IndiaNEWS

രാഷ്ട്രീയ വിസ്മയം: യുഎസ് സന്ദര്‍ശനത്തിനിടെ  നഗരത്തിലൂടെ സൈക്കിൾ ഒടിച്ച് പോകുന്ന എം.കെ സ്റ്റാലിന്‍

   എം.കെ സ്റ്റാലിൻ്റെ ഭരണ നേതൃത്വം തമിഴ്നാട് രാഷ്ട്രീയത്തിൻ്റെ ജാതകം തിരുത്തി എഴുതി എന്നതാണ് സത്യം.  71 പിന്നിട്ടതോടെ അനാരോഗ്യവാനെന്നും സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് പൊതുരംഗത്തു നിന്നും മാറി നില്‍ക്കും എന്നുമൊക്കെയായിരുന്നു വിമര്‍ശനങ്ങൾ. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ സ്റ്റാലിന്‍  വൈകാതെ പാര്‍ട്ടി നേതൃസ്ഥാനവും ഭരണച്ചുമതലയും മകന്‍ ഉദയനിധിക്ക് വിട്ടുനല്‍കുമെന്നും പ്രചരണമുണ്ടായി. പക്ഷേ വിമര്‍ശകരുടെ വായടപ്പിക്കുകയാണ് ഇപ്പോൾ എം.കെ സ്റ്റാലിൻ.

യുഎസ് സന്ദര്‍ശനത്തിനിടെ സൈക്കിളോടിച്ച് പോകുന്ന എം.കെ.സ്റ്റാലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. ബുധനാഴ്ച രാവിലെയാണ് ചിക്കാഗോ നഗരത്തിലൂടെ സൈക്കിള്‍ സവാരി നടത്തുന്ന വീഡിയോ സ്റ്റാലിന്‍ എക്‌സില്‍ പങ്കുവച്ചത്.

Signature-ad

അനാരോഗ്യം സ്റ്റാലിനെ അലട്ടുന്നു എന്നും ഇതിന് വേണ്ടിയാണ് യുഎസ് സന്ദര്‍ശനമെന്നുമുള്ള കുപ്രചരണങ്ങളുമെല്ലാം ഈയൊരൊറ്റ വീഡിയോയിലൂടെ തള്ളിക്കളയുകയാണ് എം.കെ സ്റ്റാലിന്‍:

”വൈകുന്നേരത്തെ ശാന്തമായ അന്തരീക്ഷം, പുതിയ സ്വപ്നങ്ങള്‍ക്ക് കളമൊരുക്കുന്നു…” എന്ന അടിക്കുറിപ്പോടെയാണ് സ്റ്റാലിന്‍ തന്റെ സൈക്കിള്‍ സവാരി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ ചെന്നൈയിലെ പ്രഭാത സവാരിയുടെ ചിത്രങ്ങൾ സ്റ്റാലിൻ്റെ ജനകീയ മുഖം വെളിപ്പെടുത്തിയിരുന്നു. പിന്നീട് വസതിയിലുള്ള ജിമ്മില്‍ പരിശീലനം നടത്തുന്ന വീഡിയോയും സ്റ്റാലിന്‍ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. കൃത്യമായ വ്യായാമമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്നാണ്  സ്റ്റാലിന്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: