Month: August 2024

  • Kerala

    ഒലിച്ചുപോയ വീടുകളുടെ ലൊക്കേഷനറിയാന്‍ സേനയ്ക്ക് സഹായമായത് കെഎസ്ഇബിയുടെ ഡാറ്റ ബാങ്ക്

    കോഴിക്കോട്: ഉരുളെടുത്ത വീടോ കെട്ടിടമോ നിന്ന സ്ഥലം തിരിച്ചറിയാനാവാതെ പകച്ചുനിന്ന സന്ദര്‍ഭത്തില്‍ വയനാട് ജില്ലാ ഭരണകൂടത്തെയും രക്ഷാസൈന്യത്തെയും തുണച്ചത് കെഎസ്ഇബിയുടെ ‘ഒരുമ നെറ്റ്’. പാതയും മറ്റ് അടയാളങ്ങളുമെല്ലാം ഒലിച്ചു പോയിട്ടും ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ഓരോ വീടും എവിടെ സ്ഥിതിചെയ്യുന്നുവെന്ന് തിരിച്ചറിയുന്ന ലോഞ്ചിറ്റിയൂഡ് മാര്‍ക്ക് ചെയ്ത ഡാറ്റയാണ് കെഎസ്ഇബിയുടെ പക്കലുള്ളത്. കെഎസ്ബി തന്നെ ഡവലപ് ചെയ്ത ഒരുമ ആപ്പിലാണ് ഈ വിവരങ്ങളുള്ളത്. ഇതാണ് വയനാട് ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം കെഎസ്ഇബിയിലെ പ്രോഗ്രാം ഡവലപ്പേഴ്‌സ് എടുത്തുനല്‍കിയത്. ഒരുമ നെറ്റില്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രകാരമുള്ള ഉപഭോക്താക്കളുടെ ലിസ്റ്റും അവരുടെ ലൊക്കേഷന്‍ കോഡിനേറ്റ്സും ഉണ്ടെന്ന വിവരം വയനാട് ജില്ലാ കളക്ടറെ മണ്ണാര്‍ക്കാട് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചിരുന്നു. അതുപ്രകാരം ദുരന്ത ബാധിത പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകളുടെ വിവരം ശേഖരിച്ച് എല്ലാ ഉപഭോക്താക്കളുടെ അഡ്രസ്സും ലൊക്കേഷനും വയനാട് കളക്റ്റര്‍ക്ക് അയച്ചുകൊടുത്തു. ഒരു ട്രാന്‍സ്‌ഫോര്‍മറിന്റെ ഡാറ്റ മുഴുവനെടുത്ത് നല്‍കിയപ്പോള്‍ അത് ഉപകാരപ്രദമായിരുന്നെന്നും മറ്റുള്ളവകൂടി കിട്ടിയാല്‍ നന്നായിരുന്നെന്നും കളക്ടറേറ്റില്‍നിന്ന് ആവശ്യപ്പെട്ടതുപ്രകാരം മുഴുവന്‍ ഡാറ്റയും നല്‍കി. വീടുകളും…

    Read More »
  • Movie

    വീണ്ടും റീമേക്കുമായി അക്ഷയ് കുമാര്‍; ജീത്തു ജോസഫ്, മോഹന്‍ലാല്‍ ചിത്രത്തില്‍ ഭാഗ്യപരീക്ഷണം

    മുംബൈ:  ഭാഗ്യം പരീക്ഷിക്കാന്‍ വീണ്ടും റീമേക്കുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. 2016ല്‍ പുറത്തിറങ്ങിയ ഇറ്റാലിയന്‍ ചിത്രം ‘പെര്‍ഫെക്ട് സ്‌ട്രേഞ്ചേഴ്സ്’ ആണ് ഹിന്ദിയില്‍ ഇറങ്ങുന്നത്. ‘ഖേല്‍ ഖേല്‍ മേം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് മുദാസര്‍ അസീസ് ആണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാനിലും സമാന കഥയായിരുന്നു. തപ്സി പന്നു, വാണി കപൂര്‍, അമ്മി വിര്‍ക്, ഫര്‍ദീന്‍ ഖാന്‍, പ്രഗ്യ ജയ്സ്വാള്‍, ആദിത്യ സീല്‍ എന്നിവരാണ് ഖേല്‍ ഖേല്‍ മേമില്‍ അക്ഷയ് കുമാറിന് പുറമെയുള്ള പ്രധാന താരങ്ങള്‍. ‘ദൃശ്യം2’നുശേഷം ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോംബോയില്‍ എത്തിയ ട്വല്‍ത്ത് മാന്‍ 2022ലാണ് പുറത്തിറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. മോഹന്‍ലാലിനെക്കൂടാതെ അനുശ്രീ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, ശിവദ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ.…

    Read More »
  • Kerala

    അഗര്‍വാളിന്റെ പുനരധിവാസം പിണറായി സര്‍ക്കാരിന് തലവേദനയാകും; കേന്ദ്രം കൈയൊഴിഞ്ഞ ഐ.പി.എസുകാരെ എന്തു ചെയ്യും?

    തിരുവനന്തപുരം: ബി.എസ്.എഫ്. തലപ്പത്തുനിന്ന് കേരളാ കേഡറിലേക്ക് തിരിച്ചയച്ച നിതിന്‍ അഗര്‍വാളിന്റെ പുനരധിവാസം പിണറായി സര്‍ക്കാരിന് തലവേദനയാകും. അതിര്‍ത്തിയിലെ ഏകോപനത്തിലെ പാളിച്ചയടക്കമുള്ള വിമര്‍ശനം ചൂണ്ടിക്കാട്ടിയാണ് അഗര്‍വാളിനെ പുറത്താക്കിയത്. ബി.എസ്.എഫ് തലപ്പത്തെ മാറ്റം അസാധാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബി.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്ന് അഗര്‍വാളിനെ നീക്കം ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍. 1989 കേരള ബാച്ച് ഉദ്യോഗസ്ഥനായ നിതിന്‍ അഗര്‍വാളിനെ സംസ്ഥാന കേഡറിലേക്ക് തിരിച്ചയച്ചു. സ്‌പെഷ്യല്‍ ഡെപ്യൂട്ടി ഡി.ജി. ആയിരുന്ന വൈ.ബി. ഖുരാനിയേയും മാറ്റിയിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമാണ് നടപടി. സേനയ്ക്കുള്ളില്‍ അഗര്‍വാളിന് നിയന്ത്രണമില്ലായിരുന്നെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ടുചെയ്തു. മറ്റ് സൈനിക വിഭാഗങ്ങളുമായുള്ള ഏകോപനക്കുറവും സ്ഥാനം തെറിക്കുന്നതിന് കാരണമായി. ഇത്തരത്തില്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പുള്ള സ്ഥാനചലനം വഴി ഐപിഎസ് ഉന്നതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ സന്ദേശം നല്‍കുകയാണ്. കഴിഞ്ഞ ജൂണിലാണ് അഗര്‍വാള്‍ ബി.എസ്.എഫ്. മേധാവിയായി ചുമതലയേറ്റത്. 2026 ജൂലായ് വരെയായിരുന്നു നിയമനകാലാവധി. അഗര്‍വാളിനൊപ്പം സ്ഥാനചലനമുണ്ടായ ഖുരാനിയ 1990 ബാച്ച്…

    Read More »
  • Kerala

    മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് – പിജി പരീക്ഷകള്‍ കേരളത്തില്‍ എഴുതാം; ഉറപ്പ് ലഭിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍, നന്ദി അറിയിച്ച് സുരേന്ദ്രന്‍

    ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് – പിജി പരീക്ഷയുടെ കേന്ദ്രങ്ങള്‍ അനുവദിച്ചത് ദൂരെയുളള സ്ഥലങ്ങളിലാണെന്ന പരാതിയില്‍ പ്രതികരിച്ച് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. വിഷയം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലും അവരുടെ താമസസ്ഥലത്തിന് അടുത്തും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നത് ഉറപ്പാക്കാന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജെ പി നദ്ദ ഉറപ്പ് നല്‍കിയതായി രാജീവ് ചന്ദ്രശേഖര്‍ എക്‌സിലൂടെ അറിയിച്ചു. ഓഗസ്റ്റ് അഞ്ചിനകം വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആന്ധ്രപ്രദേശ് ഉള്‍പ്പടെയുളള സംസ്ഥാനങ്ങളിലാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതാനായി ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പോകണം. രാജ്യത്താകമാനം രണ്ടര ലക്ഷം എംബിബിഎസ് ബിരുദധാരികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തില്‍ 25,000 ത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതാനായി തയ്യാറെടുക്കുന്നത്. അപേക്ഷാ സമയം പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാനുള്ള നാല് ഓപ്ഷനാണുണ്ടായിരുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അപേക്ഷിക്കുമ്പോള്‍ കേരളത്തിലെ…

    Read More »
  • Kerala

    ഉരുള്‍ദുരന്തത്തിന്റെ അഞ്ചാംദിനം: മരണസംഖ്യ 361

    വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 361 ആയി. ദുരന്തം നടന്ന് അഞ്ചുനാള്‍ പിന്നിടുമ്പോള്‍ ഇപ്പോഴും 206 പേര്‍ കാണാമറയത്താണ്. 218 മൃതദേഹങ്ങളും 143 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്താനായത്. അഞ്ചാം ദിനമായ ഇന്നും തിരച്ചില്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. അതിനിടെ സൂചിപ്പാറയില്‍ കുടുങ്ങിയ രക്ഷാപ്രവര്‍ത്തകരെ സൈന്യം എയര്‍ലിഫ്റ്റ് ചെയ്ത് ചൂരല്‍മലയിലെത്തിച്ചു. സന്നദ്ധസംഘടനയിലെ 3 പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ ഉള്‍വനത്തിലുള്‍പ്പെടെ കുടുങ്ങുന്നത് കണക്കിലെടുത്ത് സൈന്യം മാത്രമായിരിക്കും ഇനി ഇവിടങ്ങളില്‍ തിരച്ചില്‍ നടത്തുക. നാട്ടുകാരുടെയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായം ഇനി മറ്റുള്ള പ്രദേശങ്ങളില്‍ ഉപയോഗപ്പെടുത്തും.

    Read More »
  • Kerala

    മൃതദേഹങ്ങള്‍ തേടി സൂചിപ്പാറയില്‍ എത്തി; ഉള്‍വനത്തില്‍ കുടുങ്ങിയ യുവാക്കളെ എയര്‍ലിഫ്റ്റ് ചെയ്തു

    വയനാട്: രക്ഷാപ്രവര്‍ത്തനത്തിനായി പോയി സൂചിപ്പാറയില്‍ കുടുങ്ങിയ 3 യുവാക്കളെയും സൈന്യം രക്ഷപ്പെടുത്തി. കാലിന് പരിക്കേറ്റ രണ്ട്യ യുവാക്കളെ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ചൂരല്‍ മലയിലേക്ക് എത്തിച്ചു. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്സിന്‍ എന്നിവരാണ് ഇന്നലെ വൈകീട്ട് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങിയത്. ചാലിയാര്‍ പുഴ കടന്നാണ് ഇവര്‍ വയനാട്ടിലേക്ക് പോയത്. ഇവരില്‍ രണ്ട് പേരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. അവശരായ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇന്ന് മൃതദേഹങ്ങള്‍ തേടിയെത്തിയവരാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ഒരാള്‍ മറുകരയിലേക്ക് നീന്തിയെത്തി. അതിസാഹസികമായിട്ടാണ് ദൗത്യസംഘം ഇവരെ രക്ഷിച്ചത്. പരിശോധനക്ക് ശേഷം ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവരില്‍ രണ്ട് പേരുടെ കാലിന് പരിക്കേറ്റിരുന്നു. കൂടാതെ ശക്തമായ മഴയും കോടയും മൂലം ഇവര്‍ അവശരായിരുന്നു. തുടര്‍ന്നാണ് ഇവിടേക്ക് രക്ഷാപ്രവര്‍ത്തകരെത്തുന്നത്. ആദ്യം പൊലിസിന്റെ സംഘമാണ് ഇവിടേക്ക് എത്തിയത്. അവരെ വടം ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെയാണ്…

    Read More »
  • Crime

    യുവാവിനെ ജീവനോടെ കുഴിച്ചിട്ടു, രക്ഷകരായെത്തിയത് തെരുവുനായ്ക്കള്‍

    ലഖ്‌നൗ: നാലുപേര്‍ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കി ജീവനോടെ മണ്ണില്‍ കുഴിച്ചിട്ട യുവാവിനു രക്ഷകരായെത്തിയത് തെരുവുനായ്ക്കള്‍. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ജൂലൈ 18-നാണ് സംഭവം. വസ്തുതര്‍ക്കത്തെത്തുടര്‍ന്ന് തന്നെ മര്‍ദിക്കുകയും മരിച്ചെന്നുകരുതി മണ്ണില്‍ കുഴിച്ചുമൂടുകയുമായിരുന്നെന്ന് രൂപ് കിഷോര്‍ (24) പറഞ്ഞു. അവിടെയെത്തിയ തെരുവുനായ്ക്കൂട്ടം കുഴിച്ചിട്ട സ്ഥലം മാന്തിത്തുരന്നതാണ് രക്ഷയായതെന്ന് കിഷോര്‍ പറഞ്ഞു. നായ്ക്കള്‍ കടിച്ചതോടെ ബോധം തിരിച്ചുകിട്ടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരോട് സഹായം അഭ്യര്‍ഥിച്ച കിഷോറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മകനെ വീട്ടില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്ന് കിഷോറിന്റെ അമ്മ പറഞ്ഞു. നാലുപേര്‍ക്കെതിരേ പരാതിലഭിച്ചതായും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ആഗ്ര പോലീസ് പറഞ്ഞു.

    Read More »
  • Kerala

    മുല്ലപ്പെരിയാര്‍ ജലനിരപ്പ് 131.70 അടി; സുരക്ഷ വീണ്ടും ചര്‍ച്ചയില്‍

    ഇടുക്കി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമായി. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തു കനത്ത മഴ പെയ്തപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മഴപ്രദേശത്തു താരതമ്യേന മഴ കുറവായിരുന്നു. ജലനിരപ്പ് ഇതുവരെ ആശങ്കാജനകമായ വിധത്തില്‍ ഉയര്‍ന്നിട്ടില്ല. 131.70 അടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. ഇത് 136 അടിയില്‍ എത്തിയാലേ സ്പില്‍വേ ഷട്ടറുകളുടെ ലെവലിലേക്ക് വെള്ളം എത്തുകയുള്ളൂ. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിശദമായ പഠനം നടത്താന്‍ സുപ്രീം കോടതി 2010ല്‍ നിയോഗിച്ച ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് 2014ല്‍ അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്തിയത്. അണക്കെട്ടിനു ബലക്ഷയമുണ്ടെന്ന കേരളത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. അണക്കെട്ടിന്റെ സുരക്ഷ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാന്‍ മേല്‍നോട്ട സമിതിക്കും സുപ്രീം കോടതി രൂപം നല്‍കി. അഞ്ചംഗങ്ങളുള്ള ഈ സമിതിയെ സഹായിക്കാന്‍ അഞ്ചംഗങ്ങളുള്ള ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്. ഈ സമിതികളുടെ പരിശോധനകള്‍ ഇടയ്ക്കു നടക്കാറുണ്ടെങ്കിലും ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇതു പര്യാപ്തമാകാറില്ല.…

    Read More »
  • Kerala

    തമ്മില്‍ത്തല്ലി കൊതി തീരാതെ വി.ഡിയും കെ.സുവും; ഇടതുപക്ഷത്തിന്റെ കൈയില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്ന് സുധാകരന്‍; എല്ലാവരും സംഭാവന നല്‍കണമെന്ന് സതീശന്‍

    കൊച്ചി: വയനാടിന് കൈത്താങ്ങാവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവനയായി നല്‍കുമെന്ന് അറിയിച്ച കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു. ‘സര്‍ക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ട്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ഇതു തുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ കയ്യില്‍ കൊണ്ടുകൊടുക്കേണ്ട കാര്യമില്ല. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നല്‍കേണ്ടത്’- സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ സുധാകരന്റെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തുവന്നു. എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്നും അതിനെതിരെ നെഗറ്റീവായി ഒരു പ്രസ്താവന പോലും കോണ്‍ഗ്രസുകാര്‍ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തില്‍ ബിജെപി രാഷ്ട്രീയം കലര്‍ത്തുകയാണ്, ഇപ്പോള്‍ അതിനുള്ള സമയമല്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. എംപിമാര്‍ ഉള്‍പ്പെടെ…

    Read More »
  • NEWS

    സെമിത്തേരിയില്‍ കിടന്നത് പോലും പെറുക്കി എടുത്തു! അത്രയും കൊതി തോന്നിയ കാര്യത്തെ കുറിച്ച് വീണ നായര്‍

    സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായി നില്‍ക്കുകയാണ് നടി വീണ നായര്‍. അടുത്തിടെ നടി ശ്രീവിദ്യയെ അനുകരിച്ചുകൊണ്ട് എത്തിയതോടെ വീണ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു. ഇതിനിടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. നടനും മിമിക്രി താരവുമായ പാഷാണം ഷാജിയ്ക്കൊപ്പം ഫ്ളവേഴ്സ് ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വീണ. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ ജീവിതത്തിലുണ്ടായ രസകരമായ ചില സംഭവങ്ങളെ പറ്റിയാണ് നടി പറഞ്ഞത്. ‘ചെറിയ പ്രായത്തില്‍ പെര്‍ഫ്യൂമുകള്‍ ഒന്നും കിട്ടാത്തതുകൊണ്ട് താനടക്കമുള്ള കൂട്ടുകാര്‍ ചേര്‍ന്ന് നടത്തിയ കുസൃതിയെ കുറിച്ചാണ് വീണ പറഞ്ഞത്. തന്റെ വീടിനടുത്തായി ഒരു പള്ളിയുടെ സെമിത്തേരി ഉണ്ട്. ആരെങ്കിലും മരിച്ചാല്‍ പള്ളിയില്‍ മണി അടിക്കുമ്പോഴേക്കും ഞങ്ങള്‍ക്ക് സന്തോഷമാണ്. ശേഷം അവിടെ ഡെഡ് ബോഡിയില്‍ അടിച്ചിട്ട് പോകുന്ന പെര്‍ഫ്യൂമും പൗഡറും ഒക്കെ ഉണ്ടാവും. ബാക്കി വരുന്നത് അവരവിടെ കളഞ്ഞിട്ടേ പോകൂ. ശവസംസ്‌കാരം കഴിഞ്ഞ് എല്ലാവരും പോയതിനു ശേഷം ഞങ്ങള്‍ കുട്ടികളെല്ലാവരും മതില്‍ ചാടി പോയി അതൊക്കെ…

    Read More »
Back to top button
error: