എറണാകുളം: പി.വി അന്‍വര്‍ എംഎല്‍എയുടെ പരാതിക്കു പിന്നാലെ പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസ് കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ചു കൂടുതല്‍ ആരോപണങ്ങള്‍ വരുന്നു. പെരുമ്പാവൂര്‍ സ്വദേശികളായ നാലുപേരെ ലഹരിക്കേസില്‍ കുടുക്കിയെന്നാണ് ആരോപണം. കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വന്നതായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ മാധ്യമങ്ങളോടു പറഞ്ഞു. സുജിത് ദാസിനെതിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന്ന് പിന്നാലെ ഭീഷണി ഉണ്ടായതായും ഇവര്‍ പറയുന്നു.
2018ല്‍ ഡാന്‍സാഫിന്റെ ചുമതല വഹിക്കെയാണ് സുജിത്തിന്റെ നേതൃത്വത്തില്‍ ലഹരിക്കടത്ത് ആരോപിച്ചു നാലുപേരെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസ് പ്രതികളാണെന്നു പറഞ്ഞ് പൊലീസ് ക്രൂരമായി മര്‍ദിച്ചു. ചെവിക്കല്ല് പൊട്ടുന്ന തരത്തില്‍ മര്‍ദിച്ചതായി പരാതിക്കാരനായ സുനില്‍ പറഞ്ഞു. തുടര്‍ന്ന് ലഹരിക്കടത്ത് കേസ് ചുമത്തി എടത്തല പൊലീസ് കേസെടുക്കുകയും ചെയ്തു.
ക്രൂരമായ മര്‍ദനത്തിനുശേഷമാണ് പൊലീസ് കേസെടുക്കുക പോലും ചെയ്തത്. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ ഭീഷണിയുമുണ്ടായി. മൂന്നുപേര്‍ വീട്ടിലെത്തി സുജിത് ദാസിനെതിരെ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കുടുംബത്തെ കുടുംബത്തെ ഒന്നാകെ തീര്‍ത്തുകളയുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. പരാതി പിന്‍വലിക്കണമെന്നും എന്തു വേണമെങ്കിലും തരാമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുകയും ഒരു പേപ്പറില്‍ നിര്‍ബന്ധിച്ച് ഒപ്പിടീക്കുകയും ചെയ്തതായും കോടതിയെ സമീപിച്ച സുനിലിന്റെ ഭാര്യ രേഷ്മ പറഞ്ഞു.