MovieNEWS

നേരറിയും നേരത്ത് തുടങ്ങി…

വേണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്. ചിദംബരകൃഷ്ണന്‍ നിര്‍മ്മാണവും രഞ്ജിത്ത് ജി.വി. രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ നേരറിയും നേരത്ത് ‘ തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്ലയുമാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നത്.

സാമൂഹികമായി വ്യത്യസ്ഥ തലങ്ങളിലെ കുടുംബങ്ങളിലുള്ള സണ്ണിയും അപര്‍ണയും തമ്മിലുള്ള ശക്തമായ പ്രണയവും തുടര്‍ന്നുണ്ടാകുന്ന വെല്ലുവിളികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിറാമിനും ഫറായ്ക്കും പുറമെ സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടന്‍, കല സുബ്രമണ്യന്‍ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു.

Signature-ad

ബാനര്‍ – വേണി പ്രൊഡക്ഷന്‍സ്, രചന, സംവിധാനം – രഞ്ജിത്ത് ജി. വി, നിര്‍മ്മാണം – എസ്. ചിദംബരകൃഷ്ണന്‍, ഛായാഗ്രഹണം – ഉദയന്‍ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വര്‍മ്മ, സംഗീതം – ടി.എസ്. വിഷ്ണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -കല്ലാര്‍ അനില്‍, കല- അജയ്. ജി അമ്പലത്തറ, കോസ്റ്റ്യും – റാണ പ്രതാപ്, ചമയം – അനില്‍ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ -ജിനി സുധാകരന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ – അരുണ്‍ ഉടുമ്പ്‌ഞ്ചോല, സ്റ്റില്‍സ് – നൗഷാദ് കണ്ണൂര്‍, ഡിസൈന്‍സ് – പ്രമേഷ് പ്രഭാകര്‍, പിആര്‍ഓ – അജയ് തുണ്ടത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: