നല്ല പോസിറ്റീവായും ആരോഗ്യത്തോടെയും വേണം എല്ലാ ദിവസവും ആരംഭിക്കാന്‍ എന്ന് ആഗ്രഹമില്ലാത്തവരായി ആരും കാണില്ല. ഒരു ദിവസത്തെ പ്രധാനപ്പെട്ട ഭക്ഷണത്തിലൊന്നാണ് ബ്രേക്ക് ഫാസ്റ്റ്. ദിവസം മുഴുവന്‍ ഊര്‍ജ്ജവും നല്ല ഉന്മേഷവും നല്‍കാന്‍ സഹായിക്കുന്നതാണ് ബ്രേക്ക് ഫാസ്റ്റ് എന്ന് തന്നെ പറയാം. രാവിലെ എന്താണോ കഴിക്കുന്നത് അത് ആ ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കാറുണ്ട്. നല്ല പോഷക ഗുണങ്ങളുള്ള ബ്രേക്ക് ഫാസ്റ്റാണ് കഴിക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു കൈ പിടി നിറയെ നട്സും സീഡ്സും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒരു മികച്ച ഓപ്ഷനാണ്. ആന്റി ഓക്സിഡന്റുകള്‍, കൊഴുപ്പുകള്‍, പ്രോട്ടീന്‍സ് എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ് ഇവയെല്ലാം.
വാള്‍നട്സ്
നട്സുകളുടെ കൂട്ടത്തിലെ കേമനാണ് വാള്‍നട്സ്. ദിവസം ആരംഭിക്കാന്‍ ഏറ്റവും മികച്ചതാണ് വാള്‍നട്സ്. ഒമേഗ 3 ഫാറ്റി ആസിഡും ആന്റി ഓക്സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വൈറ്റമിന്‍സ്, മിനല്‍സ് എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ദീര്‍ഘനേരം വയര്‍ നിറഞ്ഞ് ഇരിക്കാനും അമിതമായ വിശപ്പ് ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ്, ബുദ്ധിക്കും അതുപോലെ ഹൃദയാരോഗ്യത്തിനും വളരെ മികച്ചതാണ്. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലീനിക്കല്‍ ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം വാള്‍നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീര ഭാരത്തെ നിയന്ത്രിച്ച് രക്തതത്തിലെ ലിപിഡ് പ്രൊഫൈലിനെ മെച്ചപ്പെടുത്തുന്നുതായി കണ്ടെത്തി.
ചിയ സീഡ്സ്
അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനിയാണ് ചിയ സീഡ്സ്. ഫിറ്റ്നെസില്‍ ശ്രദ്ധിക്കുന്നവരുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ചിയ സീഡ്സ്. ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍, പ്രോട്ടീന്‍സ്, ഒമേഗ 3 ഫാറ്റി ആസിഡ്, കാല്‍സ്യം എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. അമിതഭാരം കൂട്ടാതെ തന്നെ ചിയ സീഡ്സ് ആരോഗ്യത്തെ സംരക്ഷിക്കാന്‍ വളരെ മികച്ചതാണ്. ദഹനം മെച്ചപ്പെടുത്താനും അതുപോലെ ശരീരഭാരത്തിനും വളരെ നല്ലതാണ് ചിയ സീഡ്സ്.
ഫ്ലാക്സ് സീഡ്സ്
ആരോഗ്യത്തിന് വളരെ നല്ലതാണ് ഫ്ലാക്സ് സീഡ്സ്. ആന്റി ഓക്സിഡന്റുകള്‍, പ്രോട്ടീന്‍സ്, ഫൈബര്‍ എന്നിവയെല്ലാം ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബുദ്ധി വികാസത്തിനും ഹൃദയാരോഗ്യത്തിനും ദഹനത്തിനുമൊക്കെ ഫ്ലാക്സ് സീഡ്സ് വളരെയധികം സഹായിക്കും. വലിയ അളവില്‍ പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയിട്ടുള്ളതാണ് ഫ്ലാക്സ് സീഡ്സ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാന്‍ സഹായിക്കാറുണ്ട്. സാലഡ്സിനൊപ്പവും അല്ലാതെയുമൊക്കെ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
പിസ്ത
വെറുതെ കൊറിക്കാന്‍ പലര്‍ക്കും ഇഷ്ടമുള്ളതാണ് പിസ്ത. പ്രോട്ടീന്‍സ്, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍, വൈറ്റമിന്‍സ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയെല്ലാം പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാനും ഭക്ഷണം കഴിക്കാനുള്ള ആവശ്യമില്ലാത്ത ആസക്തിയെ കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കാറുണ്ട്. കണ്ണിന്റെ ആരോഗ്യത്തിനും അതുപോലെ ഹൃദയത്തിനും ഏറെ നല്ലതാണ് പിസ്ത. ദിവസവും 1.5 ഔണ്‍സ് പിസ്ത കഴിക്കുന്നത് ബോഡി മാസ് ഇന്‍ഡക്സ് കുറയ്ക്കാനും അരക്കെട്ടിലെ അമിതവണ്ണം കുറയ്ക്കാനും ഏറെ സഹായിക്കും. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇത് വളരെ നല്ലതാണ്.
ബദാം
എല്ലാവരുടെയും പ്രിയപ്പെട്ട നട്സിലൊന്നാണ് ബദാം. ആരോഗ്യ ഗുണങ്ങളുടെ കലവറ തന്നെയാണ് ബദാമെന്ന് പറയാം. പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം എന്നിവയെല്ലാം ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓര്‍മ്മശക്തിക്കും അതുപോലെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് വളരെ മികച്ചതാണ്. ഭാരം കുറവുള്ളവര്‍ക്ക് ശരീരഭാരം കൂട്ടാനും ബദാം സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പായത് കൊണ്ട് തന്നെ ഭക്ഷണത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത് എല്ലാ പ്രായകാര്‍ക്കും നല്ലതാണ്. നട്സുകളിലെ കേമന്മാരില്‍ ഒരാളാണ് ബദാം.