HealthLIFE

അഴകിനും ആരോഗ്യത്തിനും മുടിക്കും ഒരേയൊരു നട്സ്…

ല്ല ഭക്ഷണങ്ങളില്‍ നട്സ് പ്രധാനമാണ്. നട്സില്‍ തന്നെ ബദാം, കശുവണ്ടിപ്പരിപ്പ്, വാള്‍നട്സ് എന്നിവയെല്ലാം പെടുന്നു. ഇതില്‍ തന്നെ പലരും അധികം ഉപയോഗിക്കാത്ത ഒന്നാണ് വാള്‍നട്സ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിക്കുമെല്ലാം ഒരുപോലെ ഗുണകരമാണ്. ഏറെ പോഷകങ്ങള്‍ അടങ്ങിയ ഈ വാള്‍നട്സ് രണ്ടു തരത്തിലുള്ളതുണ്ട്. അല്‍പം ഇരുണ്ട നിറത്തിലുള്ളതും അല്ലാത്തതും. മാത്രമല്ല, വാള്‍നട്ട് വിറ്റാമിന്‍ ബി 5 ന്റെ ഗണ്യമായ അളവിനാല്‍ സമ്പുഷ്ടവുമാണ്. ഇവ പാന്റോതെനിക് ആസിഡ് എന്നും എന്നറിയപ്പെടുന്നു, കൂടാതെ ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ എന്നിവ ഇവയില്‍ അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിന്റെയും മുടിയുടെയും മൊത്തത്തിലുള്ള ആരോഗ്യം നന്നാക്കാനും ഇവയെല്ലാം തന്നെ ഗുണകരമാണ്.

വാള്‍നട്സ്
ഏറെ ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വാള്‍നട്സ്. വാള്‍നട്ടില്‍ വിറ്റമിന്‍ ഇ, കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, അയേണ്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോലേറ്റ് ന്നെിവയെല്ലാം തന്നെ അടങ്ങിയിരിക്കുന്നു. ഇതെല്ലാം തന്നെ ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ, ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ്സ് കൂടുതല്‍ ഗുണം നല്‍കും. വാള്‍നട്ടില്‍ നല്ലപോലെ നാരുകള്‍ അടങ്ങിയിരിക്കുന്നു.

Signature-ad

ആരോഗ്യപരമായ ഗുണങ്ങള്‍
ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ് വാള്‍നട്സ്. ദിവസവും ഒരുപിടി വാള്‍നട്ട് കഴിക്കുന്നത് പല രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കും. വാള്‍നട്ട് കഴിക്കുന്നത് ശരീരത്തില്‍ നിന്നും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. വാള്‍നട്ട് കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുന്നു. ഇത് ശരീരത്തില്‍ ഇന്‍സുലിന്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ഒരു പഠനപ്രകാരം കുതിര്‍ത്ത വാള്‍നട്ട് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയ്ക്കുന്നതായി പറയുന്നു. ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ലഘു ഭക്ഷണം കൂടിയാണ് വാള്‍നട്ട്

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക്
വാള്‍നട്ട് ചര്‍മ്മത്തിലെ വരള്‍ച്ച, മുഖക്കുരു, വാര്‍ദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെയും കരപ്പന്‍ പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മറ്റ് അണുബാധകള്‍ എന്നിവയെ പ്രതിരോധിക്കുന്ന ഫലപ്രദമായ ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി സവിശേഷതകള്‍ വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ ബി 5, വിറ്റാമിന്‍ ഇ എന്നിവ സമ്പുഷ്ടമായ അളവിലുള്ള വാള്‍നട്ട് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മ സുഷിരങ്ങള്‍ മുറുക്കുകയും ചെയ്യുന്നു.

മുടിയുടെ ആരോഗ്യത്തിനും
മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ് വാള്‍നട്സ്. ഇതിലെ പോഷകങ്ങള്‍ മുടിയുടെ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണ്. വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ് ഇത്. മുടിയുടെ വളര്‍ച്ചയ്ക്കും ശിരോചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന ഒന്നുകൂടിയാണ് ഇത്. കാറ്റെച്ചിന്‍സ്, ഫ്‌ലേവനോയ്ഡുകള്‍, മെലറ്റോണിന്‍ എന്നീ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ
വാള്‍നട്ടില്‍ നിന്ന് ഉണ്ടാകുന്ന എണ്ണകള്‍ മുടി കൊഴിച്ചിലിനെ തടയുന്നതിനും പുതിയ മുടിയിഴകളുടെ വളര്‍ച്ചയെ പരിപോഷിപ്പിയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് 4-5 എണ്ണം ദിവസവും കുതിര്‍ത്തി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

 

Back to top button
error: