Month: September 2024

  • NEWS

    ”ഞാന്‍ ഞെട്ടിപ്പോയി, സിദ്ദിഖ് സാര്‍ അച്ഛനെപോലെയുള്ളയാളാണ്; നിരപരാധിത്വം തെളിയിക്കുന്നതുവരെ അതിജീവിതയ്ക്കൊപ്പം”

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ മാദ്ധ്യമങ്ങള്‍ തന്നെ സമീപിച്ചെങ്കിലും അപ്പോള്‍ നിലപാടറിയിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്ന് നടി അര്‍ച്ചന കവി. സിനിമയില്‍ നമ്മള്‍ ഏറ്റവുമധികം നന്മയുള്ളവര്‍ എന്ന് കരുതുന്നവരാണ് യഥാര്‍ത്ഥ തെമ്മാടികളെന്നും നടി പറഞ്ഞു. ലാല്‍ മജസ്-എം.ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘നീലത്താമര’യിലൂടെ സിനിമാ രംഗത്ത് എത്തിയ നടിയാണ് അര്‍ച്ചന. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അര്‍ച്ചനയുടെ പ്രതികരണം. അര്‍ച്ചന കവിയുടെ വാക്കുകള്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതുമുതല്‍ മാദ്ധ്യമങ്ങള്‍ എന്റെ നിലപാടറിയാന്‍ വിളിച്ചുകൊണ്ടിരുന്നു. പക്ഷേ, അപ്പോള്‍ ഞാനതിന് തയ്യാറായിരുന്നില്ല. ആദ്യംതന്നെ ഞാന്‍ ഡബ്യുസിസിയോട് നന്ദി പറയുകയാണ്. മലയാളത്തിലെന്നല്ല, സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. ഡബ്യുസിസിയിലുള്ള പലരെയും വ്യക്തിപരമായി എനിക്കറിയാം. ഇതുവരെ കൊണ്ടെത്തിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. അവരെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു. അഞ്ചും പത്തും വര്‍ഷം മുമ്പ് നടന്ന കാര്യങ്ങള്‍ എന്തിനാണ് ഇപ്പോള്‍ തുറന്നുപറയുന്നതെന്ന് ചോദിക്കുന്നവരുണ്ട്. അതിജീവിതകള്‍ അനുഭവിച്ചതും കടന്നുപോയതുമായ സാഹചര്യങ്ങള്‍ നമുക്കൊരിക്കലും ജഡ്ജ് ചെയ്യാന്‍ പറ്റില്ല. അതിനുള്ള അവകാശം നമുക്കില്ല.…

    Read More »
  • Kerala

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേകബെഞ്ച്

    കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. ബെഞ്ചില്‍ ഏതൊക്കെ ജഡ്ജിമാരുണ്ടാവുമെന്ന കാര്യം ആക്ടിങ് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ പത്തിന് പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. അന്ന് റിപ്പോര്‍ട്ട് പ്രത്യേക ബെഞ്ചിന്റെ പരിഗണനയ്ക്കായിരിക്കും വരിക. ഓഗസ്റ്റ് 22-നായിരുന്നു റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സെപ്റ്റംബര്‍ ഒമ്പതിന് മുമ്പ് റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം. മുദ്രവെച്ച കവറില്‍ പൂര്‍ണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശിച്ചത്. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന…

    Read More »
  • Kerala

    ജോലി തേടി ചെന്നൈയിലെത്തി; മലയാളി യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു

    ചെന്നൈ: ജോലി തേടി ചെന്നൈയിലെത്തിയ മലയാളി യുവാവും യുവതിയും ട്രെയിന്‍ ഇടിച്ചു മരിച്ചു. പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം അമ്പലക്കോത്ത് തറോല്‍ ടി.ഐശ്വര്യ (28) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാന്‍ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു. മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു. ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാല്‍ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു. ഷെരീഫ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഐശ്വര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഐശ്വര്യയുടെ സംസ്‌കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തില്‍. പിതാവ്: ടി.മോഹന്‍ദാസ് (ജനറല്‍ സെക്രട്ടറി, മാങ്കാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി). മാതാവ്. റാണി (മെഡിക്കല്‍ കോളജ് എച്ച്ഡിഎസ് ലാബ് ടെക്‌നിഷ്യന്‍). മുഹമ്മദ് ഷെരീഫിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. പിതാവ് ചെന്നൈ സുആദ്…

    Read More »
  • Crime

    കേസിലുള്ള കെട്ടിടം അടിച്ചു തകര്‍ത്തു; നോക്കാനെത്തിയ അഭിഭാഷകനെ എതിര്‍കക്ഷി കുത്തിപ്പരുക്കേല്‍പ്പിച്ചു

    പത്തനംതിട്ട: കോടതിയില്‍ കേസ് നിലനില്‍ക്കുന്ന കെട്ടിടം അടിച്ചു തകര്‍ത്തത് പരിശോധിക്കാനെത്തിയ വാദിഭാഗം അഭിഭാഷകന് നേരെ എതിര്‍കക്ഷിയുടെ ആക്രമണം. കത്തി കൊണ്ടുള്ള കുത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ അഭിഭാഷകന് കൈയ്ക്ക് ഗുരുതരപരുക്കേറ്റു. കോട്ടയം ബാറിലെ അഭിഭാഷകന്‍ അലക്‌സ് തോമസിനാണ് പരുക്കേറ്റത്. ഇടതുകൈയുടെ ചൂണ്ടുവിരലിനും നടുവിരലിനും പരുക്കേറ്റതിനെ തുടര്‍ന്ന് പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ അലക്‌സിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കോടിയാട്ട് ബില്‍ഡിങ്‌സ് വാടകയ്ക്ക് എടുത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയിരുന്ന മനോജ് എസ്. പിളളയാണ് അഭിഭാഷകനെ ആക്രമിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി ഇയാള്‍ ഇവിടെ വാടകയ്ക്ക് പ്രവര്‍ത്തിക്കുകയാണ്. കെട്ടിടം ഒഴിഞ്ഞു കൊടുക്കാത്തത് സംബന്ധിച്ച് ഉടമകളായ സഹോദരിമാര്‍ കോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇതില്‍ ഒരു കേസില്‍ ഉടമയ്ക്ക് അനുകൂലമായ വിധി ലഭിച്ചു. രണ്ടാമത്തെ ഉടമയായ കോടിയാട്ട് അനു തോമസിന് വേണ്ടി കോടതിയില്‍ ഹാജരായതിന് ശേഷമാണ് അഡ്വ. അലക്‌സ് കേസിലുള്ള കെട്ടിടത്തിലേക്ക് ചെന്നത്. കോടതിയില്‍ കേസ് നടക്കുമ്പോള്‍ തന്നെ…

    Read More »
  • Social Media

    സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ശൗചാലയത്തിലെ ക്ലോസറ്റില്‍ പാമ്പുകളുടെ ആറാട്ട്!

    ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയിലുള്ള സര്‍ക്കാര്‍ കോളജിന്റെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള വിശ്രമമുറിയില്‍ പാമ്പുകള്‍. ശൗചാലയത്തിലെ ക്ലോസറ്റിലാണ് പാമ്പുകളെ കണ്ടെത്തിയത്. ക്ലോസറ്റ് നിറയെ പാമ്പുകള്‍ ഇഴയുന്ന ഞെട്ടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോളജിനുള്ളിലെ ശുചിത്വത്തിന്റെയും സുരക്ഷയുടെയും മോശം അവസ്ഥയെ തുറന്നുകാട്ടുന്നതാണ് വീഡിയോ. ചെയ്യാര്‍ അണ്ണാ ഗവണ്‍മെന്റ് കോളജിലേതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ഒരു ഡസനോളം പാമ്പുകള്‍ ക്ലോസറ്റിനുള്ളില്‍ ഇഴയുന്നതാണ് വീഡിയോയിലുള്ളത്. ആര്‍ക്കെങ്കിലും പാമ്പുകടിയേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടരമായ സാഹചര്യത്തിലും ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവുകയാണ്. ടോയ്ലറ്റിലോ കോളേജിന്റെ പരിസരത്തോ ആയിരിക്കുമ്പോള്‍ ഈ പാമ്പുകളുടെ കടിയേറ്റേക്കാം. The shocking state of sanitation in a Tamil Nadu college leading to a snake infestation in the bathroom is a glaring example of gross negligence. Students deserve a safe and clean environment, not to be endangered by such hazardous conditions. Immediate action must…

    Read More »
  • Kerala

    പാര്‍ട്ടി കോട്ടയായ മൊറാഴയില്‍ അംഗങ്ങള്‍ ബഹിഷ്‌കരിച്ചു, ബ്രാഞ്ച് സമ്മേളനം മാറ്റിവെച്ചു; ഗോവിന്ദന്റെ തട്ടകത്തില്‍ നേതൃത്വത്തിനെതിരെ അണികള്‍

    കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സി.പി.എം പാര്‍ട്ടികോട്ടയായ ആന്തൂര്‍ നഗരസഭയി മൊറാഴയില്‍ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ബ്രാഞ്ച് സമ്മേളനം അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വെച്ചു സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ തട്ടകത്തില്‍ അതീവ ഗുരുതരമായ അച്ചടക്ക ലംഘനം നടന്നത് എന്നാല്‍ പാര്‍ട്ടി ഗ്രാമമായ മൊറാഴയില്‍ കൂട്ട അച്ചടക്ക നടപടി സ്വികരിക്കുന്നത് ദോഷം’ ചെയ്യുമെന്നാണ് സി.പി.എം കണ്ണൂര്‍ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. എന്നാല്‍ ഈ കാര്യത്തില്‍ പാര്‍ട്ടി തല അന്വേഷണമാരംഭിച്ചിട്ടുണ്ട്.പ്രതിനിധികളായ പാര്‍ട്ടി അംഗങ്ങള്‍ ബഹിഷ്‌കരിച്ചതിനാല്‍ മാറ്റിവെച്ച ബ്രാഞ്ച് സമ്മേളനം മറ്റൊരു ദിവസം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മുഴുവന്‍ പേരും പ്രതിഷേധ സൂചകമായി വിട്ടു നിന്നതാണ് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. മൊറാഴ ലോക്കലിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് നടക്കാതെ പോയത്. ചൊവ്വാഴ്ച്ച രാവിലെയാണ് സമ്മേളനം ആരാഭിക്കേണ്ടിയിരുന്നത് സി.പി.എം തളിപറമ്പ് ഏരിയാ കമ്മിറ്റിയംഗം രാമചന്ദ്രനായിരുന്നു ഉദ്ഘാടകന്‍. രാവിലെ 10 മണിക്ക് തന്നെ…

    Read More »
  • Crime

    ഓട്ടത്തിനിടെ ഡ്രൈവര്‍ക്ക് ചായയും വടയും വാങ്ങി നല്‍കി, പാട്ടുവച്ചില്ലെന്ന് പറഞ്ഞ് ഇറങ്ങാന്‍ നേരം വെട്ടി; യാത്രക്കാരന്‍ അറസ്റ്റില്‍

    മലപ്പുറം: സവാരിക്കിടയില്‍ ഓട്ടോയില്‍ പാട്ടുവച്ചില്ലെന്നാരോപിച്ച് ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. തിരൂര്‍ വെട്ടം ചീര്‍പ്പിലാണ് സംഭവം. പ്രതിയും ഓട്ടോയിലെ യാത്രക്കാരനുമായിരുന്ന തൃശൂര്‍ ചെറുതുരുത്തി സ്വദേശി തച്ചകത്ത് അബ്ദുല്‍ ഷഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പകഞ്ചേരി കല്ലിങ്ങപ്പറമ്പില്‍ സ്വദേശി കരുവായി പറമ്പില്‍ കറുപ്പന്റെ മകന്‍ ഉണ്ണികൃഷ്ണനാണ് വെട്ടേറ്റത്.ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം ഇങ്ങനെ… ചൊവ്വാഴ്ച രാത്രി കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്തുനിന്ന് ട്രിപ്പ് വിളിച്ച് പോകുന്നതിനിടെ വെട്ടം ചീര്‍പ്പിലെത്തിയപ്പോഴാണ് 28 കാരനായ പ്രതി ഡ്രൈവറുടെ ചെവിക്കും തലക്കും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.എട്ടോടെയാണ് ചന്തപ്പടിയില്‍നിന്നും ഉണ്ണികൃഷ്ണന് ഓട്ടം കിട്ടുന്നത്.യാത്രക്കാരന്റെ കൈയില്‍ പച്ചക്കറി കവറടക്കം ഉണ്ടായിരുന്നതിനാല്‍ ഉണ്ണികൃഷ്ണന് സംശയമൊന്നും തോന്നിയില്ല. തിരൂര്‍ എത്തും മുന്‍പേ ഡ്രൈവറുമായി ഇയാള്‍ കൂടുതല്‍ ഇടപഴകി. മാത്രമല്ല തിരൂര്‍ എത്തിയപ്പോള്‍ തിരിച്ച് ഒറ്റക്കല്ലേ യാത്രയെന്നും പറഞ്ഞ് ഡ്രൈവര്‍ക്ക് ചായയും വാങ്ങിക്കൊടുത്തിരുന്നു. ഇതിന് ശേഷമാണ് വീണ്ടും വെട്ടത്തേക്ക് എത്തിക്കണമെന്ന് യാത്രക്കാരന്‍ ആവശ്യപ്പെട്ടത്. ഇതിനിടയില്‍ മദ്യശാലയില്‍ പോയി…

    Read More »
  • Crime

    ബസ് സമയക്രമത്തിലെ തര്‍ക്കം; ഡ്രൈവറെ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം

    കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാരന്‍ ബസിനകത്തു കയറി വധിക്കാന്‍ ശ്രമിച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ കൊയിലാണ്ടി കോട്ടക്കല്‍ സ്വദേശി മീത്തലകത്ത് എം.നൗഷാദിനെ (46) സ്വകാര്യ ആശുപതിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ണൂര്‍ മമ്പറം കുണ്ടത്തില്‍ പി.കെ.ഷഹീറിനെ (48) അറസ്റ്റ് ചെയ്തു. വടകരയില്‍ നിന്നെത്തിയ ബസിലായിരുന്നു ആക്രമണം. നിര്‍ത്തിയിട്ട ബസിനുള്ളില്‍ വിശ്രമിക്കുകയായിരുന്ന നൗഷാദിനെ, പരിചയക്കാരനായ ഷഹീര്‍ ബസില്‍ വച്ച് കുത്തി പരുക്കേല്‍പിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന കണ്ടക്ടര്‍ പ്രമോദ് ഇടപെട്ടു ഇവരെ പിടിച്ചു മാറ്റിയെങ്കിലും പ്രതി പിന്‍സീറ്റിനടിയിലെ ജാക്കി ലിവര്‍ എടുത്തു നൗഷാദിന്റെ തലയ്ക്കടിച്ച് ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച നാഷാദ് ഓടിച്ചിരുന്ന ബസ് മറ്റൊരു ബസിന്റെ മുന്നില്‍ വന്നു എന്നു പറഞ്ഞാണ് പ്രതി ഇയാളെ ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാന്‍ഡിന് പുറത്ത് സ്വകാര്യ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടിയിരുന്നു. അതിനിടെ പ്രതിയെ ബുധനാഴ്ച രാത്രി തന്നെ പൊലീസ് പിടികൂടി. ഇയാളെ…

    Read More »
  • Local

    പാമ്പ് കടിയേറ്റ യുവതിക്കു രക്ഷകരായി പ്രതിയുമായി പോയ പൊലീസ് വാഹനം

    പാലാ: പാമ്പ് കടിയേറ്റ യുവതിക്ക് പ്രതിയുമായി പോയ പൊലീസ് വാഹനം രക്ഷകരായി. യുവതിയെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചു ജീവന്‍ രക്ഷിച്ച ചങ്ങനാശേരി പോലീസിന്റെ നന്മയ്ക്ക് ബിഗ് സല്യൂട്ട് ! ബുധനാഴ്ച രാത്രി 10.30യോടെയാണ് സംഭവം. കാനം കാപ്പുകാട് സ്വദേശി പ്രദീപിന്റെ ഭാര്യ രേഷ്മയെയാണ് (28) വീടിന്റെ മുറ്റത്ത് വച്ച് പാമ്പ് കടിച്ചത്. പ്രദീപിന് ഒപ്പം മുറ്റത്ത് കൂടി നടക്കുന്നതിനിടെയാണ് സംഭവം. ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഓടി. ആംബുലന്‍സിനായി വഴിയില്‍ കാത്ത് നില്‍ക്കുന്നതിനിടെയാണ് വജ്രാഭരണ മോഷണക്കേസിലെ പ്രതിയെ പൊന്‍കുന്നം സബ് ജയിലില്‍ പ്രവേശിപ്പിക്കുന്നതിനായി ചങ്ങനാശേരി പൊലീസിന്റെ വാഹനം ഇതുവഴിയെത്തത്. വഴിയിലെ ആള്‍ക്കൂട്ടം കണ്ട് ചങ്ങനാശേരി എസ്.ഐ: ടി.എം.ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം നിര്‍ത്തി. പാമ്പ് കടിയേറ്റ വിവരം അറിഞ്ഞ ഉടന്‍ വിലങ്ങണിഞ്ഞിരുന്ന പ്രതിയെ പിന്‍സീറ്റിലേക്ക് മാറ്റി ഇരുത്തിയ ശേഷം ഇവര്‍ രേഷ്മയെയും പ്രദീപിനെയും പൊലീസ് വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കുതിച്ചു.…

    Read More »
  • Crime

    കേസില്‍നിന്ന് പിന്‍മാറാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്തു; കൊല്‍ക്കത്തില്‍ കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്

    കൊല്‍ക്കത്ത: ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ കേസില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പണം നല്‍കാന്‍ ശ്രമിച്ചതായി ആരോപണം. യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ശേഷം പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. സമഗ്രമായ അന്വേഷണം നടത്താതെ കേസ് വേഗം അവസാനിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. ”തുടക്കത്തില്‍ തന്നെ പൊലീസ് കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചത്. മൃതദേഹം കാണാന്‍ ഞങ്ങളെ അനുവദിച്ചില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ട് പോയപ്പോള്‍ ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്നു. മൃതദേഹം കൈമാറിയ സമയത്ത് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പണം വാഗ്ദാനം ചെയ്തു. ഞങ്ങള്‍ അത് നിരസിച്ചു. മക്കള്‍ക്ക് നീതി ലഭിക്കും വരെ പോരാടും” – ഡോക്ടറുടെ പിതാവ് പറഞ്ഞു. പ്രതിയായ സഞ്ജയ്ക്ക് കൊല്‍ക്കത്ത പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് ആരോപണം. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് മറച്ചുവയ്ക്കാന്‍ ലോക്കല്‍ പൊലീസിന്റെ ശ്രമം നടന്നതായി സിബിഐ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം…

    Read More »
Back to top button
error: