Month: August 2024

  • Crime

    പൊലീസ് എത്തുന്നതിന് മുന്‍പ് ജീവനൊടുക്കാന്‍ തയാറെടുപ്പ് നടത്തി; വെളിപ്പെടുത്തി വെടിവച്ച വനിതാ ഡോക്ടര്‍

    തിരുവനന്തപുരം: വഞ്ചിയൂരില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ വെടിവെച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ പൊലീസ് തന്നെ അന്വേഷിച്ച് എത്തുന്നതിന് മുന്നേ ജീവനൊടുക്കാന്‍ ഒരുങ്ങിയതായി വെളിപ്പെടുത്തി. അന്വേഷണം തന്നിലേക്ക് തിരിയുന്നില്ല എന്ന് മനസിലാക്കിയതിനെത്തുടര്‍ന്നാണ് പ്രതി ഡ്യൂട്ടിക്ക് ഹാജരായത്. ഷിനിയുടെ ഭര്‍ത്താവ് സുജിത്ത് പ്രതിയെ ഫോണ്‍ ചെയ്തിരുന്നു. സംഭവത്തെക്കുറിച്ചുള്ള സുജിത്തിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഒന്നും അറിയില്ല എന്നാണ് പ്രതി മറുപടി നല്‍കിയത്. സുജിത്തിന്റെ ഫോണ്‍ വന്നതിനു ശേഷമാണ് അന്വേഷണം തന്നിലേക്ക് തിരിയുമെന്ന തോന്നലുണ്ടായതും പൊലീസ് അന്വേഷിച്ച് എത്തുന്നതിന് മുന്‍പ് ജീവനൊടുക്കാന്‍ ഒരുങ്ങിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഓണ്‍ലൈന്‍ വഴി വെടിവെക്കാനുള്ള എയര്‍ പിസ്റ്റള്‍ വാങ്ങിയതും വ്യക്തമായ ആസൂത്രണത്തോടെയാണെന്നും പ്രതി വെളിപ്പെടുത്തി. ഒരു വട്ടം ലോഡ് ചെയ്ത് വെടിയുതിര്‍ക്കാവുന്ന തോക്കിന് പകരം തുടരെ വെടിയുതിര്‍ക്കാവുന്ന എയര്‍ പിസ്റ്റലിനേക്കുറിച്ച് ഓണ്‍ലൈനില്‍ നോക്കി മനസിലാക്കുകയും അത്തരമൊന്ന് ഓഡര്‍ ചെയ്ത് വരുത്തുകയുമായുന്നു. കൃത്യം കഴിഞ്ഞ് 1.10 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കെത്തിയ പ്രതി രക്ഷപെടാനുള്ള നീക്കങ്ങളും മുന്‍കൂട്ടി…

    Read More »
  • Kerala

    തമ്മില്‍ത്തല്ലി കൊതി തീരാതെ വി.ഡിയും കെ.സുവും; ഇടതുപക്ഷത്തിന്റെ കൈയില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്ന് സുധാകരന്‍; എല്ലാവരും സംഭാവന നല്‍കണമെന്ന് സതീശന്‍

    കൊച്ചി: വയനാടിന് കൈത്താങ്ങാവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവനയായി നല്‍കുമെന്ന് അറിയിച്ച കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു. ‘സര്‍ക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ട്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ഇതു തുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ കയ്യില്‍ കൊണ്ടുകൊടുക്കേണ്ട കാര്യമില്ല. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നല്‍കേണ്ടത്’- സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ സുധാകരന്റെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തുവന്നു. എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്നും അതിനെതിരെ നെഗറ്റീവായി ഒരു പ്രസ്താവന പോലും കോണ്‍ഗ്രസുകാര്‍ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തില്‍ ബിജെപി രാഷ്ട്രീയം കലര്‍ത്തുകയാണ്, ഇപ്പോള്‍ അതിനുള്ള സമയമല്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. എംപിമാര്‍ ഉള്‍പ്പെടെ…

    Read More »
  • Crime

    ബ്രഹ്‌മമഗലംകാരിയെ നാടുകടത്തി; വിദേശത്ത് ജോലി വാഗ്ദാനംചെയ്തു ലക്ഷങ്ങള്‍ തട്ടി

    കോട്ടയം: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവതിയെ കാപപ്രകാരം ജില്ലയില്‍നിന്ന് ഒന്‍പത് മാസത്തേയ്ക്ക് നാടുകടത്തി. ചെമ്പ് ബ്രഹ്‌മമംഗലം മണിയന്‍കുന്നേല്‍ വീട്ടില്‍ അഞ്ജന ആര്‍.പണിക്കരെ (36) യാണ് നാടുകടത്തിയത്. വിദേശ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ ഇവര്‍ക്കെതിരേ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോടനാട്, എടത്വ, കീഴ്വായ്പൂര്, കരിങ്കുന്നം, പയ്യന്നൂര്‍ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ കേസുണ്ട്.

    Read More »
  • Crime

    പെണ്‍കുട്ടിയുടെ കൈ പിടിച്ച് ‘ഐ ലവ് യു’ പറഞ്ഞു, ചെക്കന് രണ്ടു വര്‍ഷം തടവ്

    മുംബൈ: പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യാര്‍ഥന നടത്തിയ യുവാവിന് രണ്ടുവര്‍ഷം തടവ്. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് 24 വയസ്സുകാരനു രണ്ടുവര്‍ഷം തടവുവിധിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം. വീടിനടുത്തുള്ള കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പ്രതിയായ യുവാവ് തടഞ്ഞുനിര്‍ത്തുകയും കൈയില്‍ പിടിച്ച് പ്രണയാഭ്യാര്‍ഥന നടത്തിയെന്നുമാണ് പെണ്‍കുട്ടിയുടെ അമ്മ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രതിയായ യുവാവിന് അന്ന് 19 വയസ്സായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഭയന്ന പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി വിവരം പറഞ്ഞുവെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി യുവാവ് പറഞ്ഞ വാക്കുകള്‍ കുട്ടിയുടെ മാനത്തെ ഹനിക്കുന്നതാണെന്ന് ശിക്ഷ വിധിച്ച പോക്‌സോ കോടതി ജഡ്ജി അശ്വിനി ലോഖണ്ഡെ നിരീക്ഷിച്ചു. സംഭവം ചോദിക്കാന്‍ പോയ പെണ്‍കുട്ടിയുടെ അമ്മയെ ‘നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്‌തോളൂ’ എന്നു പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തിയെന്നും ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു. ക്രിമിനല്‍ നിയമപ്രകാരമാണ് യുവാവിന് തടവുശിക്ഷ വിധിച്ചത്. അതേസമയം യുവാവിനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്താന്‍ കോടതി തയാറായില്ല.

    Read More »
  • Kerala

    മമ്മൂട്ടി ഫാൻസിൻ്റെ കാരുണ്യ ഹസ്തം: അവശ്യസാധനങ്ങൾക്കു പിന്നാലെ വയനാട് ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും എത്തിക്കും

        കേരളത്തിൻ്റെ ഹൃദയം തകർത്ത വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി മമ്മൂട്ടി ഫാൻസിൻ്റെ കാരുണ്യ ഹസ്തം. ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണപദാർത്ഥങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ  സാധനങ്ങളാണ് കെയർ ആൻഡ് ഷെയറും സിപി ട്രസ്റ്റും ചേർന്ന് ആദ്യം എത്തിച്ചത്. തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണളു നൽകും. ഓസ്ട്രേലിയയിൽ നിന്നുള്ള സംഘമാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. വയനാട് ഉരുൾപൊട്ടലിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മരണസംഖ്യയും നാശനഷ്ടങ്ങളും  പെരുകുന്ന സാഹചര്യത്തിൽ നിരവധി ദുരിതാശ്വാസ ക്യാമ്പുകളാണ് പലയിടങ്ങളിലായി പ്രവർത്തിക്കുന്നത്. ഇവിടെ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകാനായി മുന്നോട്ടു വന്നിരിക്കുന്നത് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ  ഘടകമാണ്. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് സഹായം എത്തിക്കുന്നത്. നേരത്തെ തന്നെ കെയർ ആൻഡ് ഷെയർ ദുരന്ത സ്ഥലത്ത് ആവശ്യമായ സഹായങ്ങൾ എത്തിച്ചു തുടങ്ങിയിരുന്നു. വലപ്പാട് സീ പി…

    Read More »
  • Crime

    എംബിബിഎസ് വിദ്യാര്‍ത്ഥിനിയുടെ മരണം; സഹപാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

    മുംബൈ: മഹാരാഷ്ട്രയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് 21 വയസുകാരി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. കൃഷ്ണ വിശ്വ വിദ്യാലയത്തില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് ചില പ്രശ്‌നങ്ങളുണ്ടായതായും പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. മഹാരാഷ്ട്ര സത്താറയിലെ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് താഴേക്ക് വീണാണ് പെണ്‍കുട്ടി മരിച്ചത്. സംഭവ ദിവസം യുവാവ് അവിടെ എത്തിയിരുന്നതായും ഇരുവരും തമ്മില്‍ തര്‍ക്കവും വാഗ്വാദവും ഉണ്ടായതായും പൊലീസ് കണ്ടെത്തി. മുമ്പും ഒരുമിച്ച് പഠിച്ചിരുന്ന ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. പിന്നീട് ഇവര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളുണ്ടായി. ഫ്‌ലാറ്റില്‍ വച്ചുള്ള തര്‍ക്കത്തിനിടെ യുവാവ് പെണ്‍കുട്ടിയെ താഴേക്ക് തള്ളിയിടുകയായിരുന്നു. മല്‍പ്പിടുത്തത്തിനിടെ യുവാവിന്റെ ശരീരത്തിലും ചെറിയ മുറിവുകളുണ്ടായിരുന്നു. ഇതും പൊലീസിന് നിര്‍ണായക തെളിവായി. പെണ്‍കുട്ടിയുടെ അമ്മയാണ് യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ തന്റെ മകളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും മറ്റ്…

    Read More »
  • Kerala

    ‘അനാഥരായ മക്കള്‍ ഉണ്ടെങ്കില്‍ എനിക്ക് തരുമോ മാഡം’; മറുപടി നല്‍കി മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് അനാഥരായ മക്കളെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ചുള്ള കമന്റിന് മറുപടി നല്‍കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സുധീഷ് കോഴിക്കോട് എന്നയാളുടെ കമന്റ് പങ്കുവെച്ചാണ് മന്ത്രിയുടെ മറുപടി. ‘അനാഥര്‍ ആയി എന്ന് തോന്നുന്ന മക്കള്‍ ഉണ്ടെങ്കില്‍ എനിക്കി തരുമോ മേഡം… എനിക്ക് കുട്ടികള്‍ ഇല്ല ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം’ -എന്നായിരുന്നു സുധീഷിന്റെ കമന്റ്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട സംരക്ഷണം ആവശ്യമായ കുഞ്ഞുങ്ങളെ കേന്ദ്ര ബാലനീതി നിയമം 2015 പ്രകാരമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നും ഫോസ്റ്റര്‍ കെയറും ദത്തെടുക്കലുമെല്ലാം നിയമപരമായ നടപടികളിലൂടെയാണ് നടക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ‘എന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെവന്ന ഒരു കമന്റെ ശ്രദ്ധയില്‍പ്പെട്ടു. വയനാട്ടില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനിടെ ഇത് ശ്രദ്ധയിലേക്ക് വന്നിരുന്നില്ല. പ്രിയപ്പെട്ട സുധി, അങ്ങയുടെ നല്ല മനസ്സിന് ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു. വേദന പൂര്‍ണമായും മനസ്സിലാക്കുന്നു. അങ്ങയുടെ വാക്കുകള്‍ കണ്ണ് നനയിക്കുന്നതാണ്. അങ്ങേക്കും…

    Read More »
  • Kerala

    ആശ്വസിപ്പിക്കാനായി മോഹന്‍ലാല്‍; പട്ടാളവേഷത്തില്‍ ദുരന്തഭുമിയില്‍

    വയനാട്: ദുരന്തഭുമിയിലെത്തി നടന്‍ മോഹന്‍ലാല്‍. മേപ്പാടി ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാംപിലാണ് മോഹന്‍ലാല്‍ ആദ്യം എത്തിയത്. തുടര്‍ന്ന് ഉരുള്‍പൊട്ടിയ പ്രദേശവും സൈനികരെയും മോഹന്‍ലാല്‍ സന്ദര്‍ശിച്ചു. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ മേപ്പാടി എത്തിയപ്പോള്‍ സൈന്യം സ്വീകരിച്ചു. സൈനിക യൂണിഫോമിലാണ് മോഹന്‍ലാല്‍ എത്തിയത്. കോഴിക്കോടു നിന്ന് റോഡു മാര്‍ഗമാണ് വയനാട്ടിലെത്തിയത്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ മോഹന്‍ലാല്‍ സംഭാവന ചെയ്തിരുന്നു. മോഹന്‍ലാല്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. ‘വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരാന്‍ നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്‌നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ദുരിതാശ്വാസ ദൗത്യത്തില്‍ മുന്‍നിരയില്‍ നിന്ന എന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടിഎ മദ്രാസിന്റെ പ്രയത്‌നങ്ങള്‍ക്ക് ഞാന്‍ നന്ദിയറിയിക്കുന്നു.നമ്മള്‍ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഒറ്റക്കെട്ടായി നില്‍ക്കാനും നമ്മുടെ ഒരുമയുടെ…

    Read More »
  • Crime

    ബലപ്രയോഗത്തിലൂടെ നിരവധി തവണ പീഡിപ്പിച്ചു, പീഡനം പാരിപ്പള്ളിയിലും കൊല്ലത്തും; സുജിത്ത് മാലി ദ്വീപിലേക്ക് കടന്നുത് വനിതാ ഡോക്ടറെ ഒഴിവാക്കാന്‍

    തിരുവനന്തപുരം: കൂറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി സ്ത്രീയെ വെടിവെച്ച വനിതാ ഡോക്ടര്‍ നല്‍കിയ പീഡന പരാതി കൊല്ലം സിറ്റി പോലീസിനു കൈമാറി. വെടിയേറ്റ സ്ത്രീയുടെ ഭര്‍ത്താവ് സുജിത്ത് പീഡിപ്പിച്ചെന്നാണ് ഡോക്ടറുടെ പരാതി. പാരിപ്പള്ളിയിലും കൊല്ലത്തുംവെച്ച് പീഡിപ്പിച്ചെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ ഡോക്ടറുടെ വെളിപ്പെടുത്തല്‍. കുറ്റകൃത്യം നടന്നത് കൊല്ലം പോലീസിന്റെ പരിധിയിലായതിനാലാണ് കേസ് അന്വേഷണം കൈമാറിയത്. വെടിവയ്പ് കേസില്‍ തിങ്കളാഴ്ച വഞ്ചിയൂര്‍ പോലീസ് വനിതാ ഡോക്ടറെ കസ്റ്റഡിയില്‍ വാങ്ങും. എറണാകുളം, കോട്ടയം, കൊല്ലം, കുറ്റകൃത്യം നടന്ന ഷിനിയുടെ പാല്‍ക്കുളങ്ങരയിലെ വീട് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കണം. വെടിവയ്ക്കാനുപയോഗിച്ച തോക്കും കണ്ടെടുക്കേണ്ടതുണ്ട്. ഇത് കൊല്ലത്തെ ഇവരുടെ ക്വാര്‍ട്ടേഴ്സിലുണ്ടാവുമെന്നാണ് കരുതുന്നത്. കാറിന്റെ വ്യാജ നമ്പരുണ്ടാക്കിയത് സംബന്ധിച്ചും തെളിവുകള്‍ ശേഖരിക്കണം. 2021ല്‍ പാരിപ്പള്ളിയിലും കൊല്ലത്തും വെച്ച് ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ്, ചോദ്യംചെയ്യലിനിടെ വനിതാ ഡോക്ടര്‍ പോലീസിനോടു പറഞ്ഞത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തുടര്‍ന്ന് സുജിത്ത് മാലദ്വീപിലേക്ക് കടന്നുകളഞ്ഞെന്നും വനിതാ ഡോക്ടറുടെ മൊഴിയിലുണ്ട്. ഇക്കാലയളവില്‍ വനിതാ ഡോക്ടറും സുജിത്തും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഒരുമിച്ചു…

    Read More »
  • India

    കശ്മീര്‍ ആക്രമണങ്ങളില്‍ അപൂര്‍വ നടപടിയുമായി കേന്ദ്രം; ബിഎസ്എഫ് മേധാവിയെ കേരളത്തിനു ‘മടക്കിക്കൊടുത്തു’

    ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ജനങ്ങള്‍ക്കും സൈനികര്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ തന്ത്രങ്ങളില്‍ കാര്യമായ മാറ്റത്തിനൊരുങ്ങി സൈന്യം. കഴിഞ്ഞ രണ്ടു മാസത്തിനിടെ ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു. കാലങ്ങളായി അക്രമം ഇല്ലാതിരുന്ന മേഖലകളിലും സമാധാന അന്തരീക്ഷം തകര്‍ന്നത് സൈന്യം ഗൗരവത്തോടെയാണ് കാണുന്നത്. ബിഎസ്എഫിന്റെ 2000 ഭടന്‍മാരെ കശ്മീര്‍ മേഖലയില്‍ പുതുതായി വിന്യസിച്ചു. സാമ്പാ മേഖലയിലാണ് ഇവരുടെ സേവനം ഉപയോഗിക്കുന്നത്. കശ്മീരില്‍ ഇന്ത്യ-പാക്ക് അതിര്‍ത്തി മേഖലയില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ധിച്ചതും തുടര്‍ച്ചയായ ഭീകരാക്രമണങ്ങളും ഉണ്ടാകുന്നതിനു പിന്നാലെ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ നിതിന്‍ അഗര്‍വാളിനെ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്നു കേന്ദ്രം നീക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച യോഗത്തിനുശേഷമാണ് മാറ്റം. ഇദ്ദേഹത്തെ കേരള കേഡറിലേക്കു തിരിച്ചയച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അദ്ദേഹം സ്ഥാനമേറ്റത്. സ്‌പെഷല്‍ ഡിജി വൈ.ബി.ഖുറാനിയയെയും നീക്കി. അദ്ദേഹം ഒഡീഷ കേഡറിലേക്കു മടങ്ങും. സേനയുടെ തലപ്പത്തുള്ള രണ്ടു പേരെ ഒരുമിച്ചു നീക്കുന്നത് അപൂര്‍വമാണ്. നുഴഞ്ഞു…

    Read More »
Back to top button
error: