IndiaNEWS

പീഡന പരാതി നല്‍കില്ലെന്നു പരസ്പരം കരാര്‍; യുവതിയുടെ പരാതി തള്ളി, യുവാവിന് ജാമ്യം

മുംബൈ: ഒരുമിച്ചു ജീവിക്കുകയായിരുന്ന യുവതി നല്‍കിയ പീഡന പരാതിയില്‍ യുവാവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പരസ്പരം പീഡനപരാതി നല്‍കില്ലെന്ന ഇരുവരും തമ്മിലുള്ള കരാര്‍ തെളിവായി സ്വീകരിച്ചാണു കോടതി നടപടി. പ്രായമുള്ളവരെ പരിചരിക്കുന്ന ജോലി ചെയ്യുന്ന 29 വയസ്സുകാരിയാണ് 46 വയസ്സുള്ള പങ്കാളിക്കെതിരെ പരാതി നല്‍കിയത്. ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.

ഏറെ നാളായി ഒരുമിച്ചു കഴിയുന്ന ഇരുവരും തമ്മില്‍ തെറ്റിയപ്പോള്‍, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി പരാതി നല്‍കി. എന്നാല്‍, പരസ്പരം പീഡനപരാതി നല്‍കില്ലെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയതെന്ന് വാദിച്ച യുവാവ് കാരാര്‍ കോടതിക്കു കൈമാറി. എന്നാല്‍, രേഖയിലെ ഒപ്പ് തന്റേതല്ലെന്നു യുവതി വാദിച്ചു. രേഖകള്‍ പരിശോധിച്ച കോടതി അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് യുവാവിന് അറസ്റ്റില്‍ നിന്നു സംരക്ഷണം നല്‍കിയത്.

Signature-ad

 

Back to top button
error: