CrimeNEWS

വൈഷ്ണയെ കുത്തിക്കൊന്ന് ബിനു ആത്മഹത്യ ചെയ്തുവെന്ന് സംശയം; കത്തിക്കരിഞ്ഞ ഓഫീസിനുള്ളില്‍ കത്തിയും; പാപ്പനംകോട്ട് ആളിക്കതിയത് കുടുംബ കലഹം

തിരുവനന്തപുരം: പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫീസിലെ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണയാണ് മരിച്ച ഒരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ വൈഷ്ണയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്. ഡിഎന്‍എ പരിശോധനയില്‍ എല്ലാം വ്യക്തമാകും.

വൈഷ്ണയെ കുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ബിനു ആത്മഹത്യ ചെയ്തതാണെന്ന് സംശയം. കത്തിക്കരിഞ്ഞ ഓഫിസിനുള്ളില്‍ നിന്ന് ഒരു കത്തി കണ്ടെടുത്തു. ചൊവാഴ്ച്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു പാപ്പനംകോട് ജംക്ഷനിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഷ്വറന്‍സ് ഓഫിസില്‍ തീപിടുത്തമുണ്ടായത്. ആദ്യം പുക ഉയരുന്നതാണ് നാട്ടുകാര്‍ കണ്ടത്. പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായി. തുടര്‍ന്ന് തീ അതിവേഗം ആളിപ്പടര്‍ന്നു. ശേഷം ഗ്ലാസ് പൊട്ടിത്തെറിച്ച് തീയും പുകയും പുറത്തേക്കുവന്നു. നാട്ടുകാര്‍ ശ്രമിച്ചെങ്കിലും തീ അണയ്ക്കാനായില്ല. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. ഈ സമയത്താണ് രണ്ടുപേരെ കത്തിക്കരിഞ്ഞ നിലയില്‍ ഓഫിസിനുള്ളില്‍ കണ്ടെത്തിയത്. ഇരുവരെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Signature-ad

ആരംഭത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചെന്നാണ് പുറത്തുവന്നിരുന്നതെങ്കിലും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോള്‍ ഒരാള്‍ പുരുഷനാണെന്ന് വ്യക്തമായി. സ്ഥാപനത്തില്‍ സേവനത്തിനായി എത്തിയ ആളാണോ അതല്ലെങ്കില്‍ യുവതിക്ക് പരിചയമുള്ള ആരെങ്കിലുമാണോ എന്ന അന്വേഷണമാണ് ആദ്യം നടന്നത്. വൈഷ്ണയും ഭര്‍ത്താവും കഴിഞ്ഞ ആറുവര്‍ഷമായി വേര്‍പ്പിരിഞ്ഞാണ് കഴിയുന്നത്. ഇരുവരും ഇടയ്ക്കിടെ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. വൈഷ്ണയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവും മരിച്ചതാണോ എന്ന സംശയം കുടുംബവും പ്രകടിപ്പിച്ചിട്ടുണ്ട്. മരിച്ച രണ്ടാമത്തെയാള്‍ ആരാണെന്നറിയാന്‍ സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തുന്നുണ്ട്.

വൈഷ്ണ ഏഴു വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയാണ്. നരുവാമൂട് സ്വദേശിയാണ് ബിനു. മൂന്നിലും രണ്ടിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. മരിച്ചത് പുരുഷനാണെന്ന് സ്ഥിരീകരിച്ചതോടെ ദുരൂഹതയേറി. വൈഷ്ണയ്ക്ക് കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതും ഭര്‍ത്താവ് ബിനു ഓഫിസിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചു. പിന്നാലെ ബിനുവിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ചൂഴാറ്റുകോട്ട സ്വദേശിയായ മണി ബാലകൃഷ്ണനാണ് ഈ ഫ്രാഞ്ചൈസി നടത്തുന്നത്. പാപ്പനംകോട് ദിക്കുബലി കളത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വൈഷ്ണ മാത്രമാണ് ഓഫിസില്‍ ജോലി ചെയ്യുന്നത്.

രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനകത്താണ് തീപ്പിടിത്തമുണ്ടായത്. എന്താണ് തീപ്പിടിത്തത്തിന് കാരണം എന്നതില്‍ വ്യക്തമല്ല. ഓഫീസ് പൂര്‍ണമായും കത്തിയനിലയിലാണ്. ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറിക്കുള്ളില്‍ നിന്ന് പെട്ടെന്നാണ് തീ ആളിപ്പടര്‍ന്നത്. ആദ്യം ഗ്ലാസ് പൊട്ടിത്തെറിച്ചു. ഇതിന് ശേഷം പുകയും തീയും പുറത്തുവന്നു. ഓഫിസ് മുറിക്കുള്ളിലെ എ സി കത്തി നശിച്ചിട്ടുണ്ട്. ഇത് പൊട്ടിത്തെറിച്ചതാണോ അതോ ആരെങ്കിലും തീയിട്ടതാണോ എന്നതിനെപ്പറ്റി ഫൊറന്‍സിക് റിപ്പോര്‍ട്ട് വന്നശേഷമേ വ്യക്തമാകൂ.

വടക്കന്‍ കേരളത്തില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്തേക്കു താമസം മാറിയതാണ് വൈഷ്ണയുടെ കുടുംബം. അമ്മ സുധാകലയും സഹോദരങ്ങളുമെല്ലാം തിരുവനന്തപുരത്താണു താമസം. നാലു വര്‍ഷം മുന്‍പാണ് വൈഷ്ണ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം പാപ്പനംകോട് ശ്രീരാഗം റോഡില്‍ ദിക്കുബലിക്കളത്തിനു സമീപത്തെ വാടക വീട്ടിലെത്തിയത്. സഹോദരന്‍ വിഷ്ണുവും ഇവിടെയാണ് താമസം.

കുറച്ചു നാള്‍ മുന്‍പ് വൈഷ്ണയുടെ ഭര്‍ത്താവ് ബിനു ഓഫിസിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് വീട്ടുകാര്‍ നേമം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: