Month: September 2024
-
Crime
മദ്യലഹരിയില്‍ യാത്രക്കാരന്‍ സ്റ്റിയറിങ് പിടിച്ചു തിരിച്ചു; ബസ് പാഞ്ഞു കയറി യുവതിക്ക് ദാരുണാന്ത്യം
മുംബൈ: മദ്യലഹരിയില്‍ ബസില്‍ കയറിയ യാത്രക്കാരന്‍ സ്റ്റിയറിങ് പിടിച്ചുതിരിച്ചതിനെ തുടര്‍ന്ന് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി യുവതി മരിച്ചു. നൂപുര്‍ മണിയാര്‍ (27) എന്ന യുവതിയാണ് മരിച്ചത്. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവര്‍ മുംബൈ കെഇഎം ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. പ്രതി ദത്താ ഷിന്‍ഡെയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ലാല്‍ബാഗ് മേഖലയിലാണ് അപകടമുണ്ടായത്. ഡ്രൈവറുമായി തര്‍ക്കിച്ച യാത്രക്കാരന്‍ അപ്രതീക്ഷിതമായി സ്റ്റിയറിങ്ങില്‍ പിടിച്ചുതിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം കാറിലും ബൈക്കിലും ഇടിച്ചാണ് നിന്നത്.
Read More » -
Crime
മുജ്ജന്‍മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; വിദേശ വനിതയുടെ പരാതിയില്‍ യോഗഗുരു അറസ്റ്റില്‍
ബംഗളൂരു: താനുമായി മുജ്ജന്‍മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്ത യോഗാഗുരു അറസ്റ്റില്‍. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. 2021ലും 2022ലും മൂന്ന് തവണ ചിക്കമംഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. തന്റെ കുടുംബം പഞ്ചാബില്‍ നിന്നുള്ളവരാണെന്നും 2010 മുതല്‍ കാലിഫോര്‍ണിയയിലാണ് താമസിക്കുന്നതെന്നും യുവതി പറയുന്നു. 2020ലാണ് സുഹൃത്ത് മുഖേനെ പ്രദീപ് ഉള്ളാല്‍ എന്ന യോഗ ഗുരുവിനെ യുവതി പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ വഴി യോഗാ സെഷനുകള്‍ നടത്തുകയായിരുന്നു പ്രദീപ്. ”കഴിഞ്ഞ ജന്മത്തില്‍ ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് അയാള്‍ എന്നെ മോശമായി സ്പര്‍ശിച്ചു. പിന്നീട് ഞാന്‍ കാലിഫോര്‍ണിയയിലേക്ക് മടങ്ങി, തുടര്‍ന്ന് 2022 ഫെബ്രുവരി 2-ന് തിരിച്ചെത്തി, 10 ദിവസം അവിടെ താമസിച്ചു. ഈ കാലയളവില്‍ അഞ്ചും ആറും തവണ അയാള്‍ എന്നെ ബലാത്സംഗം ചെയ്തു. 2022 ജൂലൈയില്‍ ഞാന്‍ വീണ്ടും വന്ന് 21 ദിവസം താമസിച്ചു. ആ സമയത്ത് അയാള്‍ എന്നെ…
Read More » -
Kerala
പൂരം അലങ്കോലമാക്കിയതില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു; ആരോപണവുമായി തിരുവമ്പാടി ദേവസ്വം
തൃശൂര്‍: പൂരം അലങ്കോലമാക്കിയതില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതായി പൂരത്തിലെ പ്രധാന പങ്കാളി ക്ഷേത്രമായ തിരുവമ്പാടി ദേവസ്വം. പൂരം കലക്കിയതിനു പിന്നില്‍ പൊലീസിന് പങ്കുണ്ടെന്നും രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമുള്ള സിപിഐ നേതാവ് വി എസ് സുനില്‍കുമാറിന്റെ ആരോപണത്തിന് പിന്നാലെയാണ് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയത്. അന്നത്തെ അനിഷ്ട സംഭവത്തിന് പിന്നില്‍ പൊലീസ് മാത്രമല്ല, മറ്റ് ചിലര്‍ കൂടിയുണ്ടെന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ സംശയിക്കുന്നുവെന്ന് സെക്രട്ടറി കെ ഗിരീഷ്‌കുമാര്‍ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് തൃശൂര്‍ പൂരത്തെയും ദേവസ്വങ്ങളെയും ഉപയോഗിക്കരുത്. എല്ലാ രാഷ്ട്രീയത്തിലും ഉള്‍പ്പെട്ട ആളുകള്‍ ദേവസ്വങ്ങളില്‍ ഉണ്ട്. പൂരത്തിനെയും ദേവസ്വങ്ങളെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അനുവദിക്കാനാവില്ലെന്നും ഗിരീഷ്‌കുമാര്‍ പറഞ്ഞു. അതേസമയം, പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടാത്തത് ദുരൂഹമാണെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൂരം അലങ്കോലപ്പെട്ടത് യാദൃച്ഛികമല്ലെന്നും, അത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയതാണെന്നുമാണ് വി എസ് സുനില്‍കുമാര്‍ ആരോപിച്ചത്. ഇതിന്റെ…
Read More » -
India
ഹരിയാനയില്‍ ആം ആദ്മിയുമായി സഖ്യസാധ്യത തേടി രാഹുല്‍; സീറ്റ് വിഭജനം വെല്ലുവിളിയാകുമെന്ന് നേതാക്കള്‍
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണമെന്ന് രാഹുല്‍ഗാന്ധി താല്‍പര്യപ്പെടുന്നതായി സൂചന. തിങ്കളാഴ്ച നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയോഗത്തില്‍, ഇന്ത്യ സഖ്യം ഹരിയാനയില്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ സാധ്യത രാഹുല്‍ തേടി. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായം ആരാഞ്ഞു. വോട്ടുകള്‍ ഭിന്നിച്ചുപോകരുതെന്ന് രാഹുല്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. സഖ്യമുണ്ടാക്കുകയാണെങ്കില്‍ പരമാവധി നാലു സീറ്റുവരെയേ എ.എ.പിക്ക് നല്‍കാന്‍ കഴിയൂ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ മറുപടി നല്‍കി. കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടാല്‍ സഖ്യം പ്രാവര്‍ത്തികമാകാതെവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ.എ.പിയുമായി സഖ്യംചേര്‍ന്നായിരുന്നു കോണ്‍ഗ്രസ് ഹരിയാനയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് നേരിടുമെന്ന് നേരത്തെ കോണ്‍ഗ്രസ്, എ.എ.പി. നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി കൂടിയായ ഭൂപീന്ദര്‍ സിങ് ഹൂഡ, പി.സി.സി. അധ്യക്ഷന്‍ ഉദയ് ബന്‍ എന്നിവര്‍ മത്സരിക്കുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടായതായി സൂചനയുണ്ട്. ഗുസ്തിതാരം വിനേഷ് ഫോഗട്ട്, രാജ്യസഭാ എം.പി. രണ്‍ദീപ് സിങ് സുര്‍ജേവാല, ലോക്സഭാ എം.പി. കുമാരി ഷെല്‍ജ…
Read More » -
Kerala
”എന്റെ സിനിമയുടെ സെറ്റിലാണോ സംഭവമെന്ന് മോഹന്‍ലാല്‍ ചോദിച്ചു; തമിഴിലും സമിതി വേണം”
ചെന്നൈ: സിനിമാ സെറ്റിലെ കാരവനില്‍ ഒളിക്യാമറയുണ്ടെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലെ കേരളത്തില്‍ നിന്നുള്ള അന്വേഷണസംഘം വിഷയവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ വ്യക്തത തേടി വിളിച്ചതായി നടി രാധിക ശരത്കുമാര്‍. തമിഴ് സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്നും രാധിക ആവശ്യപ്പെട്ടു. ”എന്റെ സിനിമയുടെ സെറ്റിലാണോ ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നു ചോദിച്ച് മോഹന്‍ലാലും വിളിച്ചിരുന്നു. ആ സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടതെന്നു ബോധ്യമായതോടെ ഞാന്‍ ബഹളം വച്ചു. നിര്‍മാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സംഭവങ്ങള്‍ വിളിച്ചുപറഞ്ഞ് വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നു ചിലര്‍ ചോദിക്കുന്നതു കേട്ടു. എന്റെ ജീവിതത്തില്‍ എനിക്കുണ്ടായ ദുരനുഭവങ്ങള്‍ക്കെതിരെ അപ്പോള്‍ തന്നെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. അനാവശ്യ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. കേസുമായി മുന്നോട്ടില്ല” രാധിക വെളിപ്പെടുത്തി. ചൂഷണങ്ങള്‍ തടയാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നു തമിഴ് താര സംഘടനയായ ‘നടികര്‍ സംഘം’ ജനറല്‍ സെക്രട്ടറി വിശാല്‍ വ്യക്തമാക്കിയിരുന്നു.…
Read More » -
Movie
ഹേമകമ്മറ്റി റിപ്പോർട്ടും സ്ത്രീ പീഡനങ്ങളും: മാധ്യമങ്ങൾ മലർന്നു കിടന്ന് തുപ്പുന്നു
സിനിമ/ പി.ആർ സുമേരൻ (മലയാളത്തിൽ മാധ്യമപ്രവർത്തനം വഴിതെറ്റി പോയിട്ട് കാലം ഏറെയായി. സത്യവുമായി പുലബന്ധം പോലുമില്ലാത്ത വ്യാജവാർത്തകളാണ് അനുദിനം പുറത്ത് വരുന്നത്. റേറ്റിംഗ് കൂട്ടാൻ ടെലിവിഷനുകൾ കൊട്ടിഘോഷിക്കുന്ന നിറം പിടിപ്പിച്ച നുണകൾ പ്രേക്ഷകരെ പോലും ലജ്ജിപ്പിക്കുന്നു. സമൂഹമാധ്യമങ്ങൾ, എഡിറ്റിങ്ങും സെൻസറിങ്ങും ഇല്ലാതെ നുണക്കഥകൾ പ്രചരിപ്പിക്കുന്നതിൽ മത്സരിക്കുകയാണ്. മലയാള സിനിമയെ മുച്ചൂടും തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ മാധ്യമ വിചാരണയുടെ ആകം പുറം പരിശോധിക്കുകയാണ് ചലച്ചിത്ര പത്രപ്രവർത്തകനായ പി.ആർ സുമേരൻ) മലയാള ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി ഇന്ന് മാധ്യമങ്ങള്‍ ഒരു പൂരം കണക്കെ ആഘോഷിക്കുന്നു. മാധ്യമങ്ങള്‍ക്ക് ചാകര തന്നെയാണ് ഇത്. ഹേമകമ്മറ്റി റിപ്പോര്‍ട്ടിനു പിന്നാലെ മാധ്യമങ്ങളില്‍ ചില വനിതാതാരങ്ങള്‍ നടത്തിയ ആരോപണങ്ങളെ തുടര്‍ന്നാണ് ചലച്ചിത്ര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഹേമകമ്മറ്റി മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ തിർച്ചയായും സ്വാഗതാര്‍ഹമാണ്. ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ഒട്ടേറെ പ്രതിസന്ധികള്‍ക്ക് കമ്മിറ്റിയുടെ നിര്‍ദ്ദേശം ഗുണകരമാകും. സിനിമയുടെ പാരമ്പര്യ വഴികളിലേക്ക് വെളിച്ചം വീശാനും ഇവ സഹായകമാണ്.…
Read More » -
Kerala
ലഹരിക്കേസില്‍ കുടുക്കി, ക്രൂരമായി മര്‍ദിച്ചു; സുജിത് ദാസിനെതിരെ പരാതിയുമായി കുടുംബം
എറണാകുളം: പി.വി അന്‍വര്‍ എംഎല്‍എയുടെ പരാതിക്കു പിന്നാലെ പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസ് കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ചു കൂടുതല്‍ ആരോപണങ്ങള്‍ വരുന്നു. പെരുമ്പാവൂര്‍ സ്വദേശികളായ നാലുപേരെ ലഹരിക്കേസില്‍ കുടുക്കിയെന്നാണ് ആരോപണം. കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വന്നതായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ മാധ്യമങ്ങളോടു പറഞ്ഞു. സുജിത് ദാസിനെതിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന്ന് പിന്നാലെ ഭീഷണി ഉണ്ടായതായും ഇവര്‍ പറയുന്നു. 2018ല്‍ ഡാന്‍സാഫിന്റെ ചുമതല വഹിക്കെയാണ് സുജിത്തിന്റെ നേതൃത്വത്തില്‍ ലഹരിക്കടത്ത് ആരോപിച്ചു നാലുപേരെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസ് പ്രതികളാണെന്നു പറഞ്ഞ് പൊലീസ് ക്രൂരമായി മര്‍ദിച്ചു. ചെവിക്കല്ല് പൊട്ടുന്ന തരത്തില്‍ മര്‍ദിച്ചതായി പരാതിക്കാരനായ സുനില്‍ പറഞ്ഞു. തുടര്‍ന്ന് ലഹരിക്കടത്ത് കേസ് ചുമത്തി എടത്തല പൊലീസ് കേസെടുക്കുകയും ചെയ്തു. ക്രൂരമായ മര്‍ദനത്തിനുശേഷമാണ് പൊലീസ് കേസെടുക്കുക പോലും ചെയ്തത്. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ ഭീഷണിയുമുണ്ടായി. മൂന്നുപേര്‍ വീട്ടിലെത്തി സുജിത് ദാസിനെതിരെ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കുടുംബത്തെ കുടുംബത്തെ ഒന്നാകെ തീര്‍ത്തുകളയുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു.…
Read More » -
Kerala
”തൃശൂര്‍ പൂരം കലക്കിയത് ഗൂഢാലോചന, പൊലീസിന് വീഴ്ച; റിപ്പോര്‍ട്ട് പുറത്തുവിടണം”
തൃശൂര്‍: പൂരം നടത്തിപ്പ് അലങ്കോലമാക്കാന്‍ ഗൂഢാലോചന നടന്നതായി ആരോപിച്ച് മുന്‍ മന്ത്രിയും തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ വി.എസ്.സുനില്‍കുമാര്‍ രംഗത്ത്. പൂരം നടത്തിപ്പില്‍ പൊലീസിന് കൃത്യമായ വീഴ്ച സംഭവിച്ചിട്ടുള്ളതാണെന്നും അക്കാര്യം അന്ന് തന്നെ താന്‍ ഉന്നയിച്ചിരുന്നതാണെന്നും സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ അന്ന് തൃശൂരില്‍ ക്യാംപ് ചെയ്തിരുന്ന എഡിജിപി എം.ആര്‍.അജിത് കുമാറിന് ഇതില്‍ പങ്കുണ്ടോയെന്നു തനിക്ക് അറിയില്ലെന്നും സുനില്‍ കുമാര്‍ അറിയിച്ചു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസിന് സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്ന് തന്നെ അന്വേഷണം നടത്തിയിരുന്നു. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് പറഞ്ഞതെങ്കിലും ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നതായും സുനില്‍ കുമാര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് താന്‍ കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ”പകല്‍പ്പൂരത്തിനെ സംബന്ധിച്ച് അന്ന് ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. എന്നാല്‍ രാത്രി വളരെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി പുലര്‍ച്ചെ ആംബുലന്‍സില്‍ വന്നതും ആര്‍എസ്എസ് നേതാക്കള്‍…
Read More » -
Kerala
സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധം? സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണവും
കൊച്ചി: സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണവും. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അന്വേഷിക്കുന്നത്. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയതായാണ് വിവരം. ദുബായില്‍ നിന്ന് സ്വര്‍ണം വരുമ്പോള്‍ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടാറുണ്ട് എന്നതടക്കമുള്ള ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. ‘കസ്റ്റംസില്‍ നല്ല ബന്ധമുണ്ട് സുജിത് ദാസിന്. നേരത്തെ കസ്റ്റംസില്‍ അയാള്‍ ഉദ്യോഗസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കാണുന്നുണ്ട്. അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം അടിച്ചുമാറ്റും. ഇതാണ് ഇവരുടെ രീതി.’- കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ സുജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്. അതിനിടെ, മലപ്പുറത്ത് പൊലീസ് ക്വാര്‍ട്ടേഴ്സിലെ മരം മുറി കേസൊതുക്കാന്‍ പി വി അന്‍വര്‍ എംഎല്‍എയെ ഫോണില്‍ വിളിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിനെ സ്ഥലംമാറ്റിയിരുന്നു.…
Read More » -
Kerala
പി.വി. അന്‍വര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും; രേഖകള്‍ സഹിതം പരാതിനല്‍കും
തിരുവനന്തപുരം: താന്‍ ഉന്നയിച്ച ആരോപണങ്ങളിലും പുറത്തുവിട്ട തെളിവുകളിലും സത്യസന്ധവും വിശദവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇടത് എംഎല്‍എ പി.വി. അന്‍വര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് മുഖ്യമന്ത്രി അന്‍വറിന് സമയം അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ചതന്നെ അന്‍വര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. രേഖകള്‍ സഹിതം അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതിനല്‍കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ അടക്കം ആഭ്യന്തര വകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്. അന്‍വറിന്റെ ഗുരുതര ആരോപണങ്ങളില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ മുഖ്യമന്ത്രി തിങ്കളാഴ്ച അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആരോപണവിധേയനായ എ.ഡി.ജി.പിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമുണ്ടാകുമെന്ന സൂചനയാണുണ്ടായിരുന്നതെങ്കിലും അന്വേഷണത്തിന് ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഉന്നതസംഘത്തെ മാത്രമാണ് തിങ്കളാഴ്ച രാത്രി പ്രഖ്യാപിച്ചത്. അതേസമയം, ആരോപണവിധേയനായ പത്തനംതിട്ട എസ്.പി. എസ്. സുജിത് ദാസിനെ മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍, എ.ഡി.ജി.പിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമാണ് അന്‍വറിന്റെ ആവശ്യം. സത്യസന്ധരും മിടുക്കരുമായ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ കേരള പോലീസിലുണ്ട്. അവരുള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാണ് അന്‍വര്‍…
Read More »