KeralaNEWS

പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പലരെയും മറികടന്ന് സ്ഥാനങ്ങള്‍ നേടി; ജെബി മേത്തറിനെതിരെ സിമി റോസ്‌ബെല്‍

കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് പീഡനപരാതികള്‍ പലര്‍ക്കും ഉണ്ടെന്ന് സിമി റോസ്ബെല്‍. തന്റെ കയ്യില്‍ തെളിവുണ്ട്. അവരുടെ അനുവാദം ഇല്ലാത്തത് കൊണ്ടാണ് പുറത്ത് പറയാത്തത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പലരെയും മറികടന്ന് സ്ഥാനങ്ങള്‍ നേടിയ ആളാണ് ജെബി മേത്തറെന്നും കോണ്‍ഗ്രസിനകത്ത് പ്രവര്‍ത്തിക്കുന്ന പല വനിതകളും തഴയപ്പെട്ടെന്നും സിമി ആരോപിച്ചു.

പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ ആരോപണവുമായി രംഗത്തെത്തിയതിനു പിന്നാലെ സിമിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. എ.ഐ.സി.സി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി, പാര്‍ട്ടിയില്‍ വി.ഡി സതീശന്റെ നേതൃത്വത്തില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും കോണ്‍ഗ്രസില്‍ സ്ത്രീകള്‍ ലിംഗവിവേചനവും ചൂഷണവും നേരിടുന്നുണ്ടെന്നും ആരോപിച്ചിരുന്നു.

Signature-ad

വി.ഡി സതീശന്‍ പാര്‍ട്ടിയിലെ തന്റെ അവസരങ്ങള്‍ നിഷേധിക്കുന്നു. സതീശന്റെ ഗുഡ്ബുക്കില്‍ തനിക്കിടം നേടാനായില്ലെന്നും അദ്ദേഹം ഉദ്ദേശിച്ചതുപോലെ വഴങ്ങാത്തതിനാലാണ് അതില്‍ ഇടംപിടിക്കാനാവാതെ പോയതെന്നുമാണ് സിമിയുടെ ആരോപണം. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ സിമി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, പി.കെ ജയലക്ഷ്മി, ദീപ്തി മേരി വര്‍ഗീസ്, ആലിപ്പറ്റ ജമീല, കെ.എ തുളസി, ജെബി മേത്തര്‍ എന്നിവര്‍ പരാതി നല്‍കുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: