KeralaNEWS

എം.ആര്‍ അജിത്കുമാറിനെതിരെ അന്വേഷണത്തിന് നീക്കം; ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയേക്കും

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെതിരെ അന്വേഷണത്തിന് നീക്കം. ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്താനും ആലോചന നടക്കുന്നുണ്ട്. ഡി.ജി.പി- മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത്കുമാര്‍ മുഖ്യമന്ത്രിയെ കാണും.

അതേസമയം പി.വി അന്‍വര്‍ ഇന്ന് കൂടുതല്‍ ശബ്ദരേഖകള്‍ പുറത്തുവിടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അന്‍വറിന്റെ വെളിപ്പെടുത്തലിന്റെ അ ടിസ്ഥാനത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപെട്ട് സി.പി.എം ലോക്ക ല്‍ കമ്മിറ്റിയംഗം പരാതി നല്‍കി. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കുമാണ് മലപ്പുറം പരപ്പനങ്ങാടി സി. പി. ഐ എം ലോക്കല്‍ കമ്മറ്റി അംഗം എ .പി മുജിബ് പരാതി നല്‍കിയത്.

Signature-ad

അതിനിടെ പത്തനംതിട്ട എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുന്ന വകുപ്പുതല റിപ്പോര്‍ട്ട് പുറത്തുവന്നു. എം.എല്‍.എയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനമാണെന്നും ഓഡിയോ പുറത്തുവന്നത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നുമാണ് റിപ്പോര്‍ട്ട്. റേഞ്ച് ഡി.ഐ.ജി എസ്. അജീത ബീഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡി.ജി.പി ഇന്ന് സര്‍ക്കാരിന് കൈമാറും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: