Month: August 2024

  • Kerala

    ബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിക്കാന്‍ ഇന്ത്യ സൈന്യത്തെ അയക്കണമെന്ന് ടി.ജി മോഹന്‍ദാസ്

    കൊച്ചി: ബംഗ്ലാദേശില്‍ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കളെ രക്ഷിക്കാന്‍ ഇന്ത്യ സൈന്യത്തെ അയക്കണമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്. യൂട്യൂബ് ചാനലിലൂടെയാണ് മോഹന്‍ദാസ് വിവാദ പ്രസ്താവന നടത്തിയത്. ബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിക്കാന്‍ എന്തു ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി കൃത്യമായ ഉത്തരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ദ്രോഹിക്കപ്പെടുന്നുണ്ട്. അവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവരെ ഇവിടേക്ക് വിടണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ ബംഗ്ലാദേശ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടണം. മുഹമ്മദ് യൂനുസിനോട് കാര്യം പറയണം, അല്ലെങ്കില്‍ നമ്മളുടെ ശക്തി ഉപയോഗിച്ച് നേരിടണം. ബംഗ്ലാദേശ് ആര്‍മിയുടെ കൈയില്‍ തോക്കല്ലാതെ വേറൊന്നുമില്ല. ടാങ്കും, യുദ്ധകപ്പലൊന്നും അവരുടെ കൈയില്‍ ഇല്ല. ഒറീസയേക്കാള്‍ ചെറുതാണ് ബംഗ്ലാദേശെന്ന് ഓര്‍മവേണം. ബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിക്കാന്‍ എന്തു ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി കൃത്യമായ ഉത്തരം നല്‍കണം. അവിടെ ശ്വാസംമുട്ടുന്ന ഹിന്ദുക്കളുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുപറയണം. ബംഗ്ലാദേശ് എംബസിയില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറന്ന് സൗകര്യങ്ങളൊരുക്കണം. ഹിന്ദുക്കള്‍ക്ക് മാത്രം സ്വാഗതമെന്ന ബോര്‍ഡ് വെച്ചിട്ട് അവിടുത്തെ…

    Read More »
  • Crime

    അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു: കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍

    പത്തനംതിട്ട: യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച സംഭവത്തില്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍. കുറ്റപ്പുഴ പാപ്പിനിവേലില്‍ സുബിന്‍ അലക്സാണ്ടര്‍ (28) ആണ് പിടിയിലായത്. കോട്ടയത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ചൊവ്വാഴ്ച രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ബാര്‍ പരിസരത്തുവെച്ചുള്ള അടിപിടിയില്‍ അയല്‍വാസിയായ സവീഷ് സോമന്റെ(35) ജനനേന്ദ്രിയമാണ് സുബിന്‍ കടിച്ചുമുറിച്ചത്. ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സവീഷിന്റെ അടിയേറ്റ് സുബിന്റെ ചെവിക്കും മുറിവേറ്റു. അടിപിടിയറിഞ്ഞ് എത്തിയ പോലീസ് സുബിനെ ഉടന്‍ കസ്റ്റഡിയിലെടുത്തു. ഈസമയത്ത് സവീഷിന്റെ മൊഴിയെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാഞ്ഞതിനാല്‍ സുബിനെ ലോക്കപ്പിലിട്ടിരുന്നില്ല. ഇതോടെയാണ് പ്രതി സ്റ്റേഷനില്‍ നിന്നും മുങ്ങിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുബിനെ കഴിഞ്ഞവര്‍ഷം കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.

    Read More »
  • NEWS

    ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ കരുതലാണ്! ഞെട്ടിക്കുന്ന പരാമര്‍ശവുമായി രഞ്ജിത്ത്

    ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കുട്ടികളോട് മാതാപിതാക്കള്‍ക്കുള്ള കരുതലാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ‘കവുണ്ടംപാളയം’ സേലത്തെ കരുപ്പൂരിലെ തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. അതിനിടെയാണ് ദുരഭിമാനക്കൊലയെക്കുറിച്ച് നടനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ദുരഭിമാനക്കൊലയെക്കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം കരുപ്പൂരിലെ തിയേറ്ററിന് പുറത്ത് മാധ്യമങ്ങളെ കണ്ടു. ”മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലേ. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള അവരുടെ കരുതല്‍ മാത്രമാണ്”- രഞ്ജിത്ത് ന്യായീകരിച്ചു നടന്റെ പരാമര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ദുരഭിമാനക്കൊലയ്ക്കെതിരേ പോരാടുന്ന വ്യക്തികളും സംഘടനകളും നടന്റെ പ്രസ്താവനയെ അപലപിച്ചു. പ്രത്യേകിച്ചും ദുരഭിമാനക്കൊല തടയാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ സംഘടനകള്‍ വര്‍ഷങ്ങളായി പോരാടുകയാണ്. ഇതാദ്യമായല്ല രഞ്ജിത്ത് വിവാദ പ്രസ്താവനകളുടെ പേരില്‍ പ്രതിസന്ധിയിലാകുന്നത്.…

    Read More »
  • LIFE

    പിറന്നാള്‍ ദിനത്തില്‍ ആവിര്‍ഭവിന്റെ പാട്ട് ആസ്വദിച്ച് മോഹന്‍ലാലിന്റെ അമ്മ

    മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിന് അമ്മയോടുള്ള ഇഷ്ടം അത്രയേറെയാണ്. ഇത്തവണത്തെ അമ്മയുടെ പിറന്നാള്‍ മോഹന്‍ലാല്‍ പതിവുപോലെ മനോഹരമാക്കി. സോണി ടിവിയിലെ ഹിന്ദി സംഗീത റിയാലിറ്റി ഷോ ആയ സൂപ്പര്‍സ്റ്റാര്‍ സിങ്ങര്‍ 3ല്‍ വിജയിയായ ആവിര്‍ഭവിന്റെ പാട്ട് ആസ്വദിച്ച് ആയിരുന്നു ശാന്തകുമാരി അമ്മയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ശാന്തകുമാരി അമ്മ ആവിര്‍ഭവിന്റെ പാട്ട് ആസ്വദിച്ചത്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ അമ്മയുടെ അരികില്‍ ഉണ്ടാകും. ഒരു ഓണം പോലും വിടാതെ അമ്മയ്ക്ക് ഒപ്പം ആഘോഷിക്കാന്‍ എല്ലാ പ്രാവശ്യവും മോഹന്‍ലാല്‍ ശ്രമിക്കാറുണ്ട്. ഇത്തവണ അമ്മയുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കിയിരുന്നു മോഹന്‍ലാല്‍. കഴിഞ്ഞ കുറച്ചു കാലമായി ആരോഗ്യപരമായ ചില കാരണങ്ങളാല്‍ ചികിത്സയിലാണ് ശാന്തകുമാരി. എന്നിരുന്നാലും ആവിര്‍ഭവ് എന്ന മിടുക്കനായ കൊച്ചു ഗായകനാണ് മോഹന്‍ലാലിന്റെ അമ്മയുടെ പിറന്നാള്‍ ഗംഭീരമാക്കാന്‍ എത്തിയത്. ഇടുക്കി രാമക്കല്‍മേട് സ്വദേശിയായ ആവിര്‍ഭവ് എന്ന ഏഴു വയസുകാരന്‍ ഏഴുമുതല്‍ 15 വയസ് വരെ പ്രായമുള്ള 15 ഗായകരോടൊപ്പം…

    Read More »
  • Crime

    ‘ചെകുത്താ’നെതിരെ ടെറിട്ടോറിയല്‍ ആര്‍മിയും കേസിന്, മോഹന്‍ലാല്‍ വിളിച്ചു; വരുന്നത് വമ്പന്‍ പണി

    പത്തനംതിട്ട: നടന്‍ മോഹന്‍ലാലിനെതിരെ അധിക്ഷേപം നടത്തിയ അജു അലക്സ് എന്ന ചെകുത്താനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി തിരുവല്ല സിഐ സുനില്‍ കൃഷ്ണന്‍. അജു അലക്സിനെതിരെ ടെറിട്ടോറിയല്‍ ആര്‍മിയും കേസിന് പോകുമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും, മോഹന്‍ലാല്‍ വിളിച്ചുവെന്നും സിഐ പ്രതികരിച്ചു. മോഹന്‍ലാല്‍ തന്നെ നേരിട്ട് വിളിച്ചിരുന്നു. മോഹന്‍ലാല്‍ എന്ന വ്യക്തിയെ ആക്ഷേപിച്ചതില്‍ അല്ല, സൈന്യത്തെ ആക്ഷേപിച്ചതില്‍ ആണ് വിഷമം എന്ന് മോഹന്‍ലാല്‍ പറഞ്ഞെന്നും സിഐ സുനില്‍ കൃഷ്ണന്‍ പറഞ്ഞു. ഇത്തരത്തില്‍ ശക്തമായ നടപടി എടുത്താലെ ഇത്തരക്കാര്‍ കണ്‍ട്രോള്‍ഡ് ആകുകയുള്ളു. ഇതുസംബന്ധിച്ച കേസ് എടുത്ത വിവരം ഉന്നത ഉദ്യോഗസ്ഥനെ അറിയിച്ചപ്പോള്‍ ശക്തമായ നടപടി എടുക്കണമെന്ന് തന്നെയാണ് അവരുടേയും നിര്‍ദേശം. ഉന്നതതല നിര്‍ദേശമുണ്ടെന്നും സിഐ പറഞ്ഞു. അജു അലക്സിന്റെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പൊലീസ് നിയമപരമായാണ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുള്ളത്. തെളിവെടുപ്പിന്റെ ഭാഗമായാണ് വീട്ടില്‍ പോയത്. കേസുമായി ബന്ധപ്പെട്ട് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് , മോഹന്‍ലാല്‍ അടക്കമുള്ളവരുടെ…

    Read More »
  • India

    ഹരിയാനയിലെ സ്‌കൂളുകളില്‍ ഇനി ‘ഗുഡ് മോര്‍ണിംഗ്’ന് പകരം ‘ജയ് ഹിന്ദ്’

    ചണ്ഡീഡ്: ഹരിയാനയിലെ സ്‌കൂളുകളില്‍ ഇനി രാവിലെ ‘ഗുഡ് മോര്‍ണിംഗ്’ന് പകരം ‘ജയ് ഹിന്ദ്’ പറയും. ഹരിയാന സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് നിര്‍ദേശം നല്‍കിയത്. സ്വാതന്ത്ര്യ ദിനം മുതല്‍ ഇത് നടപ്പിലാക്കും. വിദ്യാര്‍ത്ഥികളില്‍ രാജ്യസ്നേഹവും ദേശീയ ബോധവും വളര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുള്ള സര്‍ക്കുലര്‍ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രധാന അധ്യാപകര്‍ക്കും അയച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് മുമ്പ് ‘ജയ് ഹിന്ദ്’ ഉപയോഗിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ആവിഷ്‌കരിച്ച ‘ജയ് ഹിന്ദ്’ പിന്നീട് ഇന്ത്യയുടെ സായുധ സേന സ്വീകരിച്ചതായി വകുപ്പ് അഭിപ്രായപ്പെട്ടു. മുദ്രാവാക്യം പ്രാദേശികവും സാംസ്‌കാരികവുമായ വ്യത്യാസങ്ങളെ മറികടന്ന് ഐക്യത്തെ പ്രതീകപ്പെടുത്തുന്നുവെന്നും പറയുന്നു. ഹരിയാനയില്‍ 14,300 സര്‍ക്കാര്‍ സ്‌കൂളുകളിലായി 23.10 ലക്ഷം വിദ്യാര്‍ഥികളുണ്ട്. സംസ്ഥാനത്തെ ഏഴായിരത്തോളം സ്വകാര്യ സ്‌കൂളുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് തുല്യമായ വിദ്യാര്‍ത്ഥികളുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ”ഇത് സ്‌കൂളുകളിലെ ദൈനംദിന യോഗ, ക്വിസ് സെഷനുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് സമാനമായ ഒരു നിര്‍ദേശം മാത്രമാണ്.…

    Read More »
  • India

    ഉരുള്‍ എടുത്ത ഭൂമിയില്‍ ഉള്ളുലഞ്ഞ് പ്രധാനമന്ത്രി; ഒപ്പം ഗവര്‍ണറും മുഖ്യമന്ത്രിയും സുരേഷ് ഗോപിയും

    വയനാട്: ദുരിതബാധിതരെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി. കണ്ണൂരില്‍ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലെ എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രധാമന്ത്രി അവിടെ നിന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് പോകും. ബെയ്‌ലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. വയനാട്ടിലെ ദുരന്തഭൂമിയില്‍ ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് കല്‍പ്പറ്റയില്‍ ഇറങ്ങിയത്. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു. ഹെലികോപ്റ്ററില്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും മോദിക്കൊപ്പം യാത്ര ചെയ്തു. ദുരന്തമേഖലയിലെ പുരനധിവാസ പ്രവര്‍ത്തങ്ങള്‍ക്കായി സംസ്ഥാനം രണ്ടായിരം കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ട സമയത്താണ് മോദിയുടെ സന്ദര്‍ശനം. പ്രദേശത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങളും മോദി വിലയിരുത്തും. ദുരിതാശ്വാസ ക്യാംപും ആശുപത്രിയും സന്ദര്‍ശിക്കും. ദുരന്തത്തെ അതിജീവിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും പ്രധാനമന്ത്രി നേരില്‍ക്കാണും. മേപ്പാടി ആശുപത്രിയില്‍ കഴിയുന്ന…

    Read More »
  • Crime

    പണയംവെച്ച സ്വര്‍ണം തിരിച്ചെടുത്തു കൊടുത്തില്ല; വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിപ്പരിക്കേല്‍പിച്ചു

    തിരുവനന്തപുരം: വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിപ്പരിക്കേല്‍പിച്ചു. വട്ടപ്ലാമൂട് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന മഡഗാസ്‌കര്‍ ഹോട്ടല്‍ ഉടമ വാസുദേവന്‍ (56) നെയാണ് തൊഴിലാളിയായ നഗരൂര്‍ കടവിള സ്വദേശി വിജയന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉറങ്ങാന്‍ കിടന്ന വാസുദേവനെ ഹോട്ടലിന്റെ പിന്‍ഭാഗത്തെ വാതില്‍ തള്ളിത്തുറന്ന് അതിക്രമിച്ചു കയറിയ വിജയന്‍ ആക്രമിക്കുകയായിരുന്നു. സംഭവശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ഹോട്ടലിന് സമീപത്തുനിന്ന് പൊലീസ് പിടികൂടി. വിജയന്റെ സ്വര്‍ണ്ണ ഏലസ് ഒരു അത്യാവശ്യ ഘട്ടത്തില്‍ വാസുദേവന്‍ പണയം വച്ചിരുന്നതായും ഇത് തിരികെ എടുത്ത് നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നുള്ള വാസുദേവന്റെ മകള്‍ അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയിരൂര്‍ പൊലീസ് കേസെടുത്തു. വയറിന് ആഴത്തില്‍ മുറിവേറ്റ വാസുദേവന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.  

