MovieNEWS

വീണ്ടും റീമേക്കുമായി അക്ഷയ് കുമാര്‍; ജീത്തു ജോസഫ്, മോഹന്‍ലാല്‍ ചിത്രത്തില്‍ ഭാഗ്യപരീക്ഷണം

മുംബൈ:  ഭാഗ്യം പരീക്ഷിക്കാന്‍ വീണ്ടും റീമേക്കുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. 2016ല്‍ പുറത്തിറങ്ങിയ ഇറ്റാലിയന്‍ ചിത്രം ‘പെര്‍ഫെക്ട് സ്‌ട്രേഞ്ചേഴ്സ്’ ആണ് ഹിന്ദിയില്‍ ഇറങ്ങുന്നത്. ‘ഖേല്‍ ഖേല്‍ മേം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് മുദാസര്‍ അസീസ് ആണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാനിലും സമാന കഥയായിരുന്നു. തപ്സി പന്നു, വാണി കപൂര്‍, അമ്മി വിര്‍ക്, ഫര്‍ദീന്‍ ഖാന്‍, പ്രഗ്യ ജയ്സ്വാള്‍, ആദിത്യ സീല്‍ എന്നിവരാണ് ഖേല്‍ ഖേല്‍ മേമില്‍ അക്ഷയ് കുമാറിന് പുറമെയുള്ള പ്രധാന താരങ്ങള്‍.

Signature-ad

‘ദൃശ്യം2’നുശേഷം ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോംബോയില്‍ എത്തിയ ട്വല്‍ത്ത് മാന്‍ 2022ലാണ് പുറത്തിറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. മോഹന്‍ലാലിനെക്കൂടാതെ അനുശ്രീ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, ശിവദ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്.

 

Back to top button
error: