Month: September 2024
-
Kerala
ഗുരുവായൂര്‍ നടപ്പന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി; പരാമര്‍ശം ജസ്‌ന സലിമിനെതിരായ ഹര്‍ജിയില്‍, വീഡിയോയ്ക്കും നിയന്ത്രണം
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേരള ഹൈക്കോടതി. മതപരമായ ചടങ്ങുകള്‍ക്കും വിവാഹങ്ങള്‍ക്കും അല്ലാതെ നടപ്പന്തലില്‍ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളോടൊപ്പം എത്തുന്ന വ്‌ലോഗര്‍മാക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്ര നടപ്പന്തല്‍ പിറന്നാള്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശ്രീകൃഷ്ണ ഭക്തയായ ചിത്രകാരി ജസ്‌ന സലിം ക്ഷേത്രപരിസരത്ത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ ഈ നിര്‍ണായക ഉത്തരവ്. കൃഷ്ണ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധനേടിയ വ്യക്തിയാണ് ജസ്‌ന സലിം. ഈയിടെ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കണ്ണന്റെ ചിത്രം സമ്മാനിച്ചു. അതോടെ ഏറെ പ്രശസ്തയായി. അക്രിലിക് ഷീറ്റില്‍ ഫാബ്രിക് പെയിന്റ് കൊണ്ടാണ് ജസ്ന ഗുരുവായൂരപ്പന്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. കഴിഞ്ഞവര്‍ഷം വിവിധ വലിപ്പത്തിലുള്ള കണ്ണന്റെ 101 ചിത്രങ്ങള്‍ ഒരുമിച്ച് ഗുരുവായൂരില്‍ സമര്‍പ്പിച്ചിരുന്നു. കുടുംബത്തിന് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ആരോപിച്ച് ജസ്ന സലിം നേരത്തേ രംഗത്തെത്തിയിരുന്നു. ബിജെപി നേതാവ്…
Read More » -
Movie
പ്രണയാര്‍ദ്രരായി ബിജു മേനോനും മേതില്‍ ദേവികയും, ‘കഥ ഇന്നുവരെ’ ട്രെയിലര്‍ പുറത്ത്
മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ‘കഥ ഇന്നുവരെ’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നേരത്തെ പുറത്തിറങ്ങിയ ടീസര്‍ പോലെതന്നെ ഒട്ടേറെ പ്രണയ നിമിഷങ്ങളുള്ള ഹൃദയസ്പര്‍ശിയായ ഒരു ചിത്രമായിരിക്കും കഥ ഇന്നുവരെ എന്ന സൂചനയാണ് ട്രെയിലറും നല്‍കുന്നത്. പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത്. തലവനു ശേഷം പുറത്തിറങ്ങുന്ന ബിജു മേനോന്‍ ചിത്രം എന്ന നിലയിലും മേതില്‍ ദേവികയുടെ അരങ്ങേറ്റ ചിത്രം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് ചിത്രത്തിന്മേലുള്ള പ്രതീക്ഷ വലുതാണ്. കേരളത്തില്‍ ഐക്കണ്‍ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗള്‍ഫില്‍ വിതരണം ചെയ്യുന്നത് ഫാര്‍സ് ഫിലിംസ് ആണ്. മറ്റു രാജ്യങ്ങളില്‍ ആര്‍ എഫ് ടി ആണ് ചിത്രം വിതരണം ചെയ്യുന്നത്. സെപ്റ്റംബര്‍ 20 നാണ് ചിത്രം തീയേറ്ററുകളിലെത്തുക. നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു…
Read More » -
Crime
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിക്ക് നേരെ ആസിഡ് ആക്രമണം, പ്രതി പിടിയില്‍
കൊച്ചി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. കടവൂര്‍ ചാത്തമറ്റം പാറേപ്പടി റെജി (47)യെ പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ ഒമ്പതിന് രാത്രി 11 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടവൂരില്‍ യുവതി താമസിക്കുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. ഹാളിലിരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസില്‍ കൊണ്ടുവന്ന ആസിഡ് ജനല്‍ വഴി ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ മുഖത്ത് അടക്കം പൊള്ളലേറ്റിരുന്നു. സെപ്റ്റംബര്‍ 15ാം തിയതി റെജി വീണ്ടും യുവതിയുടെ വീട്ടിലെത്തുകയും യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Read More » -
Crime
കേരളത്തില്‍ ശിക്ഷ കുറവെന്ന് പ്രതി; മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ മധുര സ്വദേശി അറസ്റ്റില്‍
തിരുവനന്തപുരം: മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. മധുര രാമനാഥപുരം പരമകോടി സ്വദേശി നന്ദശീലന്‍ ആണ് അറസ്റ്റിലായത്. കൊല്ലങ്കാവ് സ്വദേശിനിയുടെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച പ്രതി, ശ്രമം പരാജയപ്പെട്ടപ്പോള്‍ യുവതിയെ ചിവിട്ടിയിട്ട് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിന്‍തുടര്‍ന്ന ബൈക്ക് യാത്രികന് നേരെ മുളക് പൊടി വിതറുകയും പ്രെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. അന്വേഷണത്തിനൊടുവില്‍ നെടുമങ്ങാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ബാധ്യത കാരണമാണ് മാല പൊട്ടിക്കാന്‍ ശ്രമിച്ചതെന്നാണ് പ്രതി പറയുന്നത്. തമിഴ്‌നാട്ടില്‍ ശിക്ഷ കൂടുതലാണെന്നും കേരളത്തില്‍ ശിക്ഷ കുറവെന്നും പ്രതി പോലീസിനോട് പറഞ്ഞു. സംഭവദിവസം തിരുനെല്‍വേലിയില്‍നിന്ന് തെങ്കാശി വഴി ബൈക്കില്‍ പാലോടെത്തിയ പ്രതി എ.ടി.എമ്മില്‍ കയറി പണം എടുത്ത ശേഷം നെടുമങ്ങാട് ഭാഗത്തേക്ക് പോയി. പിന്നാലെ പുത്തന്‍ പാലത്തിന് സമീപത്ത് വച്ച് സ്‌കൂട്ടറില്‍ മകനുമായി വീട്ടിലേക്ക് പോയ കൊല്ലങ്കാവ് സ്വദേശിനി സുനിതയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശ്രമം പരാജയപ്പെട്ടപ്പോള്‍ സുനിതയെ ചവിട്ടി തള്ളിയിട്ട് രക്ഷപ്പെട്ടു. ഇത്…
Read More » -
Kerala
ഓണാവധി കഴിഞ്ഞുള്ള തിരക്ക്; ട്രെയിനുകളില്‍ ദുരിതയാത്ര
പാലക്കാട്: ഓണാവധി കഴിഞ്ഞ് ഇതര സംസ്ഥാനങ്ങളിലേക്കു മടങ്ങിപ്പോകുന്നവര്‍ക്കു ദുരിത യാത്ര. കേരളത്തില്‍ നിന്നു ചെന്നൈ, ബെംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കു പോകുന്ന ട്രെയിനുകളില്‍ വന്‍ തിരക്ക്. ഇന്നലെ പല ട്രെയിനുകളിലും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വാതില്‍പ്പടിയില്‍ നിന്നാണു യാത്ര ചെയ്തത്. സ്‌പെഷല്‍ ട്രെയിനുകളുടെ കുറവ് യാത്രാ ദുരിതം ഇരട്ടിയാക്കി. എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് പിന്‍വലിച്ചതും തിരിച്ചടിയായി. ഓണത്തിനു ശേഷം സ്‌പെഷല്‍ ട്രെയിനുണ്ടായിരുന്നതു ബെംഗളൂരുവിലേക്കു മാത്രം. അതും ഒരു സര്‍വീസ് സ്ഥിരം ട്രെയിനുകളില്‍ സ്ലീപ്പര്‍ ഉള്‍പ്പെടെ ടിക്കറ്റുകള്‍ മാസങ്ങള്‍ക്കു മുന്‍പേ കഴിഞ്ഞു. ഓണത്തിനു നാട്ടിലെത്താന്‍ തിരുവോണ തലേന്നു മാത്രമാണു റെയില്‍വേ ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കു സ്‌പെഷല്‍ സര്‍വീസ് അനുവദിച്ചത്. കെഎസ്ആര്‍ടിസി ബസുകളിലും തിരക്കുണ്ട്. ചെന്നൈ, ബെംഗളൂരു ഭാഗത്തേക്കു ഇതുവരെ അധിക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടില്ല. ഇതോടെ കോയമ്പത്തൂരിലെത്തിയാണു പലരും ചെന്നൈയിലേക്കു പോകുന്നത്. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കു സ്വകാര്യ ബസുകളെ ആശ്രയിക്കണം. അവസരം മുതലെടുത്തു സ്വകാര്യ ബസുകള്‍ വന്‍ തുക ടിക്കറ്റ് നിരക്കായി ഈടാക്കുന്നുവെന്നു പരാതിയുണ്ട്.…
Read More » -
Crime
പെണ്ണുങ്ങളെ വലയിലാക്കുന്നത് ഹോബി; സിനിമാ മോഹവുമായി അജ്മല്‍ എറണാകുളത്ത് ചുറ്റിനടന്നു
കൊല്ലം: സ്ത്രീകളെയും പെണ്‍കുട്ടികളെയും വലയിലാക്കുന്നത് മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് അജ്മലിന്റെ പ്രധാന ഹോബിയാണെന്ന് പ്രദേശവാസികള്‍. കായംകുളം എം.എസ്.എം കോളേജിലെ ബിരുദ പഠനം പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു. ഇടക്കാലത്ത് സിനിമാ മോഹവുമായി എറണാകുളത്തേക്ക് പോയി. മാസങ്ങളോളം അവിടെ ചുറ്റിയടിച്ചശേഷം വാടകയ്‌ക്കെടുത്ത കാറുമായി മുങ്ങി. ചന്ദനമരം മോഷ്ടിച്ച കേസിലും പ്രതിയാണ് അജ്മല്‍. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയപ്പോഴാണ് കാഷ്വാലിറ്റിയില്‍ നൈറ്റ് ഡ്യൂട്ടി നോക്കിയിരുന്ന ഡോ. ശ്രീക്കുട്ടിയെ പരിചയപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്റെ മകനെന്നാണ് പരിചയപ്പെടുത്തിയത്. തന്റെ പക്കല്‍നിന്ന് സ്വര്‍ണത്തിന് പുറമേ എട്ട് ലക്ഷം രൂപ അജ്മല്‍ കൈയ്ക്കലാക്കിയതായി ഡോ. ശ്രീക്കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അടുത്തിടെ വിദേശത്ത് നിന്ന് എത്തിയ ഇടക്കുളങ്ങരയിലെ സുഹൃത്തായ ശംഭുവിന്റെ വീട്ടിലെത്തി സംഭവദിവസം ഇരുവരും ഭക്ഷണം കഴിച്ചു. ശംഭുവിന്റെ കാറില്‍ കരുനാഗപ്പള്ളിയിലേക്ക് പോകുംവഴിയാണ് തിരുവോണ ദിവസം വൈകിട്ട് 5.47ന് മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ വച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ കുഞ്ഞുമോളെയും ഫാത്തിമയെയും ഇടിച്ചിട്ടത്. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍…
Read More » -
NEWS
ലബനാനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുല്ല
ബെയ്‌റൂത്ത്: ലബനാനില്‍ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 200 പേരുടെ നില ഗുരുതരമായി തുടരുന്നു. പിന്നില്‍ ഇസ്രായേലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു. അതേസമയം ലബനാനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്തതെന്ന് കണ്ടെത്തി. ‘ഗോള്‍ഡ് അപ്പോളോ’ എന്ന കമ്പനിയുടെ പേജറുകളാണ് പൊട്ടിത്തെറിച്ചത്. പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നെന്നും ലബനാനില്‍ എത്തുന്നതിന് മുമ്പ് കൃത്രിമം നടന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദി ഇസ്രായേലാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. അവര്‍ക്ക് തക്കശിക്ഷ തന്നെ നല്‍കുമെന്നും ഹിസ്ബുല്ല വ്യക്തമാക്കുന്നു. ഇത്രയും വിപുലമായ രീതിയില്‍ ഒരേസമയം ആക്രമണം നടത്തണമെങ്കില്‍ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്രായേലിന് കിട്ടിയിരിക്കണമെന്നാണ് സൈനിക വിദഗ്ധരുടെ ഹഭിപ്രായം. ആക്രമണം നടത്തിയത് ഇസ്രായേലാണെങ്കില്‍ അതിനായി അവരുടെ ചാരസംഘടനയായ മൊസാദ്, പേജറുകളുടെ ഉത്പാദന-വിതരണ സമയം മുതലുള്ള ഘട്ടങ്ങളില്‍ തന്നെ ഇടപെട്ടിട്ടുണ്ടാകാമെന്നാണ് പറയപ്പെടുന്നത്. അതേസമയം, പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവം വലിയ സുരക്ഷാ വീഴ്ചയായാണ് ഹിസ്ബുല്ല കാണുന്നത്. സ്ഫോടനത്തിന്റെ…
Read More » -
Crime
പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് 3 പെണ്‍കുട്ടികളെ കാണാതായി
പാലക്കാട്: സര്‍ക്കാരിനു കീഴില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍ നിന്നു മൂന്ന് പെണ്‍കുട്ടികളെ കാണാതായി. 17 വയസുള്ള രണ്ട് പേരേയും 14കാരിയേയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് ഇവര്‍ പുറത്തു ചാടുകയായിരുന്നു. പോക്‌സോ കേസ് അതിജീവിതയും കണാതായവരിലുണ്ട്. കുട്ടികളെ കാണാതായ വിവരം അറിഞ്ഞ നിര്‍ഭയ കേന്ദ്രം അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം.
Read More » -
Crime
മാങ്കുളത്ത് വിവാഹ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വധുവിന്റെ ബന്ധുക്കളുടെ ക്രൂരമര്‍ദനം
ഇടുക്കി: മാങ്കുളത്ത് വിവാഹ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ക്രൂരമര്‍ദനം. വധുവിന്റെ ബന്ധുക്കളാണ് മര്‍ദിച്ചത്. താമസസൗകര്യത്തില്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് മര്‍ദനമെന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്. മൂവാറ്റുപുഴ സ്വദേശി ജെറിന്‍, വഴിത്തല സ്വദേശി നിതിന്‍ എന്നിവര്‍ക്കാണ് മര്‍ദമനമേറ്റത്. പരാതിയില്‍ വധുവിന്റെ ബന്ധുവായ യദുവിനെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും മൂന്നാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വിവാഹത്തോടനുബന്ധിച്ച് വധുവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനായാണ് ഫോട്ടോഗ്രാഫര്‍മാര്‍ എത്തിയത്. മാങ്കുളത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് ഇവരെത്തിയത്. എന്നാല്‍ ഇവര്‍ക്ക് താമസമൊരുക്കിയ മുറിയില്‍ വധുവിന്റെ ബന്ധുക്കള്‍ ഇരുന്ന് മദ്യപിച്ചിരുന്നു. മുറി അലങ്കോലമായി കിടന്നതിനാല്‍ ഫോട്ടോഗ്രാഫര്‍മാര്‍ അസൗകര്യം അറിയിച്ചു. പിന്നാലെ ചടങ്ങുകള്‍ പകര്‍ത്തിയതിന് ശേഷം ഇക്കാര്യം വധുവിനെ അറിയിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നു. തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍മാര്‍ ജോലി കഴിഞ്ഞ് മടങ്ങവേ കാര്‍ തടഞ്ഞ് രണ്ടിടത്തുവെച്ച് അസഭ്യം പറയുകയും മര്‍ദിക്കുകയായിരുന്നു. നിതിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വധുവിന്റെ ബന്ധുവായ യദുവിനെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും മൂന്നാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍മാര്‍ വധുവിനോട് മോശമായി പെരുമാറിയെന്നാണ് മര്‍ദിച്ചവര്‍ പറയുന്നത്. ഇതുമായി…
Read More » -
Local
കൊടൈക്കനാലില്‍ നഷ്ടപ്പെട്ട ഫോണ്‍ ചങ്ങനാശേരിയില്‍ കണ്ടെത്തി
പത്തനംതിട്ട: കൊടൈക്കനാലില്‍ വിനോദയാത്ര പോയ തിരുവനന്തപുരം സ്വദേശി വിമലിന്റെ മോഷണം പോയ മൊബൈല്‍ ഫോണ്‍ അരമണിക്കൂറിനുള്ളില്‍ കണ്ടെത്തി തിരുവല്ല പൊലീസ്. ‘ഫൈന്‍ഡ് മൈ ഡിവൈസ്’ സംവിധാനമുപയോഗിച്ച് പരിശോധിച്ചപ്പോള്‍ ഫോണ്‍ തിരുവല്ലയ്ക്കു സമീപമുണ്ടെന്നു മനസ്സിലായി. ഇന്നലെ രാവിലെ 7ന് യുവാവ് തിരുവല്ല പൊലീസില്‍ വിവരമറിയിച്ചു. ലൊക്കേഷനുമായി എഎസ്‌ഐ എസ്.എല്‍.ബിനുകുമാര്‍, സിപിഒ സി.ജിജോ എന്നിവരാണു ഫോണ്‍ കണ്ടെത്താനിറങ്ങിയത്. ചങ്ങനാശേരി പെരുന്നയിലെ ഒരു ലോഡ്ജാണു ലൊക്കേഷന്‍ കാണിച്ചിരുന്നത്. ലോഡ്ജിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ 2 പേര്‍ കൊടൈക്കനാലില്‍ പോയിരുന്നു എന്നറിഞ്ഞു. മുറി പരിശോധിച്ചപ്പോള്‍ ഒരു ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. എന്നാല്‍ ബാഗിന്റെ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളെ ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞില്ല. കൊടൈക്കനാലില്‍ ഇയാള്‍ക്കൊപ്പം പോയ വ്യക്തിക്കും ഫോണിന്റെ കാര്യം അറിയില്ലായിരുന്നു.
Read More »