    Read More »
  • India

    ബംഗ്ലദേശില്‍നിന്ന് അനധികൃത നുഴഞ്ഞുകയറ്റം; ബംഗാള്‍ അതിര്‍ത്തിയില്‍ തടഞ്ഞ് ബിഎസ്എഫ്

    കൊല്‍ക്കത്ത: ബംഗ്ലദേശ് ആഭ്യന്തരസംഘര്‍ഷത്തിനിടെ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാനുള്ള ശ്രമം പരാജയപ്പെടുത്തി അതിര്‍ത്തി സംരക്ഷണ സേന (ബിഎസ്എഫ്). ആയിരത്തോളം വരുന്ന ബംഗ്ലദേശ് അഭയാര്‍ഥികള്‍ ബംഗാളിലെ കൂച്ച് ജില്ലയിലെ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ നടത്തിയ ശ്രമമാണ് ബിഎസ്എഫിന്റെ ഗുവാഹട്ടി വിഭാഗം തകര്‍ത്തത്. ഭൂരിഭാഗവും ഹിന്ദുക്കളടങ്ങിയ സംഘം ഇന്ത്യയില്‍ അഭയം തേടി എത്തുകയായിരുന്നുവെന്ന് ബിഎസ്എഫ് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ അറിയിച്ചു. അഭയാര്‍ഥി പ്രവാഹം ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ ബംഗ്ലദേശ് അതിര്‍ത്തി സേനയുമായി (ബിജിബി) ബന്ധപ്പെട്ട ബിഎസ്എഫ് അഭയാര്‍ഥികളെ തിരികെക്കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ബംഗ്ലദേശിലെ ലാല്‍മോനിര്‍ഹട് ജില്ലയിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയുടെ 400 മീറ്റര്‍ അകലെ വരെ കൂട്ടമായെത്തി. ശ്രമം പരാജയപ്പെട്ടതോെട ഇന്ത്യയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി. അഭയാര്‍ഥികള്‍ അതിര്‍ത്തിയില്‍ കൂട്ടമായെത്തിയെങ്കിലും ആര്‍ക്കും ഇന്ത്യയിലേക്ക് കടക്കാനായിട്ടില്ലെന്നും അതിര്‍ത്തി പൂര്‍ണമായും അടച്ചിട്ടുണ്ടെന്നും മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബിഎസ്എഫിന്റെ അടിയന്തര ഇടപെടലാണ് പ്രശ്‌നം വഷളാകാതെ പരിഹരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, ഇപ്പോഴും അതിര്‍ത്തിയിലേക്ക് അഭയാര്‍ഥികളെത്തുന്നുണ്ടെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

    Read More »
  • Crime

    അനന്തപുരിയിൽ ചോരപ്പുഴ, ഗുണ്ടാ നേതാവിനെ നടുറോഡിൽ വെട്ടിക്കൊന്നു

    മന്ത്രിമാരും പൊലീസ് മേധാവികളും ഉദ്യോഗസ്ഥ പ്രമാണിമാരും പാർക്കുന്ന തലസ്ഥാന നഗരിയിൽ ഗുണ്ടാവിളയാട്ടം. തിരുവനന്തപുരം പൗഡിക്കോണത്ത് ഇന്നലെ രാത്രി ഒമ്പതര മണിയോടെ മൂന്നംഗ സംഘം വെട്ടിപരുക്കേൽപ്പിച്ച ഗുണ്ടാ നേതാവ് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. വെട്ടേറ്റ് മൂന്നു മണിക്കൂറോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്.   പൗഡിക്കോണം സൊസൈറ്റി ജംക്‌ഷനിൽ ആയിരുന്നു സംഭവം. മൂന്നംഗ സംഘം കാറിലെത്തിയാണ് ജോയിയെ വെട്ടിയത്. പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന ജോയി 3 ദിവസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിലായിരുന്നു ജോയിയുടെ താമസം. രണ്ടു കാലിലും ഗുരുതര പരുക്കേറ്റ ജോയിയെ പൊലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചത്. പുലർച്ചെ 2 മണിയോടെയായിരുന്നു മരണം. പ്രതികളെ പിടികൂടിയിട്ടില്ല. കൊലപാതകത്തിനു കാരണം ഗുണ്ടാ കുടിപ്പകയാകാം എന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ 3 മാസത്തിനിടെ തിരുവനന്തപുരത്ത് നടന്നത് 30 ലേറെ ഗുണ്ടാ…

    Read More »
Back to top button
error: