KeralaNEWS

ഇരട്ടയാറില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: ഇരട്ടയാര്‍ ടണല്‍ ഭാഗത്ത് വെള്ളത്തില്‍ കളിക്കുന്നതിനിടെ ഒരു കുട്ടി മുങ്ങിമരിച്ചു. മറ്റൊരു കുട്ടിയെ കാണാതായി. കായംകുളത്ത് താമസിക്കുന്ന പൊന്നപ്പന്റെയും രജിതയുടെ മകന്‍ അമ്പാടി ആണ് മരിച്ചത്. ഉപ്പുതറ യില്‍ താമസിക്കുന്ന രതിഷ്-സൗമ്യ ദമ്പതികളുടെ മകന്‍ അക്കു (13) നായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു.

ഇരട്ടയാര്‍ ഡാമില്‍നിന്ന് ഒഴുകി അഞ്ചുരുളി ടണല്‍മുഖത്തുനിന്നാണ് മരിച്ച കുട്ടിയെ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ കാണാതായ കുട്ടി ടണലിലേയ്ക്ക് ഒഴുകിയെത്തിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. അതിനാല്‍ അഞ്ചുരുളി ടണലില്‍നിന്ന് പുറത്തേക്ക് വെള്ളമൊഴുകുന്ന ഭാഗത്താണ് ഇപ്പോള്‍ കട്ടപ്പനയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന അടക്കമുള്ളവര്‍ കുട്ടിക്കായി തിരച്ചില്‍ നടത്തുന്നത്. ടണല്‍മുഖത്തെ കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

Signature-ad

ഇരട്ടയാര്‍ ചേലക്കല്‍ കവല ഭാഗത്ത് താമസിക്കുന്ന മൈലാടുംപാറ രവിയുടെ കൊച്ചുമക്കളാണ് അപകടത്തില്‍പ്പെട്ടത്. ഓണാവധിക്ക് കുട്ടികള്‍ കായംകുളത്തുനിന്ന് ഉപ്പുതറയില്‍ ഇരട്ടയാറ്റിലുള്ള തറവാട് വീട്ടില്‍ എത്തിയതായിരുന്നു. ഇതിനിടെ കുട്ടികള്‍ ടണല്‍ ഭാഗത്ത് കളിക്കാനെത്തിയതായിരുന്നു. മരിച്ച അമ്പാടിയുടെ മൃതദേഹം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: