CrimeNEWS

കാണിക്കവഞ്ചി എണ്ണുന്നതിനിടെ മോഷണം; നോട്ടുകെട്ടുകള്‍ കവറിലാക്കി കൊണ്ട്‌പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; ക്ഷേത്ര ജീവനക്കാര്‍ക്കെതിരെ ഭക്തരുടെ പ്രതിഷേധം

ബംഗളൂരു: ക്ഷേത്രത്തില്‍ കാണിക്കവഞ്ചിയിലെ സംഭാവനകള്‍ എണ്ണുന്നതിനിടെ പണം മോഷ്ടിക്കുന്നതിന്റെ ഒന്നിലധികം വീഡിയോകള്‍ പുറത്ത്. എണ്ണി തിട്ടപ്പെടുത്തിവച്ചിരിക്കുന്ന നോട്ടുകെട്ടുകള്‍ കവറിലാക്കി കൊണ്ടുപോകുന്നതിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഭക്തര്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബംഗളൂരു ബ്യാതരായണപുരിയിലെ ‘ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്ര’ത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കാണിക്കവഞ്ചിയിലെ സംഭാവനകള്‍ രണ്ടുപേര്‍ ചേര്‍ന്ന് എണ്ണി തിട്ടപ്പെടുത്തി കെട്ടുകളാക്കി ഒരു മേശയുടെ പുറത്ത് വച്ചിരിക്കുകയാണ്. ഇതില്‍ നിന്നുമാണ് മോഷണം നടക്കുന്നത്. നീല ടീഷര്‍ട്ട് ധരിച്ച ഒരാള്‍ ഈ മേശയ്ക്ക് സമീപം നില്‍ക്കുന്നു. ചുറ്റുമുള്ളവരെ വളരെ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച സാഹചര്യം വിലയിരുത്തിയ ശേഷം ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതോടെ ഒരു കെട്ട് നോട്ടെടുത്ത് പോക്കറ്റിലിട്ടു.

Signature-ad

മറ്റൊരു വീഡിയോയിലും ഇയാളെ കാണാം. ക്ഷേത്രത്തിലെ ജീവനക്കാരനായ ഒരാള്‍ക്കാണ് പിന്നീടിയാള്‍ നോട്ട് കേട്ടെടുത്ത നല്‍കുന്നത്. സമീപത്ത് മറ്റൊരു ജീവനക്കാരന്‍ രണ്ടുകെട്ട് നോട്ടുകളുമായി നില്‍ക്കുന്നതും കാണാം. ഇതോടെ ക്ഷേത്രത്തിലുള്ള ജീവനക്കാര്‍ ഉള്‍പ്പെടെ അറിഞ്ഞുകൊണ്ട് നടത്തുന്ന തട്ടിപ്പ് ഭക്തര്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കി.

മൂന്നാമത്തെ വീഡിയോയില്‍ രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് പണം എണ്ണി കെട്ടുകളാക്കുന്നത് കാണാം. സമീപത്ത് നില്‍ക്കുന്നവര്‍ പ്ലാസ്റ്റിക് കവറുകളിലാക്കി പണം മാറ്റി കൊണ്ടുപോകുന്നുണ്ട്.

ക്ഷേത്ര ഭരണ സമിതിയിലെ അംഗങ്ങള്‍ തന്നെയാണോ പണം തട്ടിയെടുക്കുന്നതെന്ന് വ്യക്തമല്ല. എന്നാണ് സംഭവം നടന്നതെന്നും കൃത്യമായി വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. വൈറലായ വീഡിയോയുടെ അടിസ്ഥാനത്തില്‍ ജൂലൈയില്‍ കേസ് ഫയല്‍ ചെയ്തതായി പ്രാദേശിക അധികാരികള്‍ സ്ഥിരീകരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: