KeralaNEWS

വിദേശത്തുനിന്നെത്തി വീട്ടിലേക്ക് പോകുംവഴി അപകടം; കാര്‍ യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ദേശീയപാതയില്‍ വടകര മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി (38), ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്. മുക്കാളി ടെലി ഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം രാവിലെ 6.15 നാണ് അപകടം.

വിദേശത്തുനിന്നും വന്ന ഷിജിലിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടു വരുമ്പോഴാണ് അപകടം സംഭവിച്ചത്. ജൂബിയാണ് കാര്‍ ഓടിച്ചത്. കാറില്‍ നിന്ന് തെറിച്ചുവീണ ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. കാറില്‍ കുടുങ്ങിയ മറ്റേയാളെ ഏറെ പണിപ്പെട്ടാണ് അഗ്‌നിരക്ഷാ സേന പുറത്തെടുത്തത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ വടകര ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: