NEWSSocial Media

നഗ്‌നപൂജ നടത്തിയെന്നും ക്യാമറാമാനുമായി പ്രണയമെന്നും പറഞ്ഞുണ്ടാക്കി; ആ ബന്ധം തകരാതിരിക്കാന്‍ ശ്രമിച്ചിരുന്നു!

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. കാവ്യയോളം മലയാളിത്തമുള്ളൊരു നായികയെ മലയാള സിനിമയ്ക്ക് പിന്നീട് ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. സൂപ്പര്‍ ഹിറ്റായി മാറിയ നിരവധി സിനിമകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട് കാവ്യ. ദിലീപുമായുള്ള വിവാഹ ശേഷം താരം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. എങ്കിലും കാവ്യയെ മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.

ദിലീപുമായുള്ള കാവ്യയുടെ വിവാഹം രണ്ടാം വിവാഹമാണ്. നേരത്തെ താരം മറ്റൊരാളെ വിവാഹം കഴിക്കുകയും ആ ബന്ധം പിരിയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ചും തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളെക്കുറിച്ചുമൊക്കെ കാവ്യ സംസാരിക്കുന്ന പഴയൊരു അഭിമുഖം വീണ്ടും ചര്‍ച്ചയാവുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Signature-ad

കഴിഞ്ഞുപോയ കാലങ്ങള്‍ ഒക്കെ ഒരു കഥാപാത്രം ചെയ്ത പോലെ ഓര്‍ക്കാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് കാവ്യ പറയുന്നത്. അല്ലാതെ നമ്മള്‍ അത് കൂടുതല്‍ എടുത്തുകഴിഞ്ഞാല്‍ ഒരുപാട് വേദനിക്കേണ്ടി വരുമെന്നാണ് താരം പറയുന്നത്. എന്നെപോലെ ചിന്തിക്കുന്ന ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ഒരു ഷോക്ക് തന്നെ ആയിരുന്നു ആ ഒരു കാലഘട്ടം എന്നും കാവ്യ പറയുന്നുണ്ട്.

അതേസമയം, ആ ബന്ധം മുന്‍പോട്ട് പോകാന്‍ താന്‍ കുറേ ശ്രമിച്ചതാണെന്നും കാവ്യ പറയുന്നു. ശ്രമിച്ചിട്ടും പരാജയപ്പെട്ടുവെന്നും കാവ്യ പറയുന്നു. അതേസമയം, ചില സമയങ്ങളില്‍ ഫോണില്‍ എന്തെങ്കിലും നോക്കുന്ന സമയത്ത് ഇതിന്റെ എന്തെങ്കിലും ഒക്കെ കയറി വരുമെന്നും അതോടെ സങ്കടം തോന്നുമെന്നും കാവ്യ തുറന്നു പറയുന്നുണ്ട്.

അങ്ങനെ വരുമ്പോഴൊക്കെ താന്‍ സ്വയം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുമെന്നാണ് കാവ്യ പറയുന്നത്. എത്രയോ ആളുകളുടെ ഒപ്പം അഭിനയിക്കുന്നു. എത്രയോ ആളുകളുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നു അതുപോലെയാണ് ഇതെന്നുമാണ് മനസിനോട് പറയുകയെന്നാണ് കാവ്യ പറയുന്നത്. അതല്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്നും താരം പറയുന്നു. തന്നെപോലൊരു പെണ്‍കുട്ടി ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങള്‍ ആണ് സംഭവിച്ചതെന്നാണ് ജീവിതത്തെക്കുറിച്ച് കാവ്യ പറഞ്ഞത്.

താന്‍ ഒരിക്കലും ആഗ്രഹിക്കാത്ത, ചിന്തയില്‍ പോലും ഇല്ലാതിരുന്നു ഒരു വിഷയമാണ് നടന്നത്. എന്റെ ജാതകത്തില്‍ അതിന്റെ ഒരു യോഗം ഉണ്ടായിരുന്നു. അത് നമ്മള്‍ ഉള്‍ക്കൊണ്ടേ മതിയാകൂ. ഉള്‍ക്കൊണ്ടില്ല എങ്കില്‍ ചിലപ്പോള്‍ ഭ്രാന്തായി പോകും എന്നും കാവ്യ പറയുന്നു. ്അതേസമയം താന്‍ മെന്റലി ഇത്രയും സ്ട്രോങ് ആണെന്ന് തിരിച്ചറിയുന്നത് ഈ സമയത്താണെന്നും കാവ്യ പറയുന്നുണ്ട്. അതില്‍ നിന്നും തനിക്ക് തിരികെ വരാന്‍ സാധിച്ചത് ആളുകളുടെ പിന്തുണ കൊണ്ടാണെന്നും കാവ്യ പറയുന്നുണ്ട്.

കുറ്റം പറയുന്നവര്‍ ഉണ്ടാകും, പക്ഷെ തന്നെ കാണുക പോലും ചെയ്യാത്തവര്‍ വരെ തന്നെ സ്നേഹിക്കുന്നുണ്ടെന്ന വസ്തുതയിലാണ് കാവ്യ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നത്. അതേസമയം കൂടെ നില്‍ക്കും എന്ന് കരുതിയ ചിലര്‍ തന്റെ മോശം സമയത്ത് കൂടെ നിന്നില്ലെന്നും കാവ്യ പറയുന്നു. എന്നാല്‍ താന്‍ അവരോട് വൈരാഗ്യം കാണിച്ചിട്ടില്ലെന്നും കാവ്യ പറയുന്നു.

തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെയും കാവ്യ രംഗത്തെത്തിയിരുന്നു. കാവ്യ മാധവന്‍ നഗ്ന പൂജ ചെയ്തു, ക്യാമറാമാനോപ്പം വിവാഹം എന്നൊക്കെ ഗോസിപ്പുകള്‍ വന്നു കാണാറുണ്ട്. പക്ഷേ അതൊക്കെ എത്ര ഗോസിപ്പുകള്‍ വരുന്നു, ബഹുജനം പലവിധം എന്ന രീതിയില്‍ കാണുകയാണ് കാവ്യ ചെയ്യുന്നത്. എല്ലാവരും എന്നെ സ്നേഹിക്കണം എന്ന് എനിക്ക് വാശി പിടിക്കാന്‍ ആകില്ലെന്നും താരം പറയുന്നുണ്ട്.

അതേസമയം, വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ. കാവ്യയ്ക്കും ദിലീപിനും ഒരു മകളാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ കാവ്യയുടേയും മകളുടേയും ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. ഇടക്കാലത്ത്, കാവ്യ നടത്തിയ മേക്കോവറും ചര്‍ച്ചയായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: