ന്യൂഡല്‍ഹി: അടിയന്താരവസ്ഥ പ്രമേയമാക്കി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ‘എമര്‍ജന്‍സി’യുടെ റിലീസ് മാറ്റിവെച്ചു. സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡില്‍ നിന്ന് ചിത്രത്തിന് അനുമതി ലഭിക്കാത്തതിനാലാണ് റിലീസ് മാറ്റിയത്. സെപ്റ്റംബര്‍ ആറിനായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്.
ചിത്രത്തിലെ ഭാ?ഗങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ഫിലിം ബോര്‍ഡ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചിത്രത്തിനെതിരെ ഒന്നിലധികം പരാതികള്‍ ലഭിച്ചതോടെയാണ് സിബിഎഫ്‌സിയുടെ നടപടി. ചിത്രത്തിന്റെ ‘അണ്‍കട്ട് വേര്‍ഷന്‍’ റിലീസ് ചെയ്യാനുള്ള വഴി തേടുകയാണെന്ന് താരം വെളിപ്പെടുത്തി. അതിനുവേണ്ടി കോടതിയില്‍ പോരാടുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
‘എന്റെ സിനിമയ്ക്കും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ അവസ്ഥയില്‍ തനിക്ക് നിരാശയുണ്ട്.’- കങ്കണ പറഞ്ഞു. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ?ഗാന്ധിയുടെ വേഷത്തിലാണ് കങ്കണയെത്തുന്നത്.
‘എമര്‍ജന്‍സി’ നിരോധിക്കണമെന്ന ആവശ്യവുമായി സിഖ് സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയില്‍ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിംഗ് ധാമിയാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയത്. കങ്കണക്ക് നേരെ സിഖ് വിഘടനവാദ ഗ്രൂപ്പുകള്‍ വധഭീഷണി ഉയര്‍ത്തിയിരുന്നു. ”സിനിമയില്‍ ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയെ തീവ്രവാദിയായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ ആരുടെ സിനിമ ചെയ്യുന്നുവോ ആ വ്യക്തിക്ക് (ഇന്ദിരാഗാന്ധി) എന്താണ് സംഭവിച്ചതെന്ന് ഓര്‍ക്കുക” എന്നായിരുന്നു ഭീഷണി.