LIFELife Style

ഓണാഘോഷത്തിനൊപ്പം പുതിയൊരു സന്തോഷവും! പ്രിയപ്പെട്ടവരോട് നന്ദി പറഞ്ഞ് ലിന്റു റോണി

വ്ളോഗിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് ലിന്റു റോണി. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. കുഞ്ഞതിഥിയുടെ വരവും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ലിന്റു വ്ളോഗിലൂടെ പങ്കുവെച്ചിരുന്നു. ജനിച്ചിട്ട് 12 മാസമാവുമ്പോഴേക്കും 12 രാജ്യങ്ങള്‍ ലെവിക്കുട്ടന്‍ സന്ദര്‍ശിച്ച് കഴിഞ്ഞു. കുഞ്ഞിനെയും വെച്ച് യാത്ര സാധ്യമാണോയെന്ന തരത്തില്‍ വരെ ചിലര്‍ ചോദിക്കാറുണ്ട്. അവന് വേണ്ട കാര്യങ്ങളെല്ലാം സെറ്റാക്കി എടുത്താണ് യാത്ര ചെയ്യുന്നതെന്ന് ലിന്റു വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഓണാഘോഷത്തെക്കുറിച്ചുള്ള ലിന്റുവിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബെസ്റ്റ് ഇന്‍ഫ്ളുവന്‍സര്‍ അവാര്‍ഡ് മൂന്നാമതും ലിന്റുവിനെ തേടിയെത്തിയിരിക്കുകയാണ്. ഇത്തവണ ഓണത്തിന് ഈയൊരു സന്തോഷവും കൂടെയുണ്ട്. എന്നെയും കുടുംബത്തെയും അനുഗ്രഹിച്ച് ദൈവം എപ്പോഴും കൂടെയുണ്ട്. വാക്കുകളിലൂടെ ആ സ്നേഹം വിവരിക്കാനാവില്ല. എന്റെ അച്ചുവാണ് എന്നെ എല്ലാത്തിനും സപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നെ എന്റെ ഫാമിലിയും. അവര്‍ക്കും കൂടി അര്‍ഹതപ്പെട്ടതാണ് ഈ പുരസ്‌ക്കാരം. അമ്മയാവുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ആ ഫീലിംഗ്സിനൊപ്പം തന്നെ ഈ നേട്ടം ലെവിക്കുട്ടനൊപ്പം ആഘോഷിക്കാന്‍ കഴിയുന്നതില്‍ സന്തോഷം എന്നുമായിരുന്നു ലിന്റു കുറിച്ചത്.

Signature-ad

എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് ലിന്റുവിന് കുഞ്ഞ് ലഭിച്ചത്. സൗന്ദര്യം നഷ്ടപ്പെടുമെന്ന് കരുതി കുഞ്ഞിനെ വേണ്ടെന്ന് വെച്ചതാണോ എന്ന ചോദ്യങ്ങള്‍ വരെ കേട്ടിരുന്നു. അന്നൊന്നും പ്രതികരിച്ചിട്ടില്ല. സങ്കടങ്ങളെല്ലാം മനസിലൊതുക്കി മുന്നോട്ട് പോവുകയായിരുന്നു. ചിലര്‍ വേദനിപ്പിക്കാനായി നെഗറ്റീവ് കമന്റുകളുമായി വരാറുണ്ട്. മകന്‍ ജനിച്ചതിന് ശേഷവും അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ലിന്റു വ്യക്തമാക്കിയിരുന്നു. മോന് ഓട്ടിസമാണെന്നായിരുന്നു ഒരാള് പറഞ്ഞത്. പറഞ്ഞെന്ന് മാത്രമല്ല അതിന് ബെറ്റും വെച്ചു.

ലെവിക്കുട്ടന് ഓട്ടിസമാണെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ആയിരം ഡോളര്‍ ബെറ്റ് വെയ്ക്കുന്നു എന്നും പറഞ്ഞിരുന്നു. ഒരാളുടെ മോശം അവസ്ഥ കാണാന്‍ ആഗ്രഹിക്കുന്നവരെക്കുറിച്ച് ചിന്തിച്ച് പോവുകയാണ്. എന്ത് വന്നാലും ദൈവം കൂടെയുണ്ടാവുമെന്ന് എനിക്കറിയാം. ആ ശക്തിയാണ് ഇതുവരെ നയിച്ചത്. ഓട്ടിസ്റ്റിക്ക് ബേബിയാണെങ്കില്‍ ദൈവം അത് മാറ്റിക്കോളും. ഒരുപാട് കാര്യങ്ങള്‍ ദൈവം തന്നിട്ടുണ്ട്. ഏറ്റവും മികച്ചത് മാത്രമേ എന്നും എനിക്ക് തന്നിട്ടുള്ളൂ. ലെവിക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നാണ് അവന്റെ ഇടപെടലുകള്‍ കാണുമ്പോള്‍ എല്ലാവരും ചോദിക്കാറുള്ളത്. അവന് പ്രശ്‌നമുള്ളതായി ഇതുവരെ തോന്നിയിട്ടില്ലെന്നും ലിന്റു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: