KeralaNEWS

ലഹരിപാര്‍ട്ടി ആരോപണം: റിമ കല്ലിങ്കലിനും ആഷിഖ് അബുവിനുമെതിരെ പ്രാഥമിക അന്വേഷണം

കൊച്ചി: ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന ആരോപണത്തില്‍ നടി റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയിലാണ് നടപടി. എറണാകുളം സൗത്ത് എസ്പിക്കാണ് അന്വേഷണച്ചുമതല.

തമിഴ് ഗായിക സുചിത്രയാണ് റിമയ്ക്കും ആഷിഖിനുമെതിരെ ഗുരുതര ആരോപണമുന്നയിച്ചത്. റിമയും ആഷിഖും നടത്തുന്ന പാര്‍ട്ടികളില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായി സുചിത്ര ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Signature-ad

അവരുടെ പാര്‍ട്ടികളില്‍ നല്‍കുന്ന ചോക്ലേറ്റ് പോലും കഴിക്കാതിരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നതായി ഒരു സുഹൃത്ത് തന്നോടു പറഞ്ഞിരുന്നെന്നും സുചിത്ര ആരോപിച്ചു. കൊച്ചിയിലെ ഫ്‌ലാറ്റില്‍ ലഹരിപാര്‍ട്ടി നടത്തി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നുമാണ് സുചിത്രയുടെ ആരോപണം. സുചിത്രയ്‌ക്കെതിരെ റിമ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: