KeralaNEWS

പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ.കെ ശശീന്ദ്രന്‍; സംസ്ഥാന അധ്യക്ഷ പദവി ആവശ്യപ്പെടാന്‍ നീക്കം

കോഴിക്കോട്: എന്‍സിപിയിലെ മന്ത്രിസ്ഥാന തര്‍ക്കത്തില്‍ പുതിയ തന്ത്രവുമായി എ.കെ ശശീന്ദ്രന്‍ വിഭാഗം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ആവശ്യപ്പെട്ടാല്‍ മന്ത്രി സ്ഥാനം ഒഴിയാനും പകരം സംസ്ഥാന പ്രസിഡന്റ് പദവി ആവശ്യപ്പെടാനുമാണ് നീക്കം.

പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രി സ്ഥാനം ഒഴിയുമെന്നാണ് ശശീന്ദ്രന്റെ പ്രതികരണം. എന്നാല്‍ പാര്‍ട്ടിയില്‍ അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും രണ്ട് വര്‍ഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ശരത് പവാര്‍ ക്ഷണിച്ചിട്ടാണ് നാളെ മുംബൈക്ക് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Signature-ad

അതേസമയം, മന്ത്രി സ്ഥാനം വേണമെന്ന് തോമസ് കെ തോമസ് ആവശ്യപ്പെടുമെന്ന് തോന്നുന്നില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ പറഞ്ഞു. മന്ത്രി സ്ഥാനമാറ്റം സംബന്ധിച്ച് പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ചയുണ്ടായിട്ടില്ല. പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും ശരത് പവാറുമായുള്ള കൂടിക്കാഴ്ചയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: