Month: September 2024

  • Crime

    വൈഷ്ണയെ കുത്തിക്കൊന്ന് ബിനു ആത്മഹത്യ ചെയ്തുവെന്ന് സംശയം; കത്തിക്കരിഞ്ഞ ഓഫീസിനുള്ളില്‍ കത്തിയും; പാപ്പനംകോട്ട് ആളിക്കതിയത് കുടുംബ കലഹം

    തിരുവനന്തപുരം: പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫീസിലെ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണയാണ് മരിച്ച ഒരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ വൈഷ്ണയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്. ഡിഎന്‍എ പരിശോധനയില്‍ എല്ലാം വ്യക്തമാകും. വൈഷ്ണയെ കുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ബിനു ആത്മഹത്യ ചെയ്തതാണെന്ന് സംശയം. കത്തിക്കരിഞ്ഞ ഓഫിസിനുള്ളില്‍ നിന്ന് ഒരു കത്തി കണ്ടെടുത്തു. ചൊവാഴ്ച്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു പാപ്പനംകോട് ജംക്ഷനിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഷ്വറന്‍സ് ഓഫിസില്‍ തീപിടുത്തമുണ്ടായത്. ആദ്യം പുക ഉയരുന്നതാണ് നാട്ടുകാര്‍ കണ്ടത്. പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായി. തുടര്‍ന്ന് തീ അതിവേഗം ആളിപ്പടര്‍ന്നു. ശേഷം ഗ്ലാസ് പൊട്ടിത്തെറിച്ച് തീയും പുകയും പുറത്തേക്കുവന്നു. നാട്ടുകാര്‍ ശ്രമിച്ചെങ്കിലും തീ അണയ്ക്കാനായില്ല. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. ഈ സമയത്താണ് രണ്ടുപേരെ കത്തിക്കരിഞ്ഞ നിലയില്‍ ഓഫിസിനുള്ളില്‍ കണ്ടെത്തിയത്. ഇരുവരെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആരംഭത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചെന്നാണ്…

    Read More »
  • Kerala

    വിദേശത്തുനിന്നെത്തി വീട്ടിലേക്ക് പോകുംവഴി അപകടം; കാര്‍ യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

    കോഴിക്കോട്: ദേശീയപാതയില്‍ വടകര മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി (38), ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്. മുക്കാളി ടെലി ഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം രാവിലെ 6.15 നാണ് അപകടം. വിദേശത്തുനിന്നും വന്ന ഷിജിലിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടു വരുമ്പോഴാണ് അപകടം സംഭവിച്ചത്. ജൂബിയാണ് കാര്‍ ഓടിച്ചത്. കാറില്‍ നിന്ന് തെറിച്ചുവീണ ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. കാറില്‍ കുടുങ്ങിയ മറ്റേയാളെ ഏറെ പണിപ്പെട്ടാണ് അഗ്‌നിരക്ഷാ സേന പുറത്തെടുത്തത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ വടകര ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.  

    Read More »
  • Kerala

    ഒരുറപ്പും ലഭിച്ചിട്ടില്ല, ഹെഡ്മാസ്റ്ററേക്കുറിച്ച് അന്വേഷിക്കുന്നത് പ്യൂണാകരുത്; അതൃപ്തി പരസ്യമാക്കി അന്‍വര്‍

    തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ താന്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്ന ഉറപ്പ് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്ന് പി.വി. അന്‍വര്‍. ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍. എഡിജിപിക്കെതിരെ അടക്കമുള്ള പരാതി അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചതിലുള്ള അതൃപ്തിയും അന്‍വര്‍ പ്രകടിപ്പിച്ചു. ഹെഡ്മാസ്റ്ററേക്കുറിച്ചന്വേഷിക്കുന്നത് പ്യൂണാകരുതെന്നും അങ്ങനെ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ടാകുമെന്നും അന്‍വര്‍ ഓര്‍മിപ്പിച്ചു. ‘ഞാന്‍ ഉയര്‍ത്തിയ വിഷയങ്ങളുമായി പൊതുസമൂഹത്തിന് മുന്നിലുണ്ടാകും. അതില്‍ ഒരു തര്‍ക്കവുമില്ല. എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണമോയെന്നത് സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടിക്ക് മുന്നിലും ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തെ മാറ്റണമോ എന്നൊന്നും ഞാന്‍ ഇപ്പോള്‍ പറയില്ല. അത് പിന്നീട് നോക്കാം. ഇത് അന്തസ്സുള്ള സര്‍ക്കാരും മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ്. അവരുടെ മുന്നിലാണ് എന്റെ പരാതി നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ മുന്നിലാണ് ഞാന്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുള്ളത്. ഹെഡ്മാസ്റ്ററെ കുറിച്ച്…

    Read More »
  • Kerala

    നടനും സംവിധായകനുമായ വി.പി രാമചന്ദ്രന്‍ അന്തരിച്ചു

    കണ്ണൂര്‍: പ്രശസ്ത സിനിമ, സീരിയല്‍ നാടക നടനും സംവിധായകനുമായ വി.പി രാമചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ രാമചന്ദ്രന്‍ റിട്ടയേര്‍ഡ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടക്കും. 1987 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു. 19 സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രാമചന്ദ്രന്‍ നിരവധി ചിത്രങ്ങള്‍ക്കു വേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു. കിളിപ്പാട്ട്, അപ്പു, അയ്യര്‍ ദ് ഗ്രേറ്റ്, പൊലീസ് ഓഫസര്‍, കഥാനായിക, ഷെവിലിയര്‍, സദയം, യുവതുര്‍ക്കി, ദി റിപ്പോര്‍ട്ടര്‍, ദയ, കണ്ടെത്തല്‍, അതിജീവനം, വര്‍ണപ്പകിട്ട്, കുങ്കുമച്ചെപ്പ്, ഗംഗ്രോത്രി തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. ലോക പ്രശസ്ത നര്‍ത്തകന്‍ പത്മഭൂഷന്‍ വി.പി.ധനഞ്ജയന്റെ സഹോദരനാണ്. ഭാര്യ: വത്സ രാമചന്ദ്രന്‍ (ഓമന). മക്കള്‍: ദീപ (ദുബൈ), ദിവ്യ രാമചന്ദ്രന്‍ (നര്‍ത്തകി, ചെന്നൈ). മരുമക്കള്‍: മാധവന്‍ കെ (ബിസിനസ്, ദുബായ്). ശിവസുന്ദര്‍ (ബിസിനസ്, ചെന്നൈ).

    Read More »
  • Crime

    ഭാര്യയെ വിഷം നൽകി കൊന്നു, ഭർത്താവും ഭർതൃമാതാവും അടക്കം 4 പേർ പിടിയിൽ

        ഊട്ടിയിലെ വണ്ണാരപ്പേട്ട് ഗ്രാമത്തിൽ യുവതിയെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ 4 പേർ പൊലീസ് പിടിയിൽ. ആഷിക പർവീണ എന്ന 22കാരിയെ വിഷം കഴിച്ച നിലയിൽ ഭർതൃഗൃഹത്തിൽ കണ്ടെത്തിയത് ജൂൺ 24നാണ്. പിന്നീട് ആഷികയെ ഊട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിച്ചു. മകളുടെ മരണത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നിർദേശ പ്രകാരം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ, കൊല്ലപ്പെട്ട യുവതി ക്രൂരമായ മർദ്ദനത്തിനിരയായി എന്ന് തിരിച്ചറിഞ്ഞിരുന്നു. കഴുത്തിലും തോളിലും വാരിയെല്ലിലും പരിക്കേറ്റതായാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ, ഭർത്താവും വീട്ടുകാരും ചേർന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. തുടർന്ന് യുവതിയുടെ ഭർത്താവ്, ഭർത്താവ് ഇമ്രാൻ (30), ഭർതൃമാതാവ് യാസ്മിൻ (49), ഭർതൃസഹോദരൻ മുഖ്താർ (23), ഇവരുടെ ബന്ധു ഖാലിബ് (56) എന്നിവരെ ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഊട്ടി കണ്ടൽ സ്വദേശിയായ ഇമ്രാനും ആഷിക പർവീണും…

    Read More »
  • Sports

    ജയത്തോടെ തുടക്കം; ട്രിവാൻഡ്രം റോയൽസിന് പിന്തുണയുമായി പ്രിയദർശനും കല്യാണിയും ഉൾപ്പെടെയുള്ള താരങ്ങൾ

    ഗ്രൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം. പിന്തുണയുമായി താരങ്ങൾ സ്റ്റേഡിയത്തിലും. ട്രിവാൺഡ്രം – കൊച്ചി മത്സരം ശ്രദ്ധേയമായത് താരസാന്നിധ്യം കൊണ്ട് കൂടിയാണ്. ടീമിന്‍റെ ഉടമസ്ഥർ കൂടിയായ സംവിധായകന്‍ പ്രിയദര്‍ശന്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവർ മത്സരം കാണാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഒപ്പം താരപ്രഭയഭയുടെ മാറ്റ് കൂട്ടി സാക്ഷാൽ മോഹൻലാലും. ആകാംക്ഷയും ആവേശവും ഇടയ്ക്ക് മഴ ഉയർത്തിയ ആശങ്കയുമെല്ലാമായി കാണികൾക്ക് മികച്ചൊരു അനുഭവമായിരുന്നു ട്രിവാൺഡ്രം – കൊച്ചി മത്സരം. കൊച്ചിയെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കാനായെങ്കിലും മികച്ച ബൌളിങ്ങിലൂടെ അവരും തിരിച്ചടിച്ചു. അതോടെ മത്സരം ഇഞ്ചോടിഞ്ച് ആവേശത്തിലേക്ക്. അവിടെ കാണികളായി ഉടമസ്ഥർ കൂടിയായുള്ള താരങ്ങളുടെ സാന്നിധ്യം ടീമംഗങ്ങൾക്ക് പ്രത്യേക ഉർജ്ജം പകർന്നിട്ടുണ്ടാകണം. ആ ആത്മവിശ്വാസത്തിൽ അവർ ജയിച്ചു കയറുകയും ചെയ്തു. ഉദ്ഘാടന ചടങ്ങിനെത്തിയ മോഹൻലാൽ ട്രിവാൺഡ്രം – കൊച്ചി മത്സരം കാണാനും സമയം കണ്ടെത്തി. ബ്രാൻഡ് അംബാസർ കൂടിയായ അദ്ദേഹം സുഹൃത്ത് പ്രിയദർശനൊപ്പം ഏറെ നേരം മല്സരം കാണാൻ ചെലവിട്ടു. കേരള ക്രിക്കറ്റ് ലീഗ് ഒരുക്കുന്ന…

    Read More »
  • Kerala

    മല എലിയെ പ്രസവിച്ചപോലെ വിവാദം! ”എന്റെ ഉത്തരവാദിത്വം അവസാനിച്ചു, പിന്നിലുള്ളത് ദൈവം മാത്രം”; മുഖ്യമന്ത്രിയെ കണ്ടശേഷം പി.വി. അന്‍വര്‍

    തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേയും ഉന്നയിച്ച വിവാദങ്ങള്‍ കത്തിനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പി.വി.അന്‍വര്‍ എം.എല്‍.എ. മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും എഴുതിക്കൊടുത്തെന്നും സഖാവെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം പൂര്‍ത്തിയായെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. തനിക്കുപിന്നില്‍ ദൈവമല്ലാതെ മറ്റാരുമില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മുഖ്യമന്ത്രിക്ക് കൊടുത്ത അതേ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കൈമാറും. ഒരു സഖാവ് എന്ന നിലയ്ക്കാണ് ഈ വിഷയത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇതോടെ എന്റെ ഉത്തരവാദിത്വം അവസാനിച്ചു, അന്‍വര്‍ പറഞ്ഞു. എഡിജിപി: അജിത്ത് കുമാറിനെ മാറ്റിനിര്‍ത്തണോയെന്ന് സര്‍ക്കാരും പാര്‍ട്ടിയുമാണ് തീരുമാനിക്കേണ്ടത്. അജിത്ത് കുമാറിനെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം എനിക്കില്ല. ആരെ മാറ്റിനിര്‍ത്തണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെ. എല്ലാം കാത്തിരുന്ന് കാണാം. ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് വിശ്വാസം. ഈ വിഷയത്തില്‍ എന്റെ പിന്നിലുള്ളത് ദൈവം മാത്രമാണെന്നും…

    Read More »
  • Health

    ആരോഗ്യത്തോടെ ദിവസം തുടങ്ങാന്‍ ദാ ഇങ്ങോട്ടു നോക്കിയെ…

    നല്ല പോസിറ്റീവായും ആരോഗ്യത്തോടെയും വേണം എല്ലാ ദിവസവും ആരംഭിക്കാന്‍ എന്ന് ആഗ്രഹമില്ലാത്തവരായി ആരും കാണില്ല. ഒരു ദിവസത്തെ പ്രധാനപ്പെട്ട ഭക്ഷണത്തിലൊന്നാണ് ബ്രേക്ക് ഫാസ്റ്റ്. ദിവസം മുഴുവന്‍ ഊര്‍ജ്ജവും നല്ല ഉന്മേഷവും നല്‍കാന്‍ സഹായിക്കുന്നതാണ് ബ്രേക്ക് ഫാസ്റ്റ് എന്ന് തന്നെ പറയാം. രാവിലെ എന്താണോ കഴിക്കുന്നത് അത് ആ ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കാറുണ്ട്. നല്ല പോഷക ഗുണങ്ങളുള്ള ബ്രേക്ക് ഫാസ്റ്റാണ് കഴിക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു കൈ പിടി നിറയെ നട്സും സീഡ്സും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒരു മികച്ച ഓപ്ഷനാണ്. ആന്റി ഓക്സിഡന്റുകള്‍, കൊഴുപ്പുകള്‍, പ്രോട്ടീന്‍സ് എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ് ഇവയെല്ലാം. വാള്‍നട്സ് നട്സുകളുടെ കൂട്ടത്തിലെ കേമനാണ് വാള്‍നട്സ്. ദിവസം ആരംഭിക്കാന്‍ ഏറ്റവും മികച്ചതാണ് വാള്‍നട്സ്. ഒമേഗ 3 ഫാറ്റി ആസിഡും ആന്റി ഓക്സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വൈറ്റമിന്‍സ്, മിനല്‍സ് എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ദീര്‍ഘനേരം വയര്‍ നിറഞ്ഞ് ഇരിക്കാനും…

    Read More »
  • Crime

    കാമുകനൊപ്പം ജീവിക്കാന്‍ മകള്‍ തടസം; 4 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന് അമ്മ, കൂട്ടുനിന്ന സഹോദരിയും പിടിയില്‍

    ചെന്നൈ: കാമുകനൊപ്പം ജീവിക്കാന്‍ മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയേയും കൂട്ടുനിന്ന സഹോദരിയേയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നാമക്കല്‍ ഗാന്ധിപുരം സ്വദേശിനിയായ സ്നേഹ(23)യാണ് നാല് വയസുള്ള മകള്‍ പൂവരശിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സ്്‌നേഹയെയും സഹോദരി കോകിലയെയും പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മുത്തയ്യയ്ക്കും മകള്‍ പൂവരശിക്കും ഒപ്പം ചെന്നൈയിലായിരുന്നു സ്നേഹ താമസിച്ചിരുന്നത്. സ്‌നേഹ ഏറെ നാളായി സെന്താമംഗലം സ്വദേശിയായ ശരത്തുമായി പ്രണയ ബന്ധത്തിലായിരുന്നു. ശരത്തും ചെന്നൈയിലാണ് താമസിച്ചിരുന്നത്. അടുത്തിടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്‌നേഹ ശരത്തിനൊപ്പം ഇറങ്ങിപ്പോയിരുന്നു. എന്നാല്‍, കുട്ടിയുള്ളതിനാല്‍ യുവാവിന്റെ വീട്ടുകാര്‍ സ്‌നേഹയെ സ്വീകരിച്ചില്ല. ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് എത്തി സ്‌നേഹയെ ഗാന്ധിപുരത്തേ വീട്ടിലേക്ക് തിരിച്ച് അയക്കുകയും ചെയ്തു. മാതാപിതാക്കള്‍ക്കും സഹോദരിക്കും ഒപ്പമായിരുന്നു സ്‌നേഹയുടെ താമസം. ഇവിടെ മകള്‍ പൂവരശിയുമുണ്ടായിരുന്നു. മകള്‍ കൂടെയുണ്ടെങ്കില്‍ കാമുകൊപ്പം ജീവിതം സധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെ സ്‌നേഹ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് കുട്ടിയുമായി സ്‌നേഹയും സഹോദരി കോകിലയും വീടിനടുത്തുള്ള ബന്ധുവിന്റെ കൃഷിയിടത്തിലെത്തി. അവിടെ വെച്ച്…

    Read More »
  • Kerala

    പ്രിയപ്പെട്ട അന്‍വര്‍ പോരാട്ടം തുടരുക, സത്യമായ വാക്കുകള്‍ക്ക് പിന്തുണ; കുറിപ്പുമായി യു. പ്രതിഭ

    ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഓഫീസിനെയും എഡിജിപി: എം ആര്‍ അജിത് കുമാറിനെയും ലക്ഷ്യമിട്ട് ഗുരുതര ആരോപണം ഉന്നയിച്ച പി വി അന്‍വറിന് പിന്തുണയുമായി ഒരു സിപിഎം എംഎല്‍എ. കായംകുളം എംഎല്‍എ യു പ്രതിഭയാണ് പി വി അന്‍വര്‍ എംഎല്‍എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്. ”പ്രിയപ്പെട്ട അന്‍വര്‍ പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിന് നേര്‍ക്കുനേര്‍ ആണ്. സപ്പോര്‍ട്ട്” എന്നാണ് യു പ്രതിഭ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ഭരണകക്ഷി എംഎല്‍എ പി വി അന്‍വറിന്റെ ആരോപണങ്ങളെ പരസ്യമായി പിന്തുണച്ച് രംഗത്തു വരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ സിമി റോസ് ബെല്‍ജോണിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള കുറിപ്പിലും ചില മുന വെച്ച പരാമര്‍ശങ്ങള്‍ യു പ്രതിഭ നടത്തുന്നുണ്ട്. ”സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടറില്‍നിന്നും കോടീശ്വരനിലേക്കുള്ള ദൂരം ആണോ രാഷ്ട്രീയ പ്രവര്‍ത്തനം?. ഇത്തരക്കാര്‍ എല്ലാം പുറത്തു വരണം. സ്വത്തു സമ്പാദിക്കാന്‍ രാഷ്ട്രീയത്തില്‍ വരുന്നവരെ അടിച്ചു പുറത്താക്കണം. സപ്പോര്‍ട്ട് സിമി റോസ്” എന്നാണ് പോസ്റ്റ്.  

    Read More »
Back to top button
error: