Month: September 2024

  • Kerala

    മുഖ്യമന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ച് എസ്.പി: സുജിത് ദാസ്; പണം വാങ്ങി അധ്യാപകരെ നിയമിച്ചെന്ന് ആരോപണം

    മലപ്പുറം: മുന്‍ എസ്പി: സുജിത് ദാസ് എംഎസ്പി സ്‌കൂളില്‍ മുഖ്യമന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ച് നിയമനം നടത്തി. നിയമനം പിഎസ്സിക്ക് വിട്ട ഉത്തരവാണ് സുജിത്ദാസ് അട്ടിമറിച്ചത്. നിയമനത്തിലെ സുജിത് ദാസിന്റെ ഇടപെടലുകളുടെ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. പണം വാങ്ങിയാണ് സുജിത് ദാസ് നിയമനം നടത്തിയതെന്ന് കെഎസ്യു ആരോപിച്ചു. ആഭ്യന്തര വകുപ്പിന് കീഴില്‍ എയ്ഡഡ് പദവിയിലാണ് മലബാര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍(എംഎസ്പി) പ്രവര്‍ത്തിക്കുന്നത്. 2021 ഫെബ്രവരി 7ന് സ്‌കൂളിലെ നിയമനം പിഎസ്സിക്ക് വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. ഇത് ലംഘിച്ച് സ്‌കൂളിന്റെ മാനേജര്‍ കൂടിയായ കമാന്‍ഡന്റ് സുജിത് ദാസ്, 2021 നവംബര്‍ 18ന് ഉത്തരവിറക്കി, വിവിധ അധ്യാപക തസ്തികകളിലേക്ക് എഴുത്ത് പരീക്ഷ നടത്താനായിരുന്നു ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ച് സുജിത് ദാസ്, സ്‌കൂളില്‍ ആറ് നിയമനങ്ങള്‍ നടത്തിയെന്നാണ് ആരോപണം. സുജിത് ദാസ് എംഎസ്പിയില്‍ നിന്നും പോയ ശേഷം ബിജെപി നേതാവും മുന്‍ കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായ വ്യക്തിയുടെ മകനും സ്‌കൂളില്‍ നിയമനം ലഭിച്ചു. ഇതിനായി…

    Read More »
  • Kerala

    ആദിവാസികള്‍ക്ക് വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ; സ്ഥാപനത്തിന് ഏഴ് ലക്ഷം രൂപ പിഴ

    ഇടുക്കി: ആദിവാസി കോളനികളില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തതില്‍ നടപടി. കാലാവധി കഴിഞ്ഞ കേരശക്തി വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിലെ ഉടമ ഷിജാസില്‍ നിന്ന് ഏഴ് ലക്ഷം രൂപ പിഴ ഈടാക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ആദിവാസി കോളനികളിലേക്കുള്ള ഭക്ഷ്യ കിറ്റിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്. ഇത് ഉപയോ?ഗിച്ച ആളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിതരണം ചെയ്ത വെളിച്ചെണ്ണ കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ ഒടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.  

    Read More »
  • Crime

    കവുങ്ങില്‍ കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം; അമ്മയും സഹോദരനും കസ്റ്റഡിയില്‍

    ഇടുക്കി: പീരുമേട് പ്ലാക്കത്തടത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പുത്തന്‍വീട്ടില്‍ അഖില്‍ ബാബുനെ(31) വീടിന്റെ സമീപത്തായി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെയും സഹോദരനെയും പീരുമേട് പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യംചെയ്തുവരുകയാണ്. ചൊവാഴ്ച രാത്രിയിലാണ് അഖിലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ കവുങ്ങില്‍ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മദ്യപാനവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരന്തരം അസ്വാരസ്യങ്ങള്‍ ഉള്ളതായി സമീപവാസികളില്‍നിന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ചൊവാഴ്ചയും സമാനമായ രീതിയില്‍ ബഹളം കേട്ടിരുന്നു. വഴക്കിനെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ മരണം സംഭവിച്ചതാകാം എന്നാണു പോലീസ് നിഗമനം. ശ്വാനസേന, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

    Read More »
  • India

    പീഡന പരാതി നല്‍കില്ലെന്നു പരസ്പരം കരാര്‍; യുവതിയുടെ പരാതി തള്ളി, യുവാവിന് ജാമ്യം

    മുംബൈ: ഒരുമിച്ചു ജീവിക്കുകയായിരുന്ന യുവതി നല്‍കിയ പീഡന പരാതിയില്‍ യുവാവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പരസ്പരം പീഡനപരാതി നല്‍കില്ലെന്ന ഇരുവരും തമ്മിലുള്ള കരാര്‍ തെളിവായി സ്വീകരിച്ചാണു കോടതി നടപടി. പ്രായമുള്ളവരെ പരിചരിക്കുന്ന ജോലി ചെയ്യുന്ന 29 വയസ്സുകാരിയാണ് 46 വയസ്സുള്ള പങ്കാളിക്കെതിരെ പരാതി നല്‍കിയത്. ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഏറെ നാളായി ഒരുമിച്ചു കഴിയുന്ന ഇരുവരും തമ്മില്‍ തെറ്റിയപ്പോള്‍, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി പരാതി നല്‍കി. എന്നാല്‍, പരസ്പരം പീഡനപരാതി നല്‍കില്ലെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയതെന്ന് വാദിച്ച യുവാവ് കാരാര്‍ കോടതിക്കു കൈമാറി. എന്നാല്‍, രേഖയിലെ ഒപ്പ് തന്റേതല്ലെന്നു യുവതി വാദിച്ചു. രേഖകള്‍ പരിശോധിച്ച കോടതി അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് യുവാവിന് അറസ്റ്റില്‍ നിന്നു സംരക്ഷണം നല്‍കിയത്.  

    Read More »
  • India

    രാഷ്ട്രീയ വിസ്മയം: യുഎസ് സന്ദര്‍ശനത്തിനിടെ  നഗരത്തിലൂടെ സൈക്കിൾ ഒടിച്ച് പോകുന്ന എം.കെ സ്റ്റാലിന്‍

       എം.കെ സ്റ്റാലിൻ്റെ ഭരണ നേതൃത്വം തമിഴ്നാട് രാഷ്ട്രീയത്തിൻ്റെ ജാതകം തിരുത്തി എഴുതി എന്നതാണ് സത്യം.  71 പിന്നിട്ടതോടെ അനാരോഗ്യവാനെന്നും സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് പൊതുരംഗത്തു നിന്നും മാറി നില്‍ക്കും എന്നുമൊക്കെയായിരുന്നു വിമര്‍ശനങ്ങൾ. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ സ്റ്റാലിന്‍  വൈകാതെ പാര്‍ട്ടി നേതൃസ്ഥാനവും ഭരണച്ചുമതലയും മകന്‍ ഉദയനിധിക്ക് വിട്ടുനല്‍കുമെന്നും പ്രചരണമുണ്ടായി. പക്ഷേ വിമര്‍ശകരുടെ വായടപ്പിക്കുകയാണ് ഇപ്പോൾ എം.കെ സ്റ്റാലിൻ. യുഎസ് സന്ദര്‍ശനത്തിനിടെ സൈക്കിളോടിച്ച് പോകുന്ന എം.കെ.സ്റ്റാലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. ബുധനാഴ്ച രാവിലെയാണ് ചിക്കാഗോ നഗരത്തിലൂടെ സൈക്കിള്‍ സവാരി നടത്തുന്ന വീഡിയോ സ്റ്റാലിന്‍ എക്‌സില്‍ പങ്കുവച്ചത്. അനാരോഗ്യം സ്റ്റാലിനെ അലട്ടുന്നു എന്നും ഇതിന് വേണ്ടിയാണ് യുഎസ് സന്ദര്‍ശനമെന്നുമുള്ള കുപ്രചരണങ്ങളുമെല്ലാം ഈയൊരൊറ്റ വീഡിയോയിലൂടെ തള്ളിക്കളയുകയാണ് എം.കെ സ്റ്റാലിന്‍: ”വൈകുന്നേരത്തെ ശാന്തമായ അന്തരീക്ഷം, പുതിയ സ്വപ്നങ്ങള്‍ക്ക് കളമൊരുക്കുന്നു…” എന്ന അടിക്കുറിപ്പോടെയാണ് സ്റ്റാലിന്‍ തന്റെ സൈക്കിള്‍ സവാരി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ ചെന്നൈയിലെ പ്രഭാത സവാരിയുടെ ചിത്രങ്ങൾ സ്റ്റാലിൻ്റെ ജനകീയ…

    Read More »
  • India

    റീഡിങ് ഗ്ലാസുകൾക്കു വിട: ഇനി എന്തും ഈസിയായി വായിക്കാം, വെള്ളെഴുത്തിന് ‘പ്രസ്‌വ്യൂ’ എന്ന തുള്ളി മരുന്ന് ഉടൻ വിപണിയില്‍

        പ്രായം കൂടുംതോറും കണ്ണിന്റെ കാഴ്ച ശക്തി കുറയും. തൊട്ടടുത്തുള്ള കാര്യങ്ങൾ പോലും വായിക്കാൻ കണ്ണട വേണ്ടി വരും. വെള്ളെഴുത്ത് അഥവാ ‘പ്രെസ്ബയോപ്പിയ’ എന്ന ഈ പ്രശ്‌നത്തിന് ശാശ്വതപരിഹാരമായി ഒരു ഔഷധം വിപണിയിലെത്തുന്നു. ഇന്ത്യയില്‍ ആദ്യമാണ് ഇത്തരമൊരു മരുന്ന് ലഭ്യമാകുന്നത്. എന്‍റോഡ് ഫാർമസ്യൂട്ടിക്കല്‍ നിർമ്മിക്കുന്ന ‘പ്രെസ് വ്യു’ എന്ന കണ്ണിൽ ഒഴിക്കുന്ന ഈ തുള്ളിമരുന്ന് അടുത്തമാസം മുതല്‍ വിപണിയില്‍ ലഭ്യമാകും. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) മരുന്നിന് അംഗീകാരം നൽകി കഴിഞ്ഞു. ഈ ഐ ഡ്രോപ്‌സ് ഉപയോഗിച്ചാൽ റീഡിംഗ് ഗ്ലാസ് ഇല്ലാതെ വായിക്കാൻ സാധിക്കും. അതായത്, 40 വയസ്സിന് മുകളിലുള്ളവർക്ക് അത്ഭുതകരമായ ഫലം തരും ഇത്. വെള്ളെഴുത്ത് 40കളുടെ മധ്യത്തിൽ ആരംഭിച്ച് ഏകദേശം 60 വയസിലെത്തുമ്പോൾ  രൂക്ഷമാകുന്നു. ഇന്ത്യയിൽ ആദ്യമായാണ് ‘പ്രസ്ബയോപിയ’ എന്ന വെള്ളെഴുത്ത് ബാധിച്ചവർക്ക് ഇത്ര ഗുണകരമായ ഒരു ഐ ഡ്രോപ്‌സ് ലഭ്യമാകുന്നത്.  ഈ മരുന്ന് റീഡിങ് ഗ്ലാസിന്റെ ആവശ്യം ഇല്ലാതാക്കുന്നതിനൊപ്പം കണ്ണുകൾക്ക് നനവും കൂടുതൽ സുഖവും…

    Read More »
  • Kerala

    എഴുത്തുകാരന്‍ കെഎല്‍ മോഹനവര്‍മ ബിജെപിയില്‍ ചേരും

    കൊച്ചി: പ്രശസ്ത എഴുത്തുകാരന്‍ കെഎല്‍ മോഹനവര്‍മ ബിജെപിയിലേക്ക്. ബിജെപിയുടെ എറണാകുളം ജില്ലാ മെമ്പര്‍ഷിപ്പ് ക്യാംപയിന് തുടക്കം കുറിച്ചാകും അദ്ദേഹം അംഗത്വം സ്വീകരിക്കുക. വ്യാഴാഴ്ചയാണ് ബിജെപിയുടെ എറണാകുളം ജില്ലാ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഉദ്ഘാടനം. കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നിരുന്നു. പ്രശസ്തനായ നോവലിസ്റ്റും ഹാസ്യ സാഹിത്യകാരനുമാണ് കെഎല്‍. മോഹനവര്‍മ്മ. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള മോഹനവര്‍മ്മ വീക്ഷണം പത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു. നിരവധി നോവലുകള്‍ എഴുതിയിട്ടുള്ള മോഹനവര്‍മ്മയുടെ ഓഹരി, ക്രിക്കറ്റ്, സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ നോവലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്ന് സ്വയംവിരമിച്ച അദ്ദേഹം. ഒന്നരവര്‍ഷം സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.  

    Read More »
  • Crime

    ബസില്‍ പ്ലസ്ടു വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം; കണ്ടക്ടര്‍ക്ക് നാലുവര്‍ഷം കഠിനതടവ്

    തിരുവനന്തപുരം: ബസില്‍ പ്ലസ്ടു വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ബസ് കണ്ടക്ടര്‍ക്ക് നാലുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും. പ്രതിയായ സന്തോഷ്‌കുമാറി(43)നെ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍.രേഖയാണ് ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. 2022 ഡിസംബര്‍ എട്ടിന് രാവിലെ കുട്ടി വീട്ടില്‍നിന്ന് ബസ്സില്‍ കയറി സ്‌കൂളില്‍ പോകവെ ആണ് കേസിനാസ്പദമായ സംഭവം. ബസ്സില്‍ കയറിയത് മുതല്‍ കുട്ടിയെ പ്രതി ശല്യപ്പെടുത്തിയിരുന്നു. സ്‌കൂളിലെ സ്റ്റോപ്പില്‍ ഇറങ്ങുന്ന സമയം കുട്ടിയുടെ അടുത്ത് വന്ന പ്രതി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. ഭയന്ന കുട്ടി ബസ്സില്‍നിന്ന് ചാടി ഇറങ്ങി സ്‌കൂളിലേക്ക് ഓടിപ്പോയശേഷം കൂട്ടുകാരികളോട് വിവരം പറഞ്ഞു. തുടര്‍ന്ന് കുട്ടിയും കൂട്ടുകാരികളും ചേര്‍ന്ന് സംഭവം പ്രിന്‍സിപ്പലിനെ അറിയിച്ചു. പ്രിന്‍സിപ്പല്‍ ഉടന്‍ പോലീസിന് വിവരം നല്‍കി. ബസ് തടഞ്ഞുനിര്‍ത്തിയാണ് പോലീസ് പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

    Read More »
  • Kerala

    ലഹരിപാര്‍ട്ടി ആരോപണം: റിമ കല്ലിങ്കലിനും ആഷിഖ് അബുവിനുമെതിരെ പ്രാഥമിക അന്വേഷണം

    കൊച്ചി: ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന ആരോപണത്തില്‍ നടി റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയിലാണ് നടപടി. എറണാകുളം സൗത്ത് എസ്പിക്കാണ് അന്വേഷണച്ചുമതല. തമിഴ് ഗായിക സുചിത്രയാണ് റിമയ്ക്കും ആഷിഖിനുമെതിരെ ഗുരുതര ആരോപണമുന്നയിച്ചത്. റിമയും ആഷിഖും നടത്തുന്ന പാര്‍ട്ടികളില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായി സുചിത്ര ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അവരുടെ പാര്‍ട്ടികളില്‍ നല്‍കുന്ന ചോക്ലേറ്റ് പോലും കഴിക്കാതിരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നതായി ഒരു സുഹൃത്ത് തന്നോടു പറഞ്ഞിരുന്നെന്നും സുചിത്ര ആരോപിച്ചു. കൊച്ചിയിലെ ഫ്‌ലാറ്റില്‍ ലഹരിപാര്‍ട്ടി നടത്തി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നുമാണ് സുചിത്രയുടെ ആരോപണം. സുചിത്രയ്‌ക്കെതിരെ റിമ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.

    Read More »
  • Kerala

    ആരിഫ് മുഹമ്മദ് ഖാന്‍ തുടരുമോ? ഗവര്‍ണര്‍ പദവിയില്‍ നാളെ അഞ്ചു വര്‍ഷം തികയും

    തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ പദവിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഗവര്‍ണര്‍ പദവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടരുമോ, മറ്റാരെങ്കിലും വരുമോ എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആരിഫിന്റെ മുന്‍ഗാമിയായ ജസ്റ്റിസ് പി സദാശിവം ഗവര്‍ണര്‍ പദവിയില്‍ അഞ്ചു വര്‍ഷം തികയുന്ന ദിവസം തന്നെ മാറിയിരുന്നു. ഗവര്‍ണര്‍ക്ക് കാലാവധി നീട്ടിക്കൊടുക്കാനോ, പുതിയ ഗവര്‍ണറെ നിയമിക്കാനോ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാം. പുതിയ ഗവര്‍ണറെ നിയമിക്കുന്നതുവരെ നിലവിലെ ഗവര്‍ണര്‍ക്ക് തല്‍സ്ഥാനത്ത് തുടരാനാകും. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, കേരള ഗവര്‍ണര്‍ സ്ഥാനത്ത് ആറുമാസം തികയും മുമ്പേ ഷീല ദീക്ഷിത്തിനെ മാറ്റിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞും ഇണങ്ങിയും ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രണ്ടു പിണറായി സര്‍ക്കാരുകളുടെ കാലത്തായി, പലപ്പോഴും മുഖ്യമന്ത്രി- ഗവര്‍ണര്‍ പിണക്കങ്ങള്‍ നേരിട്ടുള്ള ഏറ്റുമുട്ടലുകളുടെ വക്കത്തേക്ക് പോയിരുന്നു. ഇരുവരും പരസ്പരം മിണ്ടാത്ത സ്ഥിതിയുമുണ്ടായിരുന്നു.

    Read More »
Back to top button
error: