Month: September 2024
-
Kerala
ഓണം ബംബര്‍ ലോട്ടറി വില്‍പ്പന റെക്കോര്‍ഡ് വേഗത്തില്‍; ഇതുവരെ വിറ്റത് 37 ലക്ഷം ടിക്കറ്റുകള്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബംബര്‍ ലോട്ടറികള്‍ റെക്കോര്‍ഡ് വേഗത്തിലാണ് വില്‍പ്പന നടക്കുന്നത്. നിലവില്‍ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളില്‍ 36,41,328 ടിക്കറ്റുകള്‍ വിറ്റുപോയി. ടിക്കറ്റ് വില്‍പ്പനയില്‍ പാലക്കാട് ജില്ലയാണ് മുന്നില്‍. സബ് ഓഫീസുകളിലേതുള്‍പ്പെടെ 6,59,240 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റത്. തിരുവനന്തപുരവും തൃശൂരുമാണ് തൊട്ടുപിന്നിലുള്ളത്. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി ബോധവത്കരണ പ്രചാരണം വകുപ്പ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. 25 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലും അഞ്ചും സമ്മാനങ്ങളായി യഥാക്രമം 5 ലക്ഷം, 2 ലക്ഷം, അവസാന സമ്മാനം 500 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. വ്യാജ ലോട്ടറി വില്‍പ്പനക്കെതിരെ പ്രചാരണവും കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാലക്കാട് ജില്ലയില്‍ നിന്ന് ടിക്കറ്റെടുത്ത കോയമ്പത്തൂര്‍ സ്വദേശിക്കാണ് ഒന്നാം സമ്മാനം…
Read More » -
Crime
എയര്‍ ഇന്ത്യ ജീവനക്കാരന്റെ കൊലപാതകം: ‘ലേഡി ഡോണ്‍’ കാജല്‍ കത്രി പിടിയില്‍
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ക്രൂ മെമ്പറായിരുന്ന സൂരജ് മന്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ‘ലേഡി ഡോണ്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സ്ത്രീ പിടിയില്‍. ഗുണ്ടാനേതാവായ കാജല്‍ കത്രിയെ ആണ് ഡല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റുചെയ്തത്. നോയിഡയിലെ ജിമ്മില്‍നിന്ന് പുറത്തിറങ്ങുകയായിരുന്ന സൂരജിനെ ബൈക്കിലെത്തിയ അക്രമി സംഘം ജനുവരി 19-നാണ് വെടിവെച്ചു കൊന്നത്. കൊലപാതകശേഷം ഒളിവില്‍ കഴിയുകയായിരുന്ന കാജലിന്റെ തലയ്ക്ക് പോലീസ് 25000 രൂപ വിലയിട്ടിരുന്നു. ജയില്‍ കഴിയുന്ന ഗുണ്ടാനേതാവ് കപില്‍ മന്നുമായി 2019-ല്‍ തന്റെ വിവാഹം കഴിഞ്ഞതായി കാജല്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. വിവാഹശേഷം കപിലിന്റെ ഗുണ്ടാസംഘത്തിലെ സജീവ അംഗമായി കാജല്‍ മാറുകയായിരുന്നു. ജയിലിലുള്ള തന്റെ സഹോദരനും ഗുണ്ടാ നേതാവുമായ പര്‍വേഷ് മന്നിന് വേണ്ടി സാമ്പത്തിക സഹായം ചെയ്തുകൊടുത്തത് സൂരജായിരുന്നു. കപില്‍ മന്നിന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് പര്‍വേഷ് മന്‍ ജയിലില്‍ കഴിയുന്നത്. സൂരജിന്റെ കൊലപാതകത്തിന് മുന്‍പ് ജയിലുള്ള കപിലിനെ കാജല്‍ സന്ദര്‍ശിച്ചെന്നും ഗൂഡാലോചന ആസൂത്രണം ചെയ്‌തെന്നും പോലീസ് വ്യക്തമാക്കി. ഗുണ്ടാ…
Read More » -
Crime
പതിനാലുകാരിയായ പാമ്പാടി സ്വദേശിനി പൂര്‍ണഗര്‍ഭിണി; പ്രതി പെണ്‍കുട്ടിയുടെ അടുത്ത ബന്ധു
കോട്ടയം: 14 വയസ്സുകാരിയായ പാമ്പാടി സ്വദേശിനി പൂര്‍ണ ഗര്‍ഭിണിയെന്ന വിവരമറിഞ്ഞ് ഞെട്ടി വീട്ടുകാര്‍. കടുത്ത വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. സംശയം തോന്നി സ്‌കാന്‍ ചെയ്തപ്പോഴാണ് ആശുപത്രി അധികൃതര്‍ക്കും കാര്യം മനസ്സിലായത്. കുട്ടിയെ വിദഗ്ദ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയോടെയാണ് കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡോക്ടറും ആശുപത്രി അധികൃതരും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയ ശേഷം ബന്ധുക്കളേയും ഒപ്പമുണ്ടായിരുന്നവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തു. ആശുപത്രി അധികൃതരുടെ സഹായത്തോടെ കുട്ടിയില്‍നിന്നു ചില കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. കുട്ടിയുടേയും ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധു തന്നെയാണ് കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയതെന്നും പൊലീസ് തിരിച്ചറിയുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിനും മറ്റ് നടപടികളിലേക്കും കടക്കുന്നതിന് ഒരുങ്ങുകയാണ് പൊലീസ്. പ്രതിക്കെതിരെ…
Read More » -
Crime
വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി; ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു
ആലപ്പുഴ: തലവടിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. തലവടി സ്വദേശി ശ്രീകണ്ഠന്‍ (75) ആണ് ജീവനൊടുക്കിയത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭാര്യ ഓമന (70)യ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ശ്രീകണ്ഠന്‍ തലേന്ന് വാങ്ങി വെച്ച പെട്രോള്‍ പുലര്‍ച്ചെ വീടിന് ചുറ്റും ഒഴിച്ച് തീ കൊളുത്തിയ ശേഷം മുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഓമന കിടപ്പുരോഗിയാണ്. വീടിന് തീപിടിച്ചത് കണ്ട് മകന്‍ അമ്മയെയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടയിലാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്. ഇവരെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും മാറ്റി. സംഭവത്തില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ശ്രീകണ്ഠന്‍ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
Read More » -
Kerala
ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസ് മറിഞ്ഞ് രാമനാട്ടുകര സ്വദേശി മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
കോഴിക്കോട്: കര്‍ണാടകയിലെ ഹൊസൂരില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് രാമനാട്ടുകര സ്വദേശിയായ യുവാവ് മരിച്ചു. രാമനാട്ടുകര കോളജ് റോഡ് കണ്ടന്‍കുളത്തില്‍ ഫ്രാങ്ക്‌ളിന്റെ മകന്‍ അമല്‍ ഫ്രാങ്ക്‌ളിന്‍ (22) ആണ് മരിച്ചത്. ബംഗളൂരു- മൈസൂരു പാതയില്‍ ഹൊസൂര്‍ ബിലിക്കരെയ്ക്കു സമീപം പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്നും മലപ്പുറത്തേക്ക് വരുകയായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് ബസാണ് അപകടത്തില്‍പ്പെട്ടത്. അമലിന്റെ സഹോദരന്‍ വിനയ് പരുക്കുകളോടെ രക്ഷപ്പെട്ടു. ആറുമാസമായി അമല്‍ ബംഗളൂരുവില്‍ ജോലി ചെയ്യുന്നു. സഹോദരനും ബംഗളൂരുവില്‍ ജോലി ചെയ്യുകയാണ്. അപകടത്തില്‍ നിരവധി മലയാളികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മൈസൂരു കെആര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Read More » -
Crime
വനിതാ ഉദ്യോഗസ്ഥ കിടക്ക പങ്കിട്ടത് 58 കീഴ്ജീവനക്കാര്‍ക്കൊപ്പം; ലൈംഗിക ചൂഷണത്തിന് പുറമേ പണവും തട്ടിയെടുത്തു
ബീജിങ്: തന്റെ കീഴ്ജീവനക്കാരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ വനിതാ ഉദ്യോഗസ്ഥയ്ക്ക് തടവും പിഴയും വിധിച്ച് ചൈനീസ് കോടതി. തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ നടന്ന സംഭവത്തില്‍ 52 കാരിയായ സോങ് യാങിനെയാണ് 13 വര്‍ഷം തടവിനും 40000 ഡോളര്‍ പിഴ ശിക്ഷയും കോടതി വിധിച്ചത്. ജീവനക്കാരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിന് പുറമേ 60 ദശലക്ഷം യുവാന്‍ (8.5 മില്യണ്‍ ഡോളര്‍)? കൈക്കൂലിയായി സ്വീകരിക്കുകയും ചെയ്തതായി ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോങ് യാങ് മുമ്പ് ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനനില്‍ പാര്‍ട്ടിയുടെ ഗവര്‍ണറായും ഡെപ്യൂട്ടി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു. ദരിദ്രകുടുംബത്തില്‍ പിറന്ന സോങ് യാങ് 22-ാമത്തെ വയസിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. പിന്നീട് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ ഡെപ്യൂട്ടി റാങ്കിലേക്കുയര്‍ന്നു. സുന്ദരിയായ ഗവര്‍ണര്‍ എന്നു അവര്‍ അറിയപ്പെട്ടിരുന്നു. നിരവധി കമ്പനികളില്‍ നിന്ന് അവര്‍ കൈക്കൂലി വാങ്ങി എന്ന ആരോപണവും ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് ചില പുരുഷന്‍മാര്‍ അവര്‍ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും മറ്റുള്ളവര്‍ അവരുടെ…
Read More » -
Crime
കൊച്ചിയില്‍ വന്‍സെക്സ് റാക്കറ്റ്! ബംഗ്ലാദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ കാഴ്ചവെച്ചത് 20ലേറെ പേര്‍ക്ക്; രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
കൊച്ചി: നഗരത്തില്‍ വന്‍ സെക്സ് റാക്കറ്റ് പിടിയില്‍. പെണ്‍വാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്ന രണ്ടു വനിതകള്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കരയിലുള്ള സെക്സ് റാക്കറ്റ് ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരി പെണ്‍കുട്ടിയെ ഇരുപതിലേറെ പേര്‍ക്ക് കാഴ്ചവെച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12-ാം വയസ്സിലാണ് ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തുന്നത്. പിന്നീട് പെണ്‍കുട്ടി സെക്സ് റാക്കറ്റിന്റെ പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി. കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെ ബംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തിക്കുന്നത്. സെക്സ് റാക്കറ്റിന്റെ കണ്ണിയായ സെറീന എന്ന സ്ത്രീയാണ് പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം. സെറീന, സഹായി ശ്യാം, സെറീനയ്ക്കൊപ്പം സംഘത്തെ നിയന്ത്രിച്ചിരുന്ന മറ്റൊരു സ്ത്രീ എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ള സെക്സ് റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണത്തിലേക്ക് മാറ്റി.
Read More » -
India
ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ, രാത്രി ഛര്‍ദിച്ച് ബോധരഹിതയായി; അധ്യാപിക മരിച്ചു
ചെന്നൈ: വാനഗരത്തിനടുത്തുള്ള നൂമ്പലിലെ റസ്റ്ററന്റില്‍നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നു ഭക്ഷ്യവിഷബാധയേറ്റ യുവതി മരിച്ചു. തിരുവീഥി അമ്മന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപിക ശ്വേത (22) ആണു മരിച്ചത്. ഒരാഴ്ച മുന്‍പ് സഹോദരനൊപ്പം പുറത്തുപോയപ്പോള്‍ ശ്വേത ഷവര്‍മ കഴിച്ചിരുന്നു. വീട്ടിലെത്തി മീന്‍കറിയും കഴിച്ചു. രാത്രി ഛര്‍ദിക്കുകയും ബോധരഹിതയാവുകയും ചെയ്ത യുവതിയെ ഉടനെ പോരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടര്‍ന്നു ചൊവ്വാഴ്ച സ്റ്റാന്‍ലി ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം. മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. പൊലീസ് കേസെടുത്തു.
Read More » -
Kerala
ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന്റെ എണ്ണം കൂടുന്നു; പ്രതിദിനം 10 പേര്‍ക്ക് കൂടി അവസരം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പരാജയപ്പെട്ട 10 പേരെക്കൂടി പങ്കെടുപ്പിക്കാന്‍ അനുമതിനല്‍കി പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തി. ഒരു ഉദ്യോഗസ്ഥന് ദിവസം 50 ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ പുതിയ നിര്‍ദേശപ്രകാരം കഴിയും. ടെസ്റ്റ് പരിഷ്‌കരണം നടക്കുന്നതിനുമുന്‍പ് 60 പേര്‍ക്കാണ് അനുമതിയുണ്ടായിരുന്നത്. നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ ഭാഗമായി അത് 40 ആയി കുറച്ചെങ്കിലും അപേക്ഷകരുടെ എണ്ണം കൂടുതലായതിനാല്‍ ഇളവുനല്‍കുകയായിരുന്നു. ഡ്രൈവിങ് ടെസ്റ്റില്‍ ഇപ്പോള്‍ 45 ശതമാനം പേരാണ് വിജയിക്കുന്നത്. പരാജയപ്പെടുന്നവരുടെ എണ്ണം കൂടുതലായതിനാലാണ് വീണ്ടും അവസരം നല്‍കാന്‍ പ്രത്യേകസംവിധാനമുണ്ടാക്കിയത്. 30 പുതിയ അപേക്ഷകള്‍, വിദേശയാത്ര ഉള്‍പ്പെടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 10 പേര്‍, തോറ്റ പത്തുപേര്‍ എന്നിങ്ങനെയാകും ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ അനുപാതം. ഗതാഗത വകുപ്പ് മന്ത്രിയായി കെ.ബി. ഗണേഷ് കുമാര്‍ എത്തിയതിന് പിന്നാലെയാണ് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണം നടത്തിയത്. ആദ്യ നിര്‍ദേശം അനുസരിച്ച് ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ചേര്‍ന്ന് ദിവസം 30 പേര്‍ക്കാണ് ടെസ്റ്റ് നടത്തേണ്ടത്.…
Read More »