CrimeNEWS

കാമുകനൊപ്പം ജീവിക്കാന്‍ മകള്‍ തടസം; 4 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന് അമ്മ, കൂട്ടുനിന്ന സഹോദരിയും പിടിയില്‍

ചെന്നൈ: കാമുകനൊപ്പം ജീവിക്കാന്‍ മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയേയും കൂട്ടുനിന്ന സഹോദരിയേയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നാമക്കല്‍ ഗാന്ധിപുരം സ്വദേശിനിയായ സ്നേഹ(23)യാണ് നാല് വയസുള്ള മകള്‍ പൂവരശിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സ്്‌നേഹയെയും സഹോദരി കോകിലയെയും പോലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവ് മുത്തയ്യയ്ക്കും മകള്‍ പൂവരശിക്കും ഒപ്പം ചെന്നൈയിലായിരുന്നു സ്നേഹ താമസിച്ചിരുന്നത്. സ്‌നേഹ ഏറെ നാളായി സെന്താമംഗലം സ്വദേശിയായ ശരത്തുമായി പ്രണയ ബന്ധത്തിലായിരുന്നു. ശരത്തും ചെന്നൈയിലാണ് താമസിച്ചിരുന്നത്. അടുത്തിടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്‌നേഹ ശരത്തിനൊപ്പം ഇറങ്ങിപ്പോയിരുന്നു.

Signature-ad

എന്നാല്‍, കുട്ടിയുള്ളതിനാല്‍ യുവാവിന്റെ വീട്ടുകാര്‍ സ്‌നേഹയെ സ്വീകരിച്ചില്ല. ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് എത്തി സ്‌നേഹയെ ഗാന്ധിപുരത്തേ വീട്ടിലേക്ക് തിരിച്ച് അയക്കുകയും ചെയ്തു. മാതാപിതാക്കള്‍ക്കും സഹോദരിക്കും ഒപ്പമായിരുന്നു സ്‌നേഹയുടെ താമസം. ഇവിടെ മകള്‍ പൂവരശിയുമുണ്ടായിരുന്നു.

മകള്‍ കൂടെയുണ്ടെങ്കില്‍ കാമുകൊപ്പം ജീവിതം സധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെ സ്‌നേഹ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് കുട്ടിയുമായി സ്‌നേഹയും സഹോദരി കോകിലയും വീടിനടുത്തുള്ള ബന്ധുവിന്റെ കൃഷിയിടത്തിലെത്തി. അവിടെ വെച്ച് ആളൊഴിഞ്ഞ പ്രദേശത്തെ കിണറ്റിലേക്ക് മകളെ സ്‌നേഹ വലിച്ചെറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളില്‍നിന്നു കുട്ടിയെ കണ്ടെടുത്തത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തി സ്‌നേഹയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കൂട്ടുനിന്നതിന് സഹോദരി കോകിലയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: