KeralaNEWS

എംഎല്‍എയോട് അപമര്യാദയായി പെരുമാറി; വൈക്കം എസ്എച്ച്ഒയെ സ്ഥലം മാറ്റി

കോട്ടയം: അപമര്യാദയായി പെരുമാറിയെന്ന എംഎല്‍എ സി.കെ ആശയുടെ പരാതിയില്‍ വൈക്കം എസ്എച്ച്ഒയെ സ്ഥലം മാറ്റി. വൈക്കം എസ്എച്ച്ഒ എ.ജെ തോമസിനെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയാണ് സ്ഥലംമാറ്റ ഉത്തരവിട്ടത്.

സി.കെ എംഎല്‍എയെ വൈക്കം പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള എസ്എച്ച്ഒ കെ.ജെ ?തോമസ് പരസ്യമായി അധിക്ഷേപിച്ചെന്നും രണ്ടരമണിക്കൂര്‍ സ്റ്റേഷനില്‍ കാത്തുനിര്‍ത്തിച്ചെന്നുമാണ് പരാതി. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കെതിരെ അവകാശ ലംഘനത്തിനു എംഎല്‍എ നിയമസഭാ സ്പീക്കര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.

Signature-ad

വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സിപിഐ സമരം നടത്തിയതിനെ ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സിപിഐ നേതാക്കളെ പൊലീസ് മര്‍ദ്ദിച്ചതായും ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റി ?സ്റ്റേഷനിലെത്തിച്ചെന്നും അറിഞ്ഞ എംഎല്‍എ സ്റ്റേഷനിലെത്തിയിരുന്നു.

തുടര്‍ന്ന് എസ്എച്ച്ഒയെ ഫോണില്‍ വിളിച്ച് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. എസ്എച്ച്ഒ എത്തിയില്ലെന്നും ‘അവള്‍ അവിടെ ഇരിക്കട്ടെ, എനിക്കിപ്പോള്‍ സൗകര്യമില്ലെന്ന് സംഘര്‍ഷസ്ഥലത്തുനിന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് താന്‍ അറിഞ്ഞെന്നും എംഎല്‍എ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സിപി?ഐ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: