ഗാന്ധിവധക്കേസിൽ പ്രതിചേര്‍ക്കപ്പെട്ട് കോടതിവിചാരണ നേരിട്ട വിനായക് ദാമോദര്‍ സവര്‍ക്കർ എന്ന വി.ഡി സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കർ’ എന്ന സിനിമയും 96-ാം ഓസ്‌കര്‍ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടു. ഔദ്യോഗിക എന്‍ട്രിയായാണ് ചിത്രം ഓസ്‌കാറിലേക്ക് എത്തുന്നതെന്നും ഇത് അഭിമാനമുള്ള നിമിഷമാണെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
“ഞങ്ങളുടെ ടീമിന് മാത്രമല്ല, അറിയപ്പെടാത്ത നായകരുടെ കഥകള്‍ പറയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഇത് അഭിമാന നിമിഷമാണ്. ഓസ്‌കാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഞങ്ങളുടെ പ്രവര്‍ത്തനം അംഗീകരിക്കപ്പെട്ടു…” സിനിമയുടെ നിര്‍മാതാവായ ആനന്ദ് പണ്ഡിറ്റ് പ്രതികരിച്ചു.
ഓസ്‌കാര്‍ വേദിയിലേക്ക് ചിത്രം എത്തുന്നത് അഭിമാനാര്‍ഹമായ കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യന്‍ ചരിത്രവുമായി ഇഴചേര്‍ന്ന് കിടക്കുന്ന സിനിമയാണ് സ്വതന്ത്ര്യ വീര്‍സവര്‍ക്കര്‍ എന്നും വ്യക്തമാക്കി. മറന്നുപോയ കഥകളെ വെളിച്ചത്ത് എത്തിക്കുകയാണ് സിനിമ ചെയ്യുന്നതെന്ന് സംവിധായകൻ രണ്‍ദീപ് ഹൂഡ പറഞ്ഞു.
രണ്‍ദീപ് ഹൂദ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം സവര്‍ക്കര്‍ക്ക് എതിരെ നിലനില്‍ക്കുന്ന പല പ്രചാരണങ്ങളെയും തകര്‍ക്കുന്നതാകും എന്ന് അവകാശപ്പെട്ടു.