Month: September 2024
-
Kerala
യുഎസ് പൗരത്വമുള്ള പുന്നത്തുറക്കാരന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. യുഎസ് പൗരത്വമുള്ള കോട്ടയം പുന്നത്തുറ സ്വദേശി ജിമ്മി സൈമണ്‍ വെട്ടുകാട്ടില്‍(63) ആണ് മരിച്ചത്. പുലര്‍ച്ചെ എമിറേറ്റ്‌സ് വിമാനത്തില്‍ വന്നിറങ്ങിയ ജിമ്മി സാധനങ്ങള്‍ വാങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടന്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 36 വര്‍ഷമായി ഷിക്കാഗോയില്‍ താമസിക്കുന്ന ജിമ്മി നാട്ടിലുള്ള അമ്മയെ സന്ദര്‍ശിക്കാനാണ് എത്തിയത്. വെട്ടുകാട്ടില്‍ പരേതനായ സൈമണും തങ്കമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ: റാണി കടവില്‍ (കടുത്തുരുത്തി). മക്കള്‍: നിമ്മി, നീതു, ടോണി. മരുമകന്‍: ഉണ്ണി. വര്‍ഷങ്ങളായി ഷിക്കാഗോ നോര്‍ത്ത് ലേക്കിലുള്ള കിന്‍ഡ്രഡ് ആശുപത്രിയില്‍ റെസ്പിറേറ്ററി തെറപ്പി സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയായിരുന്നു ജിമ്മി. സംസ്‌കാര ചടങ്ങുകള്‍ പിന്നീട്.
Read More » -
Kerala
മലപ്പുറത്ത് കര്‍ശന നിയന്ത്രണം; എംപോക്‌സ് വൈറസിന്റെ വകഭേദം ഇന്നറിയാം
മലപ്പുറം: എം പോക്‌സും നിപയും സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്ത് കര്‍ശന നിയന്ത്രണം തുടരുന്നു. രോഗവ്യാപനം തടയാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. പരിശോധനയ്ക്കയച്ച സാമ്പിളുകള്‍ നെഗറ്റീവ് ആകുന്നത് ആശ്വാസകരമാണ്. അതേസമയം, ദുബായില്‍ നിന്നെത്തിയ എടവണ്ണ ചാത്തല്ലൂര്‍ സ്വദേശിയായ 38കാരന് ബാധിച്ച എംപോക്‌സ് വൈറസിന്റെ വകഭേദം തിരിച്ചറിയുന്ന പരിശോധനാ ഫലം ഇന്ന് വരും. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലാണ് ഇതിനുള്ള ജീനോമിക് സ്വീക്വന്‍സിംഗ് പരിശോധന നടക്കുന്നത്. എംപോക്‌സ് വൈറസിന്റെ 2 ബി വകഭേദത്തിന് വ്യാപനശേഷി കുറവാണ്. എന്നാല്‍ ആഫ്രിക്കയില്‍ കണ്ടെത്തിയ 1 ബി വൈറസ് വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. വൈറസിന്റെ വകഭേദം കണ്ടെത്തിയാല്‍ വ്യാപനശേഷി മനസിലാക്കി ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. എംപോക്‌സ് ബാധിതന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 23 പേരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ദുബായില്‍ യുവാവിന്റെ സഹതാമസക്കാരായ ആറ് മലയാളികളില്‍ ഒരാള്‍ക്ക് പനിയും എംപോക്‌സ് ലക്ഷണങ്ങളും ഉണ്ടായിരുന്നെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ട്. ഇതുവഴിയാകാം യുവാവിന് രോഗം ബാധിച്ചതെന്നാണ്…
Read More » -
Kerala
ശശീന്ദ്രന്‍ മാറി തോമസ് വരുമോ? എന്‍സിപിയിലെ മന്ത്രിസ്ഥാനത്തില്‍ ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇന്നറിയാം
തിരുവനന്തപുരം: എന്‍സിപിയിലെ മന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇന്ന് ഉണ്ടായേക്കും. മന്ത്രി എ. കെ. ശശീന്ദ്രന്‍, കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്നിവര്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി ഇന്ന് മുംബൈയില്‍ കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം വിഷയത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രന്‍ അംഗീകരിച്ചില്ല എന്നതാണ് തോമസ് കെ. തോമസിന്റെ പരാതി. എന്നാല്‍ അങ്ങനെയൊരു ധാരണ പാര്‍ട്ടിയില്‍ ഇല്ലെന്നാണ് എ. കെ ശശീന്ദ്രന്റെ വാദം. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാല്‍ എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രന്റെ നേരത്തേയുള്ള നിലപാട്. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം രാജിവെക്കാമെന്നും പകരം പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം നല്‍കണമെന്നുമുള്ള ആവശ്യം എ. കെ ശശീന്ദ്രന്‍ ഇന്ന് ശരത് പവാറിനു മുന്നില്‍ വെച്ചേക്കും. ഇതും കൂടി പരിഗണിച്ച ശേഷമായിരിക്കും ശരത് പവാര്‍ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.
Read More » -
Kerala
അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം; ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം
ആലപ്പുഴ: അരൂര്‍-തുറവൂര്‍ ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം. ദേശീയപാത 66 അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എത്ര ദിവസത്തേക്കാണ് നിയന്ത്രണമെന്നതില്‍ ഇതുവരെ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. അരൂര്‍ അമ്പലത്തിന് വടക്കോട്ട് അരൂര്‍ പള്ളി വരെയുള്ള റോഡില്‍ കൊരുപ്പു കട്ട പാകുന്നതിനാലാണ് നിയന്ത്രണം. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഭാരവാഹനങ്ങള്‍ എറണാകുളം ഭാ?ഗത്ത് നിന്നോ ആലപ്പുഴ ഭാഗത്ത് നിന്നോ അരൂരിലേക്ക് കടത്തിവിടില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അരൂര്‍ ഭാഗത്തേക്ക് വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എറണാകുളത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവര്‍ കുണ്ടന്നൂര്‍ ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തൃപ്പൂണിത്തുറ, പുതിയകാവ്, ഉദയംപേരൂര്‍, വൈക്കം, തണ്ണീര്‍മുക്കം വഴി പോകണമെന്ന് അറിയിച്ചുണ്ട്. അല്ലെങ്കില്‍ വലത്തേക്ക് തിരിഞ്ഞ് തേവരപ്പാലം കടന്ന് ബീച്ച് റോഡ്-പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡിലൂടെ പോകണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുന്നവര്‍ എംസി റോഡിലൂടെയോ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെയോ പോകണം. അരൂക്കുറ്റി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക്…
Read More » -
Kerala
കവിയൂര്‍ പൊന്നമ്മ ആശുപത്രിയില്‍; അതീവ ഗുരുതരാവസ്ഥയില്‍
കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കവിയൂര്‍ പൊന്നമ്മയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യം വഷളാവുകയായിരുന്നു. കുറച്ച് കാലമായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു.
Read More » -
Crime
ഒപ്പം താമസിച്ച യുവാവിനെ വെട്ടി യുവതിയെ തട്ടിക്കൊണ്ടുപോയയാള്‍ പിടിയില്‍; ആക്രമം ഭര്‍ത്താവെന്ന് അവകാശപ്പെട്ട്
ആലപ്പുഴ: ഭര്‍ത്താവെന്ന് അവകാശപ്പെട്ട് യുവാവിനെ വീട്ടില്‍ക്കയറി വെട്ടിയശേഷം യുവതിയെ തട്ടിക്കൊണ്ടുപോയയാള്‍ പിടിയില്‍. ആലപ്പുഴ ആര്യാട് നോര്‍ത്ത് കോളനിയില്‍ സുബിന്‍ (കുക്കു-31) ആണ് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍നിന്ന് രാമങ്കരി പോലീസിന്റെ പിടിയിലായത്. തട്ടിക്കൊണ്ടുപോയ യുവതിയെയും കണ്ടെത്തി. സുബിന്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നും മര്‍ദിച്ചുവെന്നും ഇവര്‍ പോലീസിനു മൊഴി നല്‍കി. ക്രിമിനല്‍ പശ്ചാത്തലമുള്ള സുബിന്‍, കുറ്റം ചെയ്തശേഷം തമിഴ്‌നാട്ടിലേക്കു മുങ്ങുക പതിവാണ്. ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ചോദ്യംചെയ്തതിലൂടെ ഒളിസങ്കേതം കണ്ടെത്തിയ പോലീസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മുന്‍പ് സുബിനൊപ്പമാണ് യുവതി കഴിഞ്ഞത്. ഇയാള്‍ മര്‍ദിച്ചെന്നുകാട്ടി നെടുമുടി സ്റ്റേഷനില്‍ യുവതിനല്‍കിയ പരാതിയുണ്ട്. മര്‍ദനം സഹിക്കാതെ നെടുമുടിയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. പിന്നീട്, രാമങ്കരി വേഴപ്രയിലെ വീട്ടിലേക്കും മാറി.അവിടെയടുത്തുള്ള ബൈജുവുമായി അടുപ്പത്തിലായ യുവതി, കുറച്ചു ദിവസമായി അയാള്‍ക്കൊപ്പമായിരുന്നു. ഇതറിഞ്ഞ സുബിന്‍ ചൊവ്വാഴ്ച രാത്രി ബൈജുവിന്റെ വീട്ടിലെത്തി ആക്രമണം നടത്തി യുവതിയെയുംകൊണ്ട് പോകുകയായിരുന്നു. രാമങ്കരി സ്റ്റേഷനില്‍നിന്നുള്ള സംഘമാണ് സുബിനെയും യുവതിയെയും കണ്ടെത്തിയത്.…
Read More » -
Kerala
ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസ് മറിഞ്ഞു
ബംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. കര്‍ണാടകയിലെ ഹൊസൂരിലായിരുന്നു അപകടം. ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കു വന്ന എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 12 മണിയോടെ ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു.
Read More » -
Kerala
മാരക മയക്കുമരുന്ന്: യുവതിയും 5 കൂട്ടുകാരും കുമളിയിൽ അറസ്റ്റിൽ
കുമിളി: നിരോധിത മയക്കുമരുന്നുകളുമായി കാറിൽ സഞ്ചരിച്ച യുവതിയടക്കമുള്ള 5 അംഗ സംഘത്തെ കുമളിയിൽ എക്സൈസ് സംഘം പിടികൂടി. പ്രതികളുടെ കാറടക്കം പിടിച്ചെടുത്തു. കാക്കനാട് സ്വദേശി ആരോമൽ (24), വൈക്കം കാപ്പന്തലസ്വദേശി എഡ്വിൻ ഡേയ്സ് (24), കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ജസ്റ്റിൻ ജോസഫ് (26), വൈക്കം ബ്രഹ്‌മമംഗലം സ്വദേശി വൈഹരി (24), തൊടുപുഴ മുട്ടം സ്വദേശിനി ജെറിൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും എം.ഡി.എം.എ, ബ്രൗൺഷുഗർ, ബ്രൗൺഷുഗർ ചൂടാക്കി ഉപയോഗിക്കുവാനുള്ള അലുമിനിയം ഫോയിൽ പേപ്പർ എന്നിവ കണ്ടെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ എക്സൈസ് സംഘം ജാമ്യത്തിൽ വിട്ടയച്ചു വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്റ്റർ കെ.വി. ബിജു, കുമളി എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്.
Read More » -
LIFE
ആരെയും വിശ്വാസമില്ലാതെയായി! സൂപ്പര്‍ നായികയായിട്ടും കനക വീട്ടില്‍നിന്നു പുറത്തിറങ്ങാതെ ജീവിക്കുന്നതിന് കാരണം
സൂപ്പര്‍ നായികയായി തിളങ്ങി നിന്നിട്ടും നടി കനകയുടെ ജീവിതം ദുരിതത്തിലായ കഥ മുന്‍പ് പലപ്പോഴായി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി തുടങ്ങി മലയാളത്തില്‍ ഹിറ്റ് സിനിമകളില്‍ നായികയായിരുന്ന കനക ഇന്ന് ആരോരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുകയാണ്. നടിയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ എഎല്‍എസ് പ്രൊഡക്ഷന്‍സിന്റെ ജയന്തി കണ്ണപ്പന്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ നടി കനകയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സംസാരിച്ചു. അവരുടെ കാര്യത്തില്‍ വളരെ ആശങ്കയുണ്ടെന്നും കനകയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ കാര്യമെന്താണെന്നും ജയന്തി പറഞ്ഞിരിക്കുകയാണ്. ‘എനിക്ക് കനകയെ കുട്ടിക്കാലം മുതല്‍ നന്നായി അറിയാം. കനക ഒരു തകര്‍ന്ന കുടുംബത്തില്‍ നിന്നുമാണ് വളര്‍ന്ന് വന്നത്. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം, ഓര്‍മ വെച്ച നാള്‍ മുതല്‍ അവളുടെ കൂടെ അമ്മയോ അച്ഛനോ ഇല്ലായിരുന്നു എന്നതാണ്. അങ്ങനെ സന്തോഷകരമായ ഒരു കൗമാരം അവള്‍ക്ക് ഒറ്റയ്ക്ക് ചെലവഴിക്കേണ്ടതായി വന്നു. ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നെങ്കില്‍ അവള്‍ തീര്‍ച്ചയായും…
Read More » -
Kerala
‘ഒക്ടോബര്‍ 1 മുതല്‍ സേവന വേതന കരാര്‍ നിര്‍ബന്ധമാക്കണം’; അമ്മയ്ക്കും ഫെഫ്കയ്ക്കും നിര്‍മാതാക്കളുടെ കത്ത്
കൊച്ചി: ഒക്ടോബര്‍ ഒന്നു മുതല്‍ മലയാള സിനിമ മേഖലയില്‍ സേവന വേതന കരാര്‍ നിര്‍ബന്ധമാക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഇതു സംബന്ധിച്ച് താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും നിര്‍മ്മാതാക്കള്‍ കത്തയച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് തിരുത്തല്‍ നടപടി. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം പറ്റുന്നവര്‍ മുദ്രപത്രത്തില്‍ കരാര്‍ നല്‍കണം. കരാറിന് പുറത്ത് പ്രതിഫലം നല്‍കില്ലെന്നും കത്തില്‍ കര്‍ശനമായി പറയുന്നുണ്ട്. ഒരു ലക്ഷം രൂപവരെ പ്രതിഫലം പറ്റുന്നവര്‍ നിര്‍മാണ കമ്പനികളുടെ ലെറ്റര്‍ ഹെഡില്‍ കരാര്‍ ചെയ്യണം. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനും ലൈംഗിക ചൂഷണത്തിനും എതിരായ വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ സേവന വേതന കരാറില്ലാത്ത തൊഴില്‍ തര്‍ക്കത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇടപെടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Read More »