Month: September 2024
-
Crime
ആരാധകനെ കൊന്നത് അതിക്രൂരമായി; ജനനേന്ദ്രിയം തകര്‍ത്തു, തെളിവായി നടിയുടെ ചെരിപ്പ്; കൊലക്കേസില്‍ കുറ്റപത്രം
ബംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ നടന്‍ ദര്‍ശന്‍, നടിയും സുഹൃത്തുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികള്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വിജയനഗര്‍ സബ് ഡിവിഷന്‍ എ.സി.പി. ചന്ദന്‍കുമാര്‍ ആണ് ബെംഗളൂരു 24-ാം അഡീ. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ബുധനാഴ്ച രാവിലെ കുറ്റപത്രം സമര്‍പ്പിച്ചത്. 3991 പേജുകളുള്ള കുറ്റപത്രത്തില്‍ 231 സാക്ഷികളാണുള്ളത്. ഇതില്‍ മൂന്നുപേര്‍ ദൃക്സാക്ഷികളാണ്. ഇതിനുപുറമേ നിര്‍ണായകമായ പല തെളിവുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് എട്ട് ഫൊറന്‍സിക് റിപ്പോര്‍ട്ടുകളാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനൊപ്പം സിസിടിവി ദൃശ്യങ്ങളും പവിത്ര ഗൗഡയുടെ രക്തംപുരണ്ട ചെരിപ്പും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ദര്‍ശന്റെ ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ദര്‍ശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചതായിരുന്നു കൊലപാതകത്തിനുള്ള കാരണം. ദര്‍ശന്റെ നിര്‍ദേശപ്രകാരം കൊലയാളിസംഘം രേണുകാസ്വാമിയെ ചിത്രദുര്‍ഗയില്‍നിന്ന് തട്ടിക്കൊണ്ടുപോവുകയും ബെംഗളൂരു പട്ടണഗരെയിലെ പാര്‍ക്കിങ് കേന്ദ്രത്തിലെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.…
Read More » -
Crime
മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് മരണം വരെ കഠിനതടവും 1.90 ലക്ഷം പിഴയും
തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്ജി എം.പി.ഷിബുവാണ് ശിക്ഷ വിധിച്ചത്. 1.90 ലക്ഷം രൂപ പിഴയും ചുമത്തി. ഇതില്‍നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്കു നല്‍കണം. കുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചിരുന്നു. കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ മുപ്പത്തിയേഴുകാരനായ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. പിതാവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെ കുട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം മുതല്‍ കുട്ടി ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ്, അഭിഭാഷക വി.സി.ബിന്ദു എന്നിവര്‍ ഹാജരായി.
Read More » -
Kerala
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി എഡിജിപി കൂടിക്കാഴ്ച നടത്തി; അയച്ചത് മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശന്‍
തിരുവനന്തപുരം: ആര്‍എസ്എസുമായി എഡിജിപി എം.ആര്‍. അജിത് കുമാര്‍ മുഖാന്തരം മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചനടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തൃശ്ശൂര്‍പൂരം അജിത് കുമാറിനെ വെച്ച് കലക്കിയതിന് പിന്നിലും മുഖ്യമന്ത്രിയാണെന്ന് സതീശന്‍ ആരോപിച്ചു. ‘2023 മെയ് 20 മുതല്‍ 22 വരെ തൃശ്ശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍വെച്ച് ആര്‍എസ്എസിന്റെ ക്യാമ്പ് നടന്നിരുന്നു. ആ ക്യാമ്പില്‍ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ പങ്കെടുത്തിരുന്നു. അയാളെ കാണാന്‍ എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി പറഞ്ഞയച്ചിരുന്നോ’, മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശന്‍ പറഞ്ഞു. ഹോട്ടല്‍ ഹയാത്തില്‍ സ്വന്തം കാര്‍ പാര്‍ക്ക് ചെയ്തശേഷം മറ്റൊരു സ്വകാര്യ കാറിലാണ് എഡിജിപി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ പോയത്. ഒരു മണിക്കൂര്‍ ഇരുവരും കൂടിക്കാഴ്ച നടത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വഴി മുഖ്യമന്ത്രി എന്ത് കാര്യമാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയോട് സംവദിച്ചതെന്ന് അറിയണം. ഏത് വിഷയം തീര്‍ക്കാനാണ് ഇവര്‍ ചര്‍ച്ചനടത്തിയത്. തിരുവനന്തപുരത്തുള്ള ഒരു ആര്‍എസ്എസ് നേതാവാണ് ഇതില്‍…
Read More » -
Kerala
”ആര്‍ക്കും എന്തും പറയാന്‍ അധികാരമുണ്ട്; ഒരുപാട് ആക്രമണങ്ങള്‍ തരണം ചെയ്താണ് എത്തിയത്, ഭയമില്ല”
തിരുവനന്തപുരം: ആര്‍ക്കും എന്തും പറയാനുള്ള അധികാരമുണ്ടെന്നും എന്നാല്‍ തനിക്കു ഭയമില്ലെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി. 1980ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതു മുതല്‍ നിരവധി തവണ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അതൊക്കെ തരണം ചെയ്താണ് ഇതുവരെ എത്തിയതെന്നും ശശി പറഞ്ഞു. സിപിഎം സ്വതന്ത്ര എംഎല്‍എ പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളോടായിരുന്നു ശശിയുടെ പ്രതികരണം. എഡിജിപി: എം.ആര്‍.അജിത് കുമാറിനും എസ്പി: സുജിത്ദാസിനും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടയിലാണ് ശശിക്കെതിരെയും അന്‍വര്‍ ആരോപണം ഉന്നയിച്ചത്. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് അന്‍വര്‍ പറഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ശശി പൂര്‍ണമായി പരാജയപ്പെട്ടു. കുറ്റകൃത്യങ്ങളില്‍ അദ്ദേഹത്തിനു പങ്കുണ്ടോയെന്നു പാര്‍ട്ടി അന്വേഷിക്കട്ടെയെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ, മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും അന്‍വര്‍ പരാതി നല്‍കി. ആരോപണങ്ങള്‍ അടുത്ത സെക്രട്ടേറിയറ്റ് യോഗം പരിഗണിക്കും. സ്വന്തം വകുപ്പില്‍ നടക്കുന്നത് മുഖ്യമന്ത്രി അറിയുന്നില്ലെന്ന ധ്വനി ഉയര്‍ത്തുന്നതായിരുന്നു അന്‍വറിന്റെ വിമര്‍ശനം. പി.ശശി മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അധികാരം നിയന്ത്രിക്കുന്നതായും പൊലീസ് നിയമനങ്ങളില്‍ ഇടപെടുന്നതായും…
Read More » -
Crime
യുവതിയുടെ ആദ്യ പരാതിയില്‍ പീഡനമില്ല, നിവിനും കൂട്ടരും മര്‍ദിച്ചുവെന്ന് മാത്രം; പ്രാഥമിക അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ യുവതിയുടെ ലൈംഗിക പീഡനക്കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി അന്വേഷണ സംഘം. നേര്യമംഗലം സ്വദേശിയായ യുവതി നാല് മാസം മുമ്പാണ് ഊന്നുകല്‍ പൊലീസില്‍ പരാതി നല്‍കിയത്. വിദേശത്ത് വച്ച് ഒരു സംഘം ആളുകള്‍ തന്നെ കൂട്ടമായി മര്‍ദിച്ചെന്നുമാത്രമായിരുന്നു പരാതി. പൊലീസ് പ്രാഥമിക വിവര ശേഖരണം നടത്തിയെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. യുവതിക്ക് ആശുപത്രി രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറഞ്ഞത്. പ്രാഥമിക വിവരശേഖരണ ശേഷം, കേസുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലായി പോലീസ്. ഇതിനു പിന്നാലെ ഇമെയില്‍ വഴി രണ്ടാമത്തെ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം നല്‍കി, കഴിഞ്ഞ നവംബറില്‍ ദുബായിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു ഈ പരാതിയുടെ ഉള്ളടക്കം. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിവിന്‍ പോളി ഉള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍. ശ്രേയ, സിനിമാ നിര്‍മാതാവ് എകെ സുനില്‍,…
Read More » -
Kerala
പൂരം കലക്കല്‍ അന്വേഷിച്ചത് അജിത്കുമാര്‍; റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍
തൃശൂര്‍: പൂരത്തിന്റെ അവസാന ചടങ്ങുകള്‍ അലങ്കോലമായതു സംബന്ധിച്ച വിവാദം, വീണ്ടും മുറുകുമ്പോഴും എഡിജിപി എം.ആര്‍.അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. തിരഞ്ഞെടുപ്പു പ്രചാരണകാലത്തു നടന്ന പൂരം അലങ്കോലമാകാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അജിത്കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. എന്നാല്‍, കമ്മിഷണറെ ഉപയോഗിച്ചു പൂരം കലക്കാന്‍ ശ്രമിച്ചത് എഡിജിപി തന്നെയായിരുന്നെന്നു പി.വി.അന്‍വര്‍ എംഎല്‍എ കഴിഞ്ഞ ദിവസം ആരോപിച്ചതോടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എന്തായിരുന്നുവെന്ന ചര്‍ച്ച സജീവമായി. പൂരവുമായി ബന്ധപ്പെട്ട ഡ്യൂട്ടികളിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ ഭരണമുന്നണി നേതാക്കള്‍ക്കോ പോലും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ചു വ്യക്തതയില്ല. പൂരച്ചടങ്ങുകളില്‍ ഇടങ്കോലിടുകയും പൂരപ്രേമികള്‍ക്കു നേരെ ലാത്തിവീശുകയും എഴുന്നള്ളിപ്പു തടസ്സപ്പെടുത്തുകയും ചെയ്തതടക്കം അസാധാരണ പ്രകോപനങ്ങളുടെ പരമ്പരയാണു തൃശൂര്‍ പൂരത്തിനിടെ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. സുരക്ഷാ നിര്‍ദേശങ്ങളുടെ പേരില്‍ കമ്മിഷണര്‍ നല്‍കുന്ന ഉത്തരവുകളുടെ പ്രായോഗികത കീഴുദ്യോഗസ്ഥരില്‍ ചിലര്‍ അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പരിഗണിച്ചില്ല. കമ്മിഷണറെ മറയാക്കി പൂരം കലക്കാന്‍ ആസൂത്രിത നീക്കമുണ്ടെന്നു ദേവസ്വങ്ങളും പൂരപ്രേമികളും അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി…
Read More » -
Crime
മാറഞ്ചേരിയില്‍ ഗൃഹനാഥന്‍ വീടിന് തീവെച്ചു; മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ചു, മക്കള്‍ ചികിത്സയില്‍
മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്കില്‍ ഗൃഹനാഥന്‍ വീടിനു തീവെച്ചതിനെ തുടര്‍ന്ന് മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ചു. ഗൃഹനാഥന്‍ ഏറാട്ട് വീട്ടില്‍ മണികണ്ഠന്‍ (50), ഭാര്യ റീന (42), മണികണ്ഠന്റെ അമ്മ സരസ്വതി (70) എന്നിവരാണ് മരിച്ചത്. മണികണ്ഠന്റ മക്കളായ അനിരുദ്ധന്‍ (20), നന്ദന (22) എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. മണികണ്ഠന്‍ കിടപ്പുമുറിയില്‍ സ്വയം പെട്രോള്‍ ഒഴിച്ചു തീവെക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി മരിക്കുംമുന്‍പ് അദ്ദേഹം പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. വീട്ടില്‍നിന്ന് കൂട്ടനിലവിളികേട്ട അയല്‍വാസികളെത്തി വീടിന്റെ വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനിരുദ്ധും നന്ദനയും ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
Read More » -
Crime
മയക്കുമരുന്ന് കലക്കിയ വെള്ളം നല്‍കി, ലൈംഗികപീഡനം; നിവിന്‍പോളിക്കെതിരായ പരാതിയില്‍ ഉറച്ചുനിന്ന് യുവതി
ഇടുക്കി: യുവനടന്‍ നിവിന്‍ പോളിക്കെതിരായ പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരിയായ യുവതി. മൂന്ന് ദിവസം ദുബായില്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ലഹരി ഉപയോഗിച്ച ശേഷമാണ് നിവിന്‍ പോളി മര്‍ദിച്ചതെന്നും യുവതി വ്യക്തമാക്കി. 2023 നവംബര്‍-ഡിസംബര്‍ മാസത്തില്‍ ദുബായില്‍വെച്ചാണ് സംഭവം നടന്നത്. അവിടെവെച്ച് പരിചയക്കാരിയായ സ്ത്രീ എ.കെ. സുനില്‍ എന്ന നിര്‍മാതാവിനെ പരിചയപ്പെടുത്തിത്തന്നു. അഭിമുഖത്തിനിടെ നിര്‍മാതാവ് ശാരീരികമായി ഉപദ്രവിച്ചു. തുടര്‍ന്ന് നിര്‍മാതാവിന്റെ ഗുണ്ടകളെപ്പോലെ നിവിന്‍ പോളി, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവര്‍ ഇടപെട്ടു. ഇവര്‍ മൂന്നുദിവസത്തോളം അവിടെ പൂട്ടിയിട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. ലൈംഗികമായും പീഡിപ്പിച്ചു. മയക്കുമരുന്ന് കലക്കിയ വെള്ളമാണ് ഈ മൂന്ന് ദിവസവും തന്നതെന്നും യുവതി പറഞ്ഞു. വിഷയത്തില്‍ ജൂണില്‍ പരാതി നല്‍കിയിരുന്നു. ലോക്കല്‍ പോലീസ് സ്റ്റേഷനില്‍നിന്ന് നല്ലതായ സമീപനം ഉണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും പരാതി നല്‍കിയത്. കുറ്റം തെളിയിക്കാന്‍ പോലീസ് നടത്തുന്ന എന്ത്…
Read More » -
Kerala
ശശിക്കെതിരായ പരാതി അന്വേഷിക്കാന്‍ സിപിഎം; സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായി പി.വി. അന്‍വര്‍ എംഎല്‍എ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു നല്‍കിയ പരാതി സിപിഎം അന്വേഷിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചര്‍ച്ച ചെയ്യും. പി.വി.അന്‍വര്‍ നല്‍കിയിരിക്കുന്ന പരാതി ഗൗരവത്തോടെ കാണണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇന്നു രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ട് പി.വി.അന്‍വര്‍ പരാതി കൈമാറിയിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ശശിക്കെതിരെ രേഖാമൂലമുള്ള ആരോപണങ്ങളാണ് ഇതോടെ പാര്‍ട്ടി നേതൃത്വത്തിനു മുന്നിലെത്തിയിരിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് അന്‍വര്‍ പരാതി കൈമാറിയിരുന്നു. പരാതി സംസ്ഥാന സെക്രട്ടറിക്കു മുന്നിലെത്തിയതോടെ പാര്‍ട്ടി അതു പരിശോധിക്കും. സാധാരണ ഗതിയില്‍, അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്‍പാകെ അന്‍വറിന്റെ പരാതി വരും. പരാതിയുടെ ഉള്ളടക്കവും കാമ്പും പോലെയിരിക്കും അന്വേഷണത്തിന്റെ സ്വഭാവമെന്നു പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു. ആരോപണങ്ങള്‍ സംബന്ധിച്ചു തനിക്കു പറയാനുള്ളത് ശശി മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. അന്‍വര്‍ പരാതി കൈമാറിക്കഴിഞ്ഞാല്‍ ശശിയും ഗോവിന്ദനെ കണ്ടേക്കും. തന്റെ പ്രവര്‍ത്തനങ്ങള്‍…
Read More » -
LIFE
ആറ് ഭാര്യമാര്‍, കുട്ടികള്‍ 10,000! 123 വയസുകാരന്‍ ഹെന്റി ആള് ചില്ലറക്കാരനല്ല
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയെക്കുറിച്ചും പൂച്ചയെക്കുറിച്ചുമെല്ലാം അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതലയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ദക്ഷിണാഫ്രിക്കയിലുള്ള മുതലയാണ് ആ പട്ടം സ്വന്തമാക്കിയിരിക്കുന്നത്. 123 വയസുള്ള ഈ മുതലയ്ക്ക് 700 കിലോ ഗ്രാം ഭാരവും 16അടി നീളവുമുണ്ട്. ‘ഹെന്റി’ എന്ന് അറിയപ്പെടുന്ന ഈ മുതലയ്ക്ക് ആറ് ഭാര്യമാരും പതിനായിരത്തിലധികം കുഞ്ഞുങ്ങളും ഉണ്ടെന്നാണ് ഇതിനെ സംരക്ഷിക്കുന്ന മൃഗശാലയിലെ അധികൃതര്‍ പറയുന്നത്. 1900 ലാണ് ഇവന്റെ ജനനം. ബോട്‌സ്വാനയിലെ മനുഷ്യകുട്ടികളെ മുതല ഇരയാക്കിയതോടെ ഹെന്റിയെ അവസാനിപ്പക്കാന്‍ അവിടുത്തെ ഗോത്രവര്‍ഗക്കാര്‍ സര്‍ ഹെന്റി ന്യൂമാന്‍ എന്ന ഒരു വേട്ടാക്കാരന്റെ സഹായം തേടി. അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് മുതലയ്ക്ക് ഹെന്റി എന്ന പേര് ലഭിച്ചത്. മുതലയെ കൊല്ലുന്നതിന് പകരം വേട്ടക്കാരന്‍ മുതലയെ പിടികൂടി വളര്‍ത്താന്‍ തുടങ്ങി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ദക്ഷിണാഫ്രിക്കയിലെ സ്‌കോട്ട്ബര്‍ഗിലുള്ള ക്രോക് വേള്‍ഡ് സംരക്ഷണ കേന്ദ്രത്തിലാണ് ഹെന്റി ഉള്ളത്. ഇവിടെയെത്തുന്നവരെ തന്റെ പ്രായം കൊണ്ടും വലിപ്പം കൊണ്ടും…
Read More »