KeralaNEWS

ഉരുള്‍ദുരന്തത്തിന്റെ അഞ്ചാംദിനം: മരണസംഖ്യ 361

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 361 ആയി. ദുരന്തം നടന്ന് അഞ്ചുനാള്‍ പിന്നിടുമ്പോള്‍ ഇപ്പോഴും 206 പേര്‍ കാണാമറയത്താണ്. 218 മൃതദേഹങ്ങളും 143 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്താനായത്. അഞ്ചാം ദിനമായ ഇന്നും തിരച്ചില്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്.

അതിനിടെ സൂചിപ്പാറയില്‍ കുടുങ്ങിയ രക്ഷാപ്രവര്‍ത്തകരെ സൈന്യം എയര്‍ലിഫ്റ്റ് ചെയ്ത് ചൂരല്‍മലയിലെത്തിച്ചു. സന്നദ്ധസംഘടനയിലെ 3 പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ ഉള്‍വനത്തിലുള്‍പ്പെടെ കുടുങ്ങുന്നത് കണക്കിലെടുത്ത് സൈന്യം മാത്രമായിരിക്കും ഇനി ഇവിടങ്ങളില്‍ തിരച്ചില്‍ നടത്തുക. നാട്ടുകാരുടെയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായം ഇനി മറ്റുള്ള പ്രദേശങ്ങളില്‍ ഉപയോഗപ്പെടുത്തും.

Back to top button
error: