സിഡ്‌നി: ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ അംഗമായി മലയാളി. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് പാലാ മൂന്നിലവ് സ്വദേശി ജിന്‍സണ്‍ ചാള്‍സ് ഇടം നേടിയത് കായികം കല സാംസ്‌കാരികം യുവജനക്ഷേമം എന്നീവകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ് ലഭിച്ചത് . ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരിന്ത്യാക്കാരന്‍ ഇടം നേടുന്നു എന്ന പ്രത്യേകതയും ജിന്‍സണ്‍ ചാള്‍സിന്റെ നേട്ടത്തിനുണ്ട്.
ആന്റോ ആന്റണി എം.പി യുടെ സഹോദരപുത്രനായ ജിന്‍സണ്‍ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ആയാണ് മല്‍സരിച്ചത്. നഴ്‌സിങ് ജോലിക്കായി 2011ല്‍ ഓസ്‌ട്രേലിയയില്‍ എത്തിയ ഇദ്ദേഹം നോര്‍ത്ത് ടെറിട്ടറി സര്‍ക്കാരിന്റെ ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിലെ ഡയറക്ടറായും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍ ആയും സേവനമനുഷ്ഠിക്കുന്നു. ഓസ്‌ട്രേലിയയിലെ മറ്റുചില സംസ്ഥാനങ്ങളില്‍ മലയാളികള്‍ മല്‍സരിച്ചിരുന്നെങ്കിലും ജിന്‍സണ്‍ ചാള്‍സ് മാത്രമാണ് വിജയിച്ചത്.
പ്രവാസി മലയാളികള്‍ക്കായി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ രാജഗിരി ഹോസ്പിറ്റലുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഫാമിലി കണക്റ്റ് പദ്ധതിയുടെ ഓസ്ട്രേലിയയിലെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആണ് ജിന്‍സണ്‍ ആന്റോ ചാള്‍സ്.