KeralaNEWS

നടനും സംവിധായകനുമായ വി.പി രാമചന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍: പ്രശസ്ത സിനിമ, സീരിയല്‍ നാടക നടനും സംവിധായകനുമായ വി.പി രാമചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ രാമചന്ദ്രന്‍ റിട്ടയേര്‍ഡ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടക്കും. 1987 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു.

19 സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രാമചന്ദ്രന്‍ നിരവധി ചിത്രങ്ങള്‍ക്കു വേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു. കിളിപ്പാട്ട്, അപ്പു, അയ്യര്‍ ദ് ഗ്രേറ്റ്, പൊലീസ് ഓഫസര്‍, കഥാനായിക, ഷെവിലിയര്‍, സദയം, യുവതുര്‍ക്കി, ദി റിപ്പോര്‍ട്ടര്‍, ദയ, കണ്ടെത്തല്‍, അതിജീവനം, വര്‍ണപ്പകിട്ട്, കുങ്കുമച്ചെപ്പ്, ഗംഗ്രോത്രി തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. ലോക പ്രശസ്ത നര്‍ത്തകന്‍ പത്മഭൂഷന്‍ വി.പി.ധനഞ്ജയന്റെ സഹോദരനാണ്.

Signature-ad

ഭാര്യ: വത്സ രാമചന്ദ്രന്‍ (ഓമന). മക്കള്‍: ദീപ (ദുബൈ), ദിവ്യ രാമചന്ദ്രന്‍ (നര്‍ത്തകി, ചെന്നൈ). മരുമക്കള്‍: മാധവന്‍ കെ (ബിസിനസ്, ദുബായ്). ശിവസുന്ദര്‍ (ബിസിനസ്, ചെന്നൈ).

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: