KeralaNEWS

ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാതായി; മക്കളില്ലാത്ത ദമ്പതികള്‍ക്ക് കൊടുത്തെന്ന് അമ്മ

ആലപ്പുഴ: നവജാത ശിശുവിനെ കാണാതായി. പള്ളിപ്പുറം സ്വദേശിനി ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ച യുവതി ശനിയാഴ്ച കുഞ്ഞുമായി വീട്ടിലേക്കു പോയിരുന്നു. ആശപ്രവര്‍ത്തകര്‍ വീട്ടില്‍ അന്വേഷിച്ചു ചെന്നപ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു പുറത്തറിഞ്ഞത്. ആശാപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികള്‍ക്കു നല്‍കിയെന്നായിരുന്നു യുവതിയുടെ മറുപടി.

ആശാപ്രവര്‍ത്തകര്‍ അറിയച്ചതു പ്രകാരം പൊലീസ് കേസെടുത്തു. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് അവിടെ പോയില്ലെന്നും പരിചരിക്കാന്‍ മറ്റൊരാളെ നിര്‍ത്തിയിരുന്നെന്നും വിവരമുണ്ട്. യുവതിക്കു മറ്റു രണ്ടു മക്കളുണ്ട്. ഒരു കുട്ടിയെക്കൂടി വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലെന്നു യുവതി വെളിപ്പെടുത്തിയതായി ആശാപ്രവര്‍ത്തകര്‍ പറയുന്നു. പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നു.

Signature-ad

യുവതിയുടെ മൊഴിയെടുക്കുമെന്നു പൊലീസ് പറഞ്ഞു. അതിനു ശേഷം തൃപ്പൂണിത്തുറയില്‍ അന്വേഷണം നടത്തിയേക്കും. കഴിഞ്ഞ 25ന് ആണു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 30നു ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും പണമില്ലാത്തതിനാല്‍ അന്നു പോയില്ല. 31നാണ് ആശുപത്രി വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: