തിനുള്ള ഗുളികകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ കാത്സ്യം, വിറ്റാമിന്‍ ഡി 3 സപ്ലിമെന്റുകള്‍ എന്നിവയുള്‍പ്പെടുന്നതാണ് മരുന്നുകളുടെ പട്ടിക. വിറ്റാമിന്‍ ബി കോംപ്ലക്‌സ്, വിറ്റാമിന്‍ സി സോഫ്ട്ജെല്‍സ്, ആന്റി ആസിഡ് പാന്‍-ഡി, പാരസെറ്റമോള്‍ ഗുളികകള്‍,പ്രമേഹത്തിനുള്ള ഗ്ലിമെപിറൈഡ്,രക്തസമ്മര്‍ദ്ദത്തിനുള്ള ടെല്‍മിസാര്‍ട്ടന്‍ എന്നിവയുള്‍പ്പെടെ പട്ടികയില്‍ ഉണ്ട്.കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പാരസെറ്റമോള്‍ ഗുളികകളും ഗുണനിലവാരമില്ലാത്തതാണ്.ആമാശയത്തിലെ അണുബാധകള്‍ ചികിത്സിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ,പിഎസ്യു ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക് ലിമിറ്റഡ് നിര്‍മ്മിക്കുന്ന മെട്രോണിഡാസോളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് വിതരണം ചെയ്യുന്ന ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള പ്യുവര്‍ & ക്യൂര്‍ ഹെല്‍ത്ത്കെയര്‍ നിര്‍മ്മിച്ച ഷെല്‍കലും പരിശോധനയില്‍ പരാജയപ്പെട്ടു.കൂടാതെ, കൊല്‍ക്കത്തയിലെ ഒരു…

    Read More »
  • Crime

    പൂയപ്പള്ളിയില്‍നിന്നു കാണാതായ വിദ്യാര്‍ത്ഥികള്‍ ശാസ്താംകോട്ട തടാകത്തില്‍ മരിച്ചനിലയില്‍

    കൊല്ലം: ഇന്നലെ കൊല്ലം പൂയപ്പള്ളിയില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിന്‍ഷാ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ശാസ്താംകോട്ട തടാകത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. കൊട്ടാരക്കര ബോയ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച ഷെബിന്‍ഷാ. ഓടനാവട്ടം കെആര്‍ജിപിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. ഇന്നലെയാണ് രണ്ട് വിദ്യാര്‍ത്ഥികളെയും കാണാതായത്. അപ്പോള്‍ തന്നെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ ഇപ്പോള്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.  

    Read More »
  • Kerala

    അന്‍വറിനെ ‘പടിയടച്ച് പിണ്ഡംവച്ച്’ സി.പി.എം; എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് ഗോവിന്ദന്‍

    ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. അന്‍വറുമായുള്ള ബന്ധം സിപിഎം അവസാനിപ്പിച്ചു. എല്‍ഡിഎഫ് പിന്തുണയോടെ കഴിഞ്ഞ രണ്ടുതവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അന്‍വറിന് കമ്മ്യൂണിസ്റ്റ് സംവിധാനത്തെപ്പറ്റി ധാരണയില്ല. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ രംഗത്തുവരണമെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ കുറിച്ചോ സംഘടനാപരമായ രീതികളെ കുറിച്ചോ പാര്‍ട്ടി നയങ്ങളെ കുറിച്ചോ അദ്ദേഹത്തിന് വ്യക്തമായ ധാരണയില്ല. പാര്‍ട്ടിയുടെ അണികളുടെ പേരില്‍ ആളാകാന്‍ അന്‍വറിന് അര്‍ഹതയില്ല. ഇത്ര കാലമായിട്ടും പാര്‍ട്ടിയുടെ അംഗമാകാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് കുടുംബ പാരമ്പര്യത്തില്‍ നിന്ന് വന്ന അന്‍വറിന് വര്‍ഗ, ബഹുജന സംഘടനകളില്‍ പ്രവര്‍ത്തിച്ച പാരമ്പര്യമില്ലെന്നും എം വി ഗോവിന്ദന്‍ തുറന്നടിച്ചു. ‘ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച ശേഷമാണ് അന്‍വര്‍ പരാതി…

    Read More »
  • Social Media

    ”അന്ന് ഞാന്‍ അടികൊണ്ട് ചോരതുപ്പി കിടന്നിട്ടുണ്ട്; വീണ്ടുമൊരു പ്രണയത്തിലാകുന്നത് 14 വര്‍ഷം കഴിഞ്ഞ്”

    വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി നടന്‍ ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയായതോടെ ബാലയ്ക്കെതിരെ ആദ്യമായി മകള്‍ രംഗത്തെത്തി. അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യപിച്ച് വന്ന് അമ്മയെ അച്ഛന്‍ പതിവായി ഉപദ്രവിക്കുന്നത് ഇന്നും തനിക്ക് ഓര്‍മയുണ്ടെന്ന് കുട്ടി പറഞ്ഞു. മാത്രവുമല്ല അമ്മയോടുള്ള വാശിയില്‍ തന്നെ കോടതിയില്‍ നിന്ന് വലിച്ചിഴച്ച് കാറിലിട്ട് ചെന്നൈയിലേക്ക് ബലമായി കൊണ്ടുപോയെന്നും കുട്ടി പറഞ്ഞു. തൊട്ടുപിന്നാലെ ബാലയും ഒരു വീഡിയോ ചെയ്തു. മകളുടെ ആരോപണത്തില്‍ ബാല മറുപടി പറഞ്ഞു. വന്നിരിക്കുകയാണ് ബാല. മകളോട് തര്‍ക്കിക്കാന്‍ താനില്ലെന്നും ഇനിയൊരിക്കലും അരികില്‍ വരില്ലെന്നും ബാല പറഞ്ഞു. തൊട്ടുപിന്നാലെ കുട്ടിയ്ക്കെതിരേ കടുത്ത സൈബര്‍ ആക്രമണം ഉണ്ടായി. ഇതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അമൃത. ബാലയുമായി പിരിയാനുള്ള കാരണം ആദ്യമായാണ് അമൃത തുറന്ന് പറഞ്ഞത്. ശാരീരികവും…

    Read More »
  • Environment

    14 മണിക്കൂര്‍ ഇണചേരലിനൊടുവില്‍ ആണിന്റെ മരണം; ഇണയുടെ ശവം ഭക്ഷണമാക്കി കുഞ്ഞുങ്ങളെ പെറ്റുപോറ്റുന്ന പെണ്ണ്!

    വൈവിധ്യങ്ങളുടെ നാടാണ് ഓസ്‌ട്രേലിയ. പ്രകൃതി സ്നേഹികള്‍ക്കും സാഹസിക പ്രേമികള്‍ക്കും ചരിത്രാന്വേഷകര്‍ക്കുമെല്ലാം ഒരുപോലെ കാണാനും അറിയാനും ആസ്വദിക്കാനുമുള്ള ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുണ്ട്.. ഇനി ജൈവവൈവിധ്യമാണ് പ്രിയമെങ്കിലും ഓസ്ട്രേലിയ സഞ്ചാരികള്‍ക്ക് പറ്റിയ സ്ഥലമാണ്യ ‘മാര്‍സൂപ്പിയല്‍സ്’ അഥവാ സഞ്ചിമൃഗങ്ങളെന്ന വളരെ വ്യത്യസ്തമായ ജീവിവര്‍ഗത്താല്‍ സമ്പന്നമാണ് ഈ വന്‍കര. കുഞ്ഞിനെ സഞ്ചിയിലിട്ട് ചാടിച്ചാടി സഞ്ചരിക്കുന്ന സഞ്ചിമൃഗം കംഗാരുവിനെ മതിയാവോളം കാണാം. കങ്കാരുവിനെ കൂടാതെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു ജീവിയും ഇവിടെയുണ്ട്. കാണാന്‍ നമ്മുടെ കുഞ്ഞനെലികളോട് സാമ്യമുള്ള ‘ആന്‍ടെക്കിനസി’നെ അതിന്റെ ഇണചേരല്‍ രീതിയാണ് വ്യത്യസ്തമാക്കുന്നത്. ഒന്നും രണ്ടും മണിക്കൂറുകളല്ല രണ്ടോ മൂന്നോ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്നതാണ് ഇവയുടെ ഇണചേരല്‍ കാലഘട്ടം. ഈ സമയമത്രയും ആണ്‍ ആന്‍ടെക്കിനസുകള്‍ വിശ്രമില്ലാതെ ഇണചേരലില്‍ ഏര്‍പ്പെടും. ഏതാണ്ട് 14 മണിക്കൂര്‍ വരെ ഇവ നിര്‍ത്താതെ ഇണചേരില്‍ ഏര്‍പ്പെടാറുണ്ടത്രേ. ഏറ്റവും ദുഃഖകരമായ കാര്യം ഈ ഇണചേരലോടെ ആണ്‍ ആന്‍ടെക്കിനസുകള്‍ മരണപ്പടും. സൂയിസൈഡല്‍ റീപ്രൊഡക്ഷന്‍ എന്നാണ് ആന്‍ടെക്കിനസുകളുടെ ലൈംഗികബന്ധം അതുകൊണ്ട് അറിയപ്പെടുന്നത് തന്നെ. ഇണചേരല്‍ കാലത്ത് ഇവയുടെ ശരീരത്തില്‍…

    Read More »
  • Kerala

    ശശീന്ദ്രന്റെ രാജിക്കാര്യത്തില്‍ പവറില്ലാതെ പവാറും ചാക്കോയും; നിര്‍ണ്ണായകം പിണറായിയുടെ മനസ്സ്, തോമാച്ചന്റെ മുന്നില്‍ കടമ്പകളേറെ

    തിരുവനന്തപുരം: എന്‍സിപിയില്‍ ഭിന്നത രൂക്ഷം. എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള തീരുമാനവും വൈകും. ഒക്ടോബര്‍ നാലിനാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ മൂന്നിന് കാണാമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയെ അറിയിച്ചു. മുഖ്യമന്ത്രിയെ കാണാനായി സമയം ചോദിച്ച ശശീന്ദ്രന്‍ വിഭാഗം നേതാക്കളോടും ഒക്ടോബര്‍ മൂന്നിനേ കേരളത്തിലേക്കു തിരികെ വരികയുള്ളൂവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. ഫലത്തില്‍ ഒരാഴ്ച കൂടി ശശീന്ദ്രന്‍ മന്ത്രിയായി തുടരും. അതിന് ശേഷം എന്തു സംഭവിക്കുമെന്നതും പറയാന്‍ കഴിയാത്ത സ്ഥിതിയിലാണ്. അത്ര സങ്കീര്‍ണ്ണമാണ് എന്‍സിപിയിലെ പ്രശ്നങ്ങള്‍. നിയമസഭാ സമ്മേളനത്തിനിടെ മന്ത്രിമാറ്റം ഉണ്ടാകില്ലെന്നും സമ്മളനം കഴിയുന്നതുവരെ കാത്തിരിക്കാനുമാകും മുഖ്യമന്ത്രി നിര്‍ദേശിക്കുക എന്നുമാണു ശശീന്ദ്രന്‍ വിഭാഗം കരുതുന്നത്. ശരദ് പവാര്‍ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാന്‍ പറ്റാത്തത് എന്‍സിപി സംസ്ഥാന നേതൃത്വത്തേയും വെട്ടിലാക്കിയിട്ടുണ്ട്. കുറുമാറ്റ നിരോധനത്തില്‍ കുടുങ്ങാതെ എന്‍സിപി വിടാന്‍ ശശീന്ദ്രന്‍ ആലോചനകള്‍ നടക്കുന്നുണ്ട്. ശശീന്ദ്രന്‍ കോണ്‍ഗ്രസിലേക്ക് (എസ്) മടങ്ങിപ്പോകാനും സാധ്യതയുണ്ട്. കൂറുമാറ്റ നിരോധനത്തില്‍…

    Read More »
  • Kerala

    ഇ.പി. വധശ്രമക്കേസില്‍ സുധാകരനെതിരായ ഹര്‍ജി തള്ളി; സര്‍ക്കാരിന് കനത്ത തിരിച്ചടി

    ന്യൂഡല്‍ഹി: ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളി. വെറും രാഷ്ട്രീയക്കേസാണ് ഇതെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേരളത്തിന്റെ ഹര്‍ജി തള്ളിയത്. മുപ്പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണിതെന്നും രാഷ്ട്രീയക്കേസിനോട് അനുകൂല സമീപനമല്ല തങ്ങള്‍ക്കുള്ളതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തി, ഉന്നത രാഷ്ട്രീയനേതാവ് ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കേരളം ഇപ്പോള്‍ ഭരിക്കുന്നത് ആരാണ് എന്നായിരുന്നു സുപ്രീം കോടതിയുടെ മറുചോദ്യം. വധശ്രമക്കേസിലെ ഗൂഢാലോചന നടന്നത് തിരുവനന്തപുരത്ത് വെച്ചാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എസ്. നാഗമുത്തുവും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ചൂണ്ടിക്കാട്ടി. ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. അതിനാല്‍ വധശ്രമക്കേസ് ആന്ധ്രയിലെ കോടതി കേട്ടുവെങ്കിലും, വധശ്രമക്കേസിലെ ഗൂഢാലോചന പരിഗണിക്കേണ്ടത് കേരളത്തിലെ കോടതി…

    Read More »
  • Kerala

    വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടുണ്ടാക്കി തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു; യുഎസില്‍ പത്തനംതിട്ടക്കാരന്‍ ജഡ്ജി അറസ്റ്റില്‍

    ഡല്ലാസ് (ടെക്‌സസ്): വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടുണ്ടാക്കി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ അമേരിക്കയില്‍ മലയാളി ന്യായാധിപന്‍ അറസ്റ്റില്‍. ടെക്‌സസ് സംസ്ഥാനത്തെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി.ജോര്‍ജാണ് അറസ്റ്റിലായത്. 2022ല്‍ നടന്ന കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പില്‍ എതിരാളിയായ ട്രെവര്‍ നെല്‍സിനെ പരാജയപ്പെടുത്താനായി ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കുകയും വംശീയവും വിദ്വേഷപരവുമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയെന്ന കുറ്റമാണ് ജോര്‍ജിനെതിരെ ചുമത്തിയത്. അന്റോണിയോ സ്‌കേലിവാഗ് എന്ന പേരിലുള്ള അക്കൗണ്ടില്‍നിന്നാണാണ് എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ നിരന്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ജോര്‍ജ്, റിപ്പബ്ലിക്കന്‍ എതിരാളിയായ ട്രെവര്‍ നെല്‍സിനെ 52 ശതമാനം വോട്ടിന് പരാജയപ്പെടുത്തിയിരുന്നു. ജോര്‍ജിന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫായ മറ്റൊരു ഇന്ത്യക്കാരന്‍ തരല്‍ പട്ടേലാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യേണ്ട ഓരോ കാര്യങ്ങളെക്കുറിച്ചും തരലും ജോര്‍ജും തമ്മില്‍ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജോര്‍ജിനെ 1000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. തനിക്കെതിരെയുള്ള നടപടിയില്‍…

    Read More »
Back to top button
error: