KeralaNEWS

പക്കാ ആര്‍എസ്എസ് ആണവന്‍; ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല; മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരേ വര്‍ഗീയ പരാമര്‍ശവുമായി അന്‍വര്‍

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് മുസ്ലീം വിരോധിയെന്ന് പിവി അന്‍വര്‍. രാപ്പകല്‍ ആര്‍എസ്എസിന് വേണ്ടി പണിയെടുക്കുന്നയാളാണ് ജില്ലാ സെക്രട്ടറി. ആര്‍എസ്എസ് ബന്ധം മൂലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മോഹന്‍ദാസിനെ മര്‍ദിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പിവി അന്‍വര്‍ ആരോപിച്ചു.

”ഞാന്‍ ഒരു സിപിഎം നേതാവിനെതിരെയും ഇതുവരെ ആര്‍എസ്എസ് ബാന്ധവം പറഞ്ഞിട്ടില്ല. പക്ക ആര്‍എസ്എസ് ആണവന്‍. ഈ ജില്ലാ സെക്രട്ടറിക്ക് എന്നോടുള്ള വിരോധം എന്താണ്. ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കും. അത് അയാള്‍ക്ക് സഹിക്കില്ല. ഇഎന്‍ മോഹന്‍ദാസിന് മുസ്ലീം വിരോധം മാത്രല്ല. അദ്ദേഹം മുസ്ലീം കമ്യൂണിറ്റിയെയും തകര്‍ക്കാന്‍ ആര്‍എസ്എസിന് വേണ്ടി രാപ്പകല്‍ അദ്ധ്വാനിക്കുകയാണ്.” – അന്‍വര്‍ പറഞ്ഞു.

Signature-ad

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഗൂഢാലോചന, അത് തട്ടിയെടുത്ത രീതി. എടവണ്ണ റിദാന്‍ വധക്കേസ്, മാമി തിരോധാനം, തുടങ്ങി താന്‍ ഉന്നയിച്ച കേസുകളിലെല്ലാം അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അന്‍വര്‍ പറഞ്ഞു. കോടതിയുടെ നിരീക്ഷണത്തില്‍ നല്ല റെക്കോര്‍ഡുള്ള പൊലീസ് ഉദ്യേഗസ്ഥര്‍ അന്വേഷിക്കണം. അത് കഴിഞ്ഞ മൂന്നു വര്‍ഷമായി എംആര്‍ അജിത് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ഉദ്യേഗസ്ഥരാവരുതെന്നും അന്‍വര്‍ പറഞ്ഞു.

കള്ളക്കടത്തുകാരുടെ പിന്നണിപ്പോരാളിയാണ് പിവി അന്‍വര്‍ എന്ന മുഖ്യമന്ത്രിയുടെ ആരോപണവും അന്വേഷിക്കണം. പൊലീസ് ഫോണ്‍ ചോര്‍ത്തിയതും അന്വേഷിക്കണം. എഡിജിപിയെ തൊട്ടാല്‍ പലതും സംഭവിക്കും. അതുകൊണ്ടാണ് കോടതിയെ സമീപിക്കുന്നത്. തന്റെ പ്രതീക്ഷ കോടതിയിലാണ്. നല്ല രീതിയില്‍ വാദിക്കാന്‍ കഴിയുന്ന നല്ല വക്കീലിനെ ഏല്‍പ്പിക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്തുവിട്ടിട്ടും അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: