KeralaNEWS

യുഎസ് പൗരത്വമുള്ള പുന്നത്തുറക്കാരന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. യുഎസ് പൗരത്വമുള്ള കോട്ടയം പുന്നത്തുറ സ്വദേശി ജിമ്മി സൈമണ്‍ വെട്ടുകാട്ടില്‍(63) ആണ് മരിച്ചത്. പുലര്‍ച്ചെ എമിറേറ്റ്‌സ് വിമാനത്തില്‍ വന്നിറങ്ങിയ ജിമ്മി സാധനങ്ങള്‍ വാങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടന്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

36 വര്‍ഷമായി ഷിക്കാഗോയില്‍ താമസിക്കുന്ന ജിമ്മി നാട്ടിലുള്ള അമ്മയെ സന്ദര്‍ശിക്കാനാണ് എത്തിയത്. വെട്ടുകാട്ടില്‍ പരേതനായ സൈമണും തങ്കമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ: റാണി കടവില്‍ (കടുത്തുരുത്തി). മക്കള്‍: നിമ്മി, നീതു, ടോണി. മരുമകന്‍: ഉണ്ണി. വര്‍ഷങ്ങളായി ഷിക്കാഗോ നോര്‍ത്ത് ലേക്കിലുള്ള കിന്‍ഡ്രഡ് ആശുപത്രിയില്‍ റെസ്പിറേറ്ററി തെറപ്പി സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയായിരുന്നു ജിമ്മി. സംസ്‌കാര ചടങ്ങുകള്‍ പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: