CrimeNEWS

ബാങ്ക് അക്കൗണ്ടിലൂടെ പണമിടപാട് നടത്തി തട്ടിപ്പ്; നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലൂടെ പണമിടപാടുകള്‍ നടത്തി തട്ടിപ്പ്. കമ്മീഷന്‍ വാഗ്ദാനം ചെയ്താണ് വിദ്യാര്‍ഥികളുടെ പേരില്‍ അക്കൗണ്ട് എടുക്കുന്നത്. ഇങ്ങനെ അക്കൗണ്ട് തുടങ്ങിയ 19 വയസ്സുള്ള നാല് വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഭോപ്പാല്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു.

കോളജുകളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ഥികളുടെ പേരില്‍ അവരുടെ സമ്മതത്തോടെ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നു. ഈ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന പണത്തിന് കമ്മീഷന്‍ നല്‍കാമെന്ന് പറഞ്ഞാണ് വിദ്യാര്‍ഥികളെ സമീപിക്കുന്നത്. അക്കൗണ്ട് തുടങ്ങിയാല്‍ എടിഎമ്മും പാസ്സ്ബുക്കുമുള്‍പ്പെടെ ഇവരെ സമീപിച്ചവര്‍ കൈവശം വെയ്ക്കും.

Signature-ad

ഓണത്തിന് തലേ ദിവസമാണ് ഭോപ്പാലില്‍ നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘം വടകര ആയഞ്ചേരി, വേളം, തീക്കുനി, കടമേരി എന്നിവിടങ്ങളില്‍ നിന്നുള്ള നാല് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനാണെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന ഭോപ്പാല്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

ഇതോടെയാണ് വിദ്യാര്‍ഥികളുടെ പേരില്‍ ഇങ്ങനെയൊരു അക്കൗണ്ടുള്ളതായി വീട്ടുകാരും തട്ടിപ്പിനിരയായെന്ന് വിദ്യാര്‍ഥികളും മനസ്സിലാക്കുന്നത്. ഭോപ്പാല്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പില്‍ ഇടനിലക്കാരായിനിന്ന് വിദ്യാര്‍ഥികളെ സമീപിച്ചത് മലയാളികളാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